- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലി തുറമുഖ നഗരമായ അഷ്കലോണിൽ ഹമാസിന്റെ റോക്കറ്റാക്രമണം; റോക്കറ്റുകൾ തൊടുത്തുവിടുന്നത് നഗരം വിടാൻ ഇസ്രയേലികൾക്ക് നൽകിയ സമയപരിധി അവസാനിച്ചതോടെ; ഭീകരസംഘടനയ്ക്ക് എവിടെയും ഒളിക്കാനാവില്ലെന്ന് ഇസ്രയേലും
യെരുശലേം: ഒരുവശത്ത് ബന്ദികളെ വച്ച് വിലപേശി ഹമാസ്. മറുവശത്ത് കടുത്ത വ്യോമാക്രമണങ്ങൾ വഴി ഹമാസിനെ നിലംപരിശാക്കാൻ ഇസ്രയേൽ. അതിനിടെ, ഇസ്രയേലിൽ കടന്നുകയറിയുള്ള ഹമാസ് ആക്രമണത്തിൽ, മരണസംഖ്യ 1000 ത്തിലേറെ ആയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ മരണസംഖ്യ 765 ആയി ഉയർന്നു. 4000 പേർക്ക് പരിക്കേറ്റു. അതിനിടെ, ഇസ്രയേലി തുറമുഖ നഗരമായ അഷ്കലോണിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഹമാസിന്റെ റോക്കറ്റാക്രമണം എന്നാണ് സൂചന.
കൂടുതൽ റോക്കറ്റുകൾ തൊടുത്തുവിടുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇസ്രയേലി തുറമുഖ നഗരമായ അഷ്കലോണിൽ നിന്ന് ഒഴിഞ്ഞ് പോകണം അല്ലെങ്കിൽ മരണത്തെ വരിക്കണമെന്നായിരുന്നു ഹമാസിന്റെ മുന്നറിയിപ്പ്. പോരാട്ടം അവസാനിക്കും വരെ ഇസ്രയേലി ബന്ദികളെ വിട്ടയ്ക്കില്ലെന്നും അവർ വ്യക്തമാക്കി. വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ വധിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഹമാസിന് എവിടെയും ഒളിക്കാൻ ആവില്ലെന്നും ഓരോ നാല് മണിക്കൂറിലും തീവ്രമായ വ്യോമാക്രമണം അഴിച്ചുവിടുമെന്നും ഇസ്രയേലും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
ഇതുവരെ 600 വിമാനങ്ങളും, 300 റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ച് നിരന്തരം ഗസ്സ മുനമ്പിനെ താറുമാറാക്കുകയാണ് ഇസ്രയേൽ പ്രതിരോധ സേന. 770 ഫലസ്തീൻകാർ മരിച്ചതായാണ് കണക്ക്. വ്യോമാക്രമണങ്ങൾക്ക് ബദലായ അഷ്കലോൺ തങ്ങൾ ആക്രമിക്കുമെന്നും, പ്രാദേശിക സമയം അഞ്ചുമണിക്ക് മുമ്പ് അവിടെ വിടുക, അല്ലെങ്കിൽ മരണത്തെ വരിക്കുക എന്ന സന്ദേശമാണ് ഹമാസ് നൽകിയിരിക്കുന്നത്യ അഷ്കലോണിൽ റോക്കറ്റാക്രമണം നടത്തുമെന്നാണ് ഹമാസിന്റെ സായുധ വിഭാഗമായ അൽഖാസം പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ. ഗസ്സയിലെ സാധാരണക്കാരെ ദുരിതത്തിലാക്കി വൈദ്യുതിയും, ഇന്ധനവും, ഭക്ഷണവും ഇസ്രയേൽ തടയുന്നത് യുദ്ധകുറ്റമാണെന്ന് ഹ്യുമൻ റൈറ്റ്സ് വാച്ച് മുന്നറിയിപ്പ്നൽകി.
ഭീഷണിക്ക് വഴങ്ങാതെ ഇസ്രയേൽ
ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നാൽ ഇപ്പോൾ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇസ്രയേൽ അതിന് വഴങ്ങില്ലെന്ന സൂചനയാണ്, ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്.
ഇസ്രയേലിൽ കടന്നുകയറിയുള്ള കൂട്ടക്കുരുതിക്ക് പ്രതികാരമായി ഹമാസിനെ ഇല്ലായ്മ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം വാക്കുകളിലൂടെ സൂചിപ്പിച്ചത്. 1996 ൽ ആദ്യമായി അധികാരത്തിൽ വന്ന നെതന്യാഹു പലതവണയായി മുന്നുവട്ടം തലപ്പത്തെത്തിയ നേതാവാണ്. ഐസിസ് പോലെ ഭീകരസംഘടനയാണ് ഹമാസ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഹമാസിന് എതിരായ ആക്രമണം തുടങ്ങിയിട്ടേ ഉള്ളു എന്നാണ് 73 കാരനായ നേതാവ് ടെലിവിഷനിലൂടെ പറഞ്ഞത്. ' തലമുറകളോളം പ്രതിധ്വനിക്കും വിധം വരും ദിവസങ്ങളിൽ ശത്രുക്കളെ പാഠം പഠിപ്പിക്കും. ഹമാസ് ഭീകരർ കുട്ടികളെ കെട്ടിയിട്ടു, കത്തിച്ചു, കൊലപ്പെടുത്തി. അവർ കാട്ടാളന്മാരാണ്, ഹമാസ് ഐസിസാണ്, നെതന്യാഹു പറഞ്ഞു.
കടുത്ത വ്യോമാക്രമണത്തിൽ ആയിരക്കണക്കിന് ഹമാസ് താവളങ്ങളെയാണ് ലക്ഷ്യമിട്ടത്. പക്ഷേ റോക്കറ്റുകൾ പലതും പതിച്ചതും നാമാവശേഷമാക്കിയതും ഫലസ്തീൻ ജനവാസ കേന്ദ്രങ്ങളെയാണ്. നൂറുകണക്കിന് ഫലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
ഗസ്സ അതിർത്തിയിൽ, 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സൈനിക വക്താവ് റിച്ചാർ ഹെക്ത് റോയിട്ടേഴ്സിനോട് പറഞ്ഞു. ഗസ്സയുടെ നിയന്ത്രണം ഏകദേശം ഇസ്രയേൽ സുരക്ഷാ സേനയുടെ കൈയിലായെന്നും അദ്ദേഹം അവകാശപ്പെട്ടു.
വൈദ്യുതിയും, ഇന്ധനവും, ഭക്ഷണവും നിഷേധിച്ചതോടെ 23 ലക്ഷത്തോളം ഫലസ്തീൻകാരാണ് ദുരിതത്തിൽ കഴിയുന്നത്. നാലുദിവസത്തെ യുദ്ധത്തിൽ ഇതിനകം, 1600 ഓളം പേരുടെ ജീവൻ പൊലിഞ്ഞു. കടുത്ത വ്യോമാക്രമണം നിർത്തിയില്ലെങ്കിൽ, ഇസ്രയേലി ബന്ദികളെ വകവരുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഞങ്ങളുടെ ജനങ്ങൾക്ക് നേരേ മുന്നറിയിപ്പില്ലാതെ ഉള്ള ഏത് ആക്രമണത്തിനും മറുപടി ഒരു ഇസ്രയേലി ബന്ദിയുടെ കൊലയായിരിക്കും, ഹമാസിന്റെ സായുധ വിഭാഗമായ എസ്സെഡിൻ അൽഖാസം വ്യക്തമാക്കി.
ഇസ്രയേലി അധിനിവേശം സഹിക്ക വയ്യാതായെന്നും, ദീർഘനാളത്തെ യുദ്ധത്തിന് തയ്യാറാണെന്നുമാണ് ഹമാസിന്റെ പ്രഖ്യാപനം. ഇസ്രയേലിന്റെ വർദ്ധിച്ചുവരുന്ന നിയന്ത്രണത്തിൽ കീഴിൽ ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്ന ചിന്തയും വളർ
മറുനാടന് ഡെസ്ക്