- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയവരുടെ പിന്മുറക്കാർ; ഹമാസിനെതിരായ യുദ്ധമുഖത്ത് പോരാട്ടവീര്യവുമായി രണ്ട് ഗുജറാത്തി യുവതികൾ; നിറ്റ്ഷയും റിയയും ഇസ്രയേൽ സൈന്യത്തിന്റെ 'ഇന്ത്യൻ' പെൺകരുത്ത്
ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ കെടുതികളിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോകരാജ്യങ്ങൾ. ഒന്നര വർഷമായി റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ കെടുതികൾ കണ്ടറിഞ്ഞ ലോകത്തിന് മുന്നിൽ അപ്രതീക്ഷിതമായാണ് ഇസ്രയേൽ - ഹമാസ് പോരാട്ടം ഇടിത്തീയായി മാറിയത്. ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലേക്ക് കടന്ന് കയറി ആക്രമണം അഴിച്ച് വിട്ടതായിരുന്നു പുതിയ പോർമുഖം തുറക്കാൻ കാരണമായത്. ഇസ്രയേൽ - ഹമാസ് യുദ്ധമാണ് ലോകമെങ്ങുമുള്ള പത്ര-ദൃശ്യ മാധ്യമങ്ങളുടെ പ്രധാന വാർത്തയായി മാറുന്നത്.
ഇസ്രയേൽ- ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഒരാഴ്‌ച്ച പിന്നിടുമ്പോൾ ഇസ്രയേൽ സൈന്യത്തിൽ പെൺകരുത്തായി മാറുന്ന ഇന്ത്യൻ വംശജരായ രണ്ട് ഇന്ത്യൻ വനിതകളുടെ സേവനമാണ് വാർത്തയാകുന്നത്. ഇസ്രയേൽ സൈന്യത്തിലെ കമാന്റോ വിഭാഗത്തിലുള്ള റിയയും സൈബർ സെക്യൂരിറ്റി വിഭാഗത്തിലെ നിറ്റ്ഷയുമാണ് ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജർ എന്നാണ് റിപ്പോർട്ട്. വർഷങ്ങൾക്ക് മുൻപ് ഇസ്രയേലിലേക്ക് കുടിയേറിയ ഗുജറാത്തി കുടുംബത്തിലെ അംഗങ്ങളാണിവർ. ഗുജറാത്തിലെ ജുനഗഡിലെ മാനവാദർ താലൂക്കിലെ കോതാടി ഗ്രാമത്തിൽ നിന്നാണ് ഇവരുടെ കുടുംബം ഇസ്രയേലിലേക്ക് കുടിയേറിയത്.
ഇന്ത്യക്കാരായ ജിവാഭായ് മുളിയാസിയയുടെ മകൾ റിയയും സാവ്ദാസ്ഭായ് മുളിയാസിയയുടെ മകൾ നിറ്റ്ഷയും ഇസ്രയേലി പട്ടാളത്തിനു വേണ്ടി ആയുധമെടുത്തവരാണെന്ന് ദേശ് ഗുജറാത്ത് എന്ന മാധ്യമം എന്ന റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിലെ ജുനഗഡിലെ കോതാടി ഗ്രാമമാണ് ഇവരുടെ നാട്. റിപ്പോർട്ടുകൾ അനുസരിച്ച് വർഷങ്ങൾക്കു മുൻപാണ് ജിവാഭായ് മുളിയാസിയയും സവ്ദാസ്ഭായ് മുളിയാസിയയും ഗുജറാത്തിൽ നിന്ന് ഇസ്രയേലിലേക്ക് ചേക്കേറിയത്. ഇപ്പോൾ ഇവർ ഇസ്രയേൽ പൗരന്മാരാണ്.
1200 പേർ മാത്രം താമസിക്കുന്ന കോതാടി ഗ്രാമത്തിൽ നിന്ന് 1989-ലും 1996-ലും ആയാണ് രണ്ടു കുടുംബങ്ങളും കുടിയേറിയത്. പിന്നീട് ഇവരുടെ കുടുംബങ്ങൾ ഇസ്രയേൽ പൗരത്വം സ്വീകരിച്ചു. ഇരുവരുടെ മക്കളും ഇസ്രയേൽ പ്രതിരോധ സേനയിൽ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 30-35 വർഷമായി കോതാടി ഗ്രാമത്തിൽ നിന്നും ഒരു പറ്റമാളുകൾ ഇവർ പറയുന്നു. ഇസ്രയേലിൽ താമസിക്കുമ്പോൾ അവർക്ക് കൂടുതലേ സുരക്ഷിതത്വം തോന്നുന്നുവെന്നാണ് സാവ്ദാസ്ഭായ് മുളിയാസി പ്രതികരിച്ചത്.
ജിവാഭായ് മുനിയാസിയ തലസ്ഥാനമായ ടെൽ അവീവിൽ ഒരു ജനറൽ സ്റ്റോർ നടത്തുന്നു. മകൾ നിഷയെ കുറിച്ച് ജിവാഭായ് ഒരു വീഡിയോയിൽ പറയുന്നത്. ''മകൾ കഴിഞ്ഞ രണ്ട് വർഷമായി ലെബനൻ, സിറിയ, ജോർദാൻ, ഈജിപ്ത് എന്നിവയുടെ അതിർത്തികളിലാണ് ജോലി ചെയ്യുന്നത്' എന്നാണ്. 2021 ൽ ഇസ്രയേൽ സൈന്യം ഗസ്സയിൽ ഹമാസിനെ ആക്രമിച്ചിരുന്ന ഗുഷ് ഡെനി യുദ്ധഭൂമിയിലായിരുന്നു നിഷയും.
ഇന്ത്യയിൽ നിന്ന് നിരവധി ഗുജറാത്തികൾ ഇതിനകം ഇസ്രയേലിലേക്ക് കുടിയേറിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയും ഭാര്യ അഞ്ജലിബെനും ടെൽ അവീവ് സന്ദർശന വേളയിൽ ജീവാഭായിയുടെ വസതി സന്ദർശിച്ചിരുന്നെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിൽ, 18 വയസ്സിന് മുകളിലുള്ളവർ സൈന്യത്തിൽ ചേരണമെന്നത് നിർബന്ധമാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്.
പുരുഷന്മാർക്ക് രണ്ടര വർഷവും സ്ത്രീകൾക്കും രണ്ട് വർഷവും ആണ് ഈ നിബന്ധനാ കാലാവധി. 18 വയസുമുതൽ സൈനിക സേവനം തുടങ്ങണം. നിയമമനുസരിച്ച് ജിവാഭായ് മുളിയാസിയയുടെയും സാവ്ദാസ്ഭായ് മുളിയാസിയയുടെയും പെൺമക്കളെയും ഇസ്രയേലിൽ സേവനമനുഷ്ഠിക്കാനായി നിയോഗിക്കുകയായിരുന്നു.
അതേസമയം കലാകാരന്മാർക്കും കളിക്കാർക്കും അവരുടെ നിർബന്ധിത കാലയളവായ രണ്ട് വർഷവും എട്ട് മാസവും സൈനിക സേവനം അനുഷ്ടിക്കണം. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിൽ (ഐഡിഎഫ്) ഏതാണ്ട് തുല്യമായ സ്ത്രീ-പുരുഷ അനുപാതമുണ്ട്.
ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിൽ ചരിത്രത്തിൽ ആദ്യമായി ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ വിമർശനം നേരിട്ടെങ്കിലും ഫലസ്തീനെക്കുറിച്ചുള്ള ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര ഫലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും എന്നാൽ ഹമാസിന്റെത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ