ലണ്ടൻ: ഒരു ഹമാസ് പിക്ക് അപ് ട്രക്കിന്റെ പുറകിൽ അപഹാസ്യമായ രീതിയിൽ ഒരു വനിതയുടെ അർദ്ധനഗ്‌നമായ മൃതദേഹം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു നഗരവീഥികളിലൂടെ തീവ്രവാദികൾ പരേഡ് നറ്റത്തിയത്. തീർത്തും അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ച ഹമാസ് തീവ്രവാദികൾ അവകാശപ്പെട്ടത് അതൊരു ഇസ്രയേൽ വനിത സൈനിക ഉദ്യോഗസ്ഥയുടെ ശരീരമാണെന്നായിരുന്നു. എന്നാൽ അത് ഒരു ജർമ്മൻ ടാറ്റു കലാകാരിയുടെ മൃതദേഹമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.

ഇസ്രയേൽ- ഫലസ്തീൻ കുടിപ്പകയിലോ, മദ്ധ്യപൂർവ്വദേശത്തെ രാഷ്ട്രീയത്തിലോ ഒരു പങ്കുമില്ലാത്ത ഷാനി ലൂക്ക് എന്ന 30 കാരി ഒരു സംഗീതോത്സവത്തിൽ പങ്കെടുക്കാനായി ഇസ്രയേലിൽ എത്തിയതായിരുന്നു. അവിടെവച്ചാണ് അവരെ പിടികൂടി തീവ്രവാദികൾ കൊല ചെയ്തത്. തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത് നടത്തിയ ആക്രമണത്തിൽ 480 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 3200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഒരു കാൽ, തികച്ചും ആഭാസകരമായ രീതിയിൽ ഉയർത്തിവച്ചായിരുന്നു ഈ 30 കാരിയുടെ അർദ്ധനഗ്‌ന മൃതദേഹം ട്രക്കിൽ പ്രദർശിപ്പിച്ചത്. അതിനു ചുറ്റും ഇരിക്കുന്ന തീവ്രവാദികളും നിരത്തിൽ നിരന്ന അവരുടെ അനുയായികളും ആർപ്പ് വിളികളോടെയായിരുന്നു ആ മൃതദേഹം കൊണ്ടു പോയത്. അവരിൽ ചിലർ ആ മൃതദേഹത്തിൽ തുപ്പുന്നും ഉണ്ടായിരുന്നു എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേലി വനിതാ സൈനിക ഉദ്യോഗസ്ഥയുടെ മൃതദേഹം എന്നായിരുന്നു ഹമാസ് അവകാശപ്പെട്ടത്. എന്നാൽ ഷാനി ലൂക്കിന്റെ ഒരു ബന്ധു അവരെ തിരിച്ചറിയുകയായിരുന്നു. കാലിലെ പ്രത്യേക തരത്തിലുള്ള ടാരു കണ്ടാണ് അവരെ തിരിച്ചറിഞ്ഞത്. സമാധാനത്തിനായുള്ള ഒരു സംഗീതോത്സവത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ഷാനി ലൂക്ക് എന്ന് അവരുടെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.

ഗസ്സാ മുനമ്പിൽ നിന്നും ഇസ്രയിലെക്ക് അതിക്രമിച്ചു കയറിയ ഹമാസ് തീവ്രവാദികൾ പലയിടങ്ങളിലും അക്രമങ്ങൾ അഴിച്ചു വിട്ടു. ഗ്രാമങ്ങൾ പിടിച്ചെടുക്കുകയും നിരവധിപേർ ബന്ധികളാക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ ചിലരെ ഉടനറ്റി വധിച്ചതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 50 ഇസ്രയേലികളെ ഹമാസ് തടവിലാക്കിയതായാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഗസ്സയിലെ ഭൂഗർഭ തുരങ്കങ്ങളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.

ഷാമി ലൂക്ക് പങ്കെടുത്ത സംഗീതോത്സവ വേദിയായിരുന്നു ആദ്യം ആക്രമണത്തിന് വിധേയമായതെന്ന് പറയപ്പെടുന്നു. അതിനു ശേഷം അധികം അകലെയല്ലാതെ നടന്ന ഒരു ഡെസർട്ട് നൃത്തോത്സവ വേദിയിലേക്കും ഭീകരരെത്തി. അതിൽ പങ്കെടുത്തിരുന്ന നോവ ആർഗമനി എന്ന 25 കാരിയായ വിദ്യാർത്ഥിനിയും തീവ്രവാദികൾ തട്ടിക്കോണ്ടു പോയവരിൽ ഉൾപ്പെടുന്നു. ഒരു മോട്ടോർബൈക്കിൽ കെട്ടിയിട്ട് ഇവരെ കൊണ്ടു പോകുനൻ വീഡിയോ ദൃശ്യം ചില സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. തന്നെ കൊല്ലരുതെന്ന് കരഞ്ഞപേക്ഷിക്കുന്ന നോവയെയും കൊണ്ട് ഭീകരൻ പോകുന്നത് നോക്കി നിസ്സഹായനായി നിൽക്കുന്ന കാമുകനെയും ദൃശ്യങ്ങളിൽ കാണാം.

ഡോറോൺ ആഷർ എന്ന 34 കാരിയായ സ്ത്രീയും അവരുടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് മക്കളും ബന്ധിയാക്കപ്പെട്ട് ഗസ്സയിലെ തുരങ്കങ്ങളിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു എന്ന് മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ,മറ്റ് നിരവധി ഇസ്രയേലി യുവാക്കൾക്കൊപ്പം ഉത്സവം ആഘോഷിക്കുകയായിരുന്നു ഇവരും മരുഭൂമിയിൽ സംഘടിപ്പിച്ച സമാധാനോത്സവത്തിലേക്കാണ് ആയുധധാരികളായ തീവ്രവാദികൾ ഇരച്ചു കയറിയത്.

ഇപ്പോൾ 22 ഇടങ്ങളിലായി യുദ്ധം നടന്നുകൊണ്ടിരിക്കുന്നതായി ഇസ്രയേലി സൈനിക വക്താവ് അറിയിച്ചു. അതിനു പുറമെ ഗസ്സയിലെ നിരവധി ഇടങ്ങളിൽ ഇസ്രയേൽ ബോംബാക്രമണങ്ങളും നടത്തുന്നുണ്ട് ഗസ്സാ മുനമ്പിന്റെ അതിർത്തിയോട് ചേര്ന്നുള്ള ഏഴ് പ്രദേശങ്ങളിൽ നിന്നായാണ് ബന്ധികളിൽ ഏറെ പേരെയും തീവ്രവാദികൾ പിടികൂടിയത് എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. വീടുകളിൽ കയറി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.