- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1972ലെ കാറപകടത്തിൽ തന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടത് ഫോണിലൂടെ അറിഞ്ഞ വിവരം പങ്കുവെച്ച് അമേരിക്കൻ പ്രസിഡണ്ട്; ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ജോ ബൈഡൻ ആശ്വസിപ്പിച്ചത് സ്വന്തം അനുഭവങ്ങൾ വിവരിച്ചു കൊണ്ട്
ഹമാസ് ഭീകരരുടെ ക്രൂരമായ ആക്രമണത്തിന് വിധേയരായ ഇസ്രയേൽ ജനതയെ സമാശ്വസിപ്പിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സ്വന്തം അനുഭവകഥകളാണ് പറഞ്ഞത്. തന്റെ ദുരന്തങ്ങൾ അദ്ദേഹം കെട്ടഴിച്ചത് ഡോ. ജോർദാനാ ഹദാസ് കോപ്പെലുമായുള്ള ഒരു ചാറ്റിനിടയിലായിരുന്നു. ഒക്ടോബർ 7 ലെ ആക്രമണത്തിൽ പ്രിയപ്പെട്ടവർ നഷ്ടമായവരുമായി അമേരിക്കൻ പ്രസിഡണ്ട് നടത്തുന്ന ആദ്യ ഔദ്യോഗിക ചാറ്റായിരുന്നു.
ഒരു വലിയ ദുരന്തത്തിന്റെ ബാക്കിപത്രം പ്രതീക്ഷിക്കാൻ പറഞ്ഞ് ഫോൺ വരികയയിരുന്നു എന്ന് ഡോക്ടർ ജോർദാന പറഞ്ഞു. അത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കാൻ താൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല എന്നും അവർ പറഞ്ഞു. സൈനികർ, സാധാരണക്കാർ എന്നിവരെയോക്കെ ചികിത്സിച്ചു. എന്നാൽ, ആക്രമണത്തിന് ഇരയായി ചികിത്സതേടിയെത്തിയവരിൽ ഏറെയും കുട്ടികളായിരുന്നു എന്നും അവർ പറഞ്ഞു.
ചില കുട്ടികൾ, അവരുടെ അമ്മയുടെ കൈകളിലിരുന്ന് വെന്തു പൊയിരുന്നു. മറ്റു ചിലർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയിലായിരുന്നു. താൻ, ഫലസ്തീനിയൻ കുട്ടികളെയും യഹൂദ കുട്ടികളെയും ഒരുപോലെ ചികിത്സിച്ചു എന്നും, ചികിത്സിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ആരെങ്കിലും, തന്റെ വീട്ടിൽ വിളിച്ച് സുഖമില്ലെന്ന് പറഞ്ഞാൽ അവർ എവിടെയുള്ളവരാണെന്ന് താൻ തിരക്കാറില്ല എന്നും അവർ പ്രസിഡണ്ടിനോട് പറഞ്ഞു.
ഇതിനുള്ള പ്രതികരണമായിട്ടായിരുന്നു അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപ് തന്റെ ജീവിതത്തിൽ നടന്ന ദുരന്തം ബൈഡൻ പതിഞ്ഞ ശബ്ദത്തിൽ വെളിപ്പെടുത്തിയത്. തനിക്ക് ഒരു ഫോൺകോൾ വരികയായിരുന്നു, ഭാര്യയും മകളും മരണപ്പെട്ടു എന്നറിയിച്ചുകൊണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് തന്റെ ഇളയ മക്കളെ ചികിത്സിച്ച മെഡിക്കൽ പ്രൊഫഷണലുകളോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ധൃതി പിടിച്ചുള്ള തന്റെ ഇസ്രയേൽ സന്ദർശനത്തിനിടയിലായിരുന്നു ഭീകര പ്രവർത്തനത്തിലെ ഇരകളോട് സംസാരിക്കുവാൻ ബൈഡൻ സമയം കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ