- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശം മൂത്ത് ഇസ്രയേൽ വിരുദ്ധ പ്രകടനത്തിനിറങ്ങുന്നവർ ശ്രദ്ധിക്കുക; യഹൂദ വിരുദ്ധ പ്രകടനം നടത്തുന്ന വിദേശ വിദ്യാർത്ഥികളെയും തൊഴിലാളികളെയും ബ്രിട്ടൻ പുറത്താക്കിയേക്കും; ഹമാസിനെതിരെ നിലപാട് കടുപ്പിച്ച് ബ്രിട്ടൻ
ലണ്ടൻ: ഹമാസിനെ പിന്തുണയ്ക്കുകയോ, യഹൂദ വിരുദ്ധ പ്രസ്താവനകൾ നടത്തുകയോ ചെയ്യുന്ന വിദേശ വിദ്യാർത്ഥികൾ, വിദ്യാഭ്യാസ വിചക്ഷണന്മാർ, തൊഴിലാളികൾ എന്നിവരെ ബ്രിട്ടൻ പുറത്താക്കിയേക്കും. ഹോം ഓഫീസ് തയ്യാറാക്കുന്ന പുതിയ പദ്ധതിയനുസരിച്ചാണിത്. വിവേചനമോ തീവ്രവാദി സംഘടനകൾക്ക് പിന്തുണ നൽകുകയോ ചെയ്താൽ, വിദേശികളുടെവിസ റദ്ദാക്കുന്നത് പരിഗണിക്കൻ ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ജെന്റിക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇസ്രയേലിന് മേൽ ഹമാസ് ഭീകരർ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണിത്.
നേരത്തെ ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെരാൾഡ് ഡർമാനി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യഹൂദ വിരുദ്ധ പ്രകടനങ്ങൾ നടത്തുന്ന വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നതായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇതിനോടകം തന്നെ ഫ്രാൻസിൽ നിന്നും പുറത്താക്കി കഴിഞ്ഞു. സമാനമായ രീതിയിൽ വിദേശികളുടെ വിസ റദ്ദാക്കാൻ യു കെയ്ക്കും കഴിയും.
വിദേശ തൊഴിലാളികളോ സന്ദർശകരോ ദേശീയ സുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയോ, അതല്ലെങ്കിൽ പൊതുജന താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്താൽ ഇത് ചെയ്യാവുന്നതാണ്. എന്നാൽ, മതിയായ തെളിവുകൾ ആവശ്യമാണെന്ന് മാത്രം. ശനിയാഴ്‌ച്ച നടന്ന സംഘർഷത്തെ തുടർന്ന്, ഹമാസിന് പിന്തുണ പ്രഖ്യാപിച്ച വിദേശ വിദ്യാർത്ഥികളെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹമാസ് ഭീകരർ ഇസ്രയേലിനെ ആക്രമിച്ചതിന് ശേഷം, ചില ബ്രിട്ടീഷ് യൂണിവെഴ്സിറ്റികളിലെ ഫലസ്തീൻ വിദ്യാർത്ഥികളിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ കൂടി ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത് പൊലീസ് ഗൗരവകരമായി എടുത്തിട്ടുണ്ട് എന്നറിയുന്നു. അതുപോലെ, സാധാരണ പൗരന്മാർക്ക് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ ന്യായീകരിക്കുന്ന വിദ്യാഭ്യാസ വിചക്ഷണന്മാർക്കെതിരെയും ബുദ്ധിജീവികൾക്ക് എതിരെയും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓൺലൈനിൽ ഈ ആക്രമണത്തെ ന്യായീകരിക്കുന്ന കണ്ടന്റുകൾ പോസ്റ്റ് ചെയ്യുന്നതിനെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ''മോഷ്ടിച്ചെടുത്ത ഭൂമിയിൽ ആഘോഷം നടത്തിയതിന്റെ പ്രത്യാഘാതമാണ് ആക്രമണം'' എന്ന് ഒരു ബുദ്ധിജീവി ഈയിടെ ആക്രമണത്തെ ഓൺലൈനിലൂടെ ന്യായീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ