- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13 പെൺ സിംഹങ്ങൾ 14 മണിക്കൂറിൽ കൊന്നു തള്ളിയത് 100 ഹമാസ് ഭീകരരെ; ഒക്ടോബർ 7 ലെ വെടിവെപ്പിനിടയിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയത് കേണൽ യെഹൂദയുടെ നേതൃത്വത്തിലുള്ള ഇസ്രയേൽ പെൺപട; ഇത് അസാമാന്യ വിജയം
വനിതകൾ മാത്രമടങ്ങിയ ഇസ്രയേലിന്റെ 13 അംഗ സൈനിക സ്‌ക്വാഡ് 14 മണിക്കൂർ പോരാട്ടത്തിൽ വധിച്ചത് 100 ഹമാസ് ഭീകരരെ എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ഗസ്സയിലായിരുന്നു സംഭവം. ഒക്ടോബർ 7 ന് നടന്ന പോരാട്ടത്തിൽ ഒരു സൈനിക കെന്ദ്രത്തിനു നേരെ ആക്രമണം നടത്തിയ ഈ സംഘം കിബുട്സ് മോചിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടിൽ പറയുന്നു.
ആയുധധാരികളായ ഭീകരർ ഇസ്രയേലി കിബുട്സ് ആയ സുഫയിൽ നുഴഞ്ഞു കയറിയതായി വിവരം ലഭിച്ചപ്പോൾ തന്റെ യൂണിറ്റിനോട് തയ്യാറായിരിക്കാൻ ഉത്തരവിടുകയായിരുന്നു കമാൻഡർ, ലെഫ്റ്റനന്റ് കേണൽ ബെൻ യെഹൂദ.തന്റെ 12 അംഗ സംഘത്തോട് ഇസ്രയേലിൽ നുഴഞ്ഞുകയറിയ ഭീകരരെ തുരത്തണമെന്നും പറഞ്ഞു. നമുക്ക് വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുമെന്നും, ശക്തമായ ഒരു സംഘമാണ് തങ്ങളുടേതെന്നും അവർ സംഘാംഗങ്ങളോട് പറഞ്ഞു.
പിന്നീട് അവിടെയുള്ള ഒരു മിലിറ്ററി പോസ്റ്റിൽ എത്തിയ അവർ കണ്ടത് ഹമാസ് ഭീകരർ സൈനിക പോസ്റ്റ് കൈയേറിയതാണ്., അവിടെയുണ്ടായിരുന്ന സൈനികരെ ഭീകരർ ബന്ധികളാക്കുകയും ചെയ്തു. 50 ൽ ഏറെ സൈനികരെയായിരുന്നു അവർ ബന്ധികളാക്കിയത്. ലെഫ്. കേണൽ ബെൻ യഹൂദയുടെ നേതൃത്വത്തിൽ പെൺപുലികൾ പറന്നിറങ്ങിയപ്പോൾ 50 ൽ ഏറെ വരുന്ന ഭീകരർ അവരെ ആക്രമിച്ചു. കമാൻഡർ ഒരു ഭീകരനുമായി മുഖാമുഖം വരികയും ഉടനടി അയാളെ വെടിവെച്ചു കൊല്ലുകയും ചെയ്തതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് മറ്റൊരു യൂണിറ്റിൽ നിന്നെത്തിയ ഒരു ഉദ്യോഗസ്ഥൻ ഭീകരർ ഒളിഞ്ഞിരിക്കുന്ന കെട്ടിടം ആക്രമിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, അവിടെ ബന്ധികളാക്കപ്പെട്ടവരുടെ ജീവൻ പണയം വെച്ചുള്ള നടപടിക്ക് യഹൂദ തയ്യാറായില്ല. അതിനു പകരമായി അപ്പോൾ കെട്ടിടത്തിനു വെളിയിൽ പലയിടത്തായി നിന്നിരുന്ന ഭീകരർക്ക് നേരെ നിറയൊഴിക്കുവാനായിരുന്നു യഹൂദ നിർദ്ദേശിച്ചത്.
വനിതാ സൈന്യവും ഭീകരരും തമ്മിലുള്ള പോര് എകദേശം നാല് മണിക്കൂറോളം നീണ്ടപ്പോഴേക്കും നേവി സ്പെഷ്യൽ ഫോഴ്സിന്റെ ഒരു യൂണിറ്റ് അവിടെ സൈന്യത്തെ സഹായിക്കാൻ എത്തി. ഭീകരരെ മുഴുവൻ തുരത്തി സൈനിക കേന്ദ്രം തിരിച്ചു പിടിക്കാൻ 14 മണിക്കൂർ നേരമാണ് അവർ പോരാടിയതെന്ന് സൺ ദിനപ്പത്രം എഴുതുന്നു.വനിത സൈനികരുടെ കാര്യക്ഷമതയെ കുറിച്ച് സംശയങ്ങൾ ഒന്നും തന്നെ വേണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ പോരാട്ടമെന്ന് കേണൽ യഹൂദ പറയുന്നു.
ഈ പോരാട്ടത്തിനിടയിൽ ഇവർ കൊന്നൊടുക്കിയത് നൂറോളം ഭീകരരെയായിരുന്നു. മാത്രമല്ല, യുദ്ധത്തിൽ പരിക്കേറ്റ ഇസ്രയേലി സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലും ഇവർ മുഖ്യ പങ്കുവഹിച്ചു. അതിനിടയിൽ തൊട്ടടുത്തുള്ള ഹോളിറ്റ് കിബുട്സിൽ അതിക്രമിച്ചു കയറി ഒരു ഡസനിലധികം സാധാരണക്കാരെ കൊന്ന മറ്റൊരു ഭീകര സംഘത്തിനെതിരെയും യഹൂദയുടെ പെൺപുലികൾ ധീരമായ പ്രകടനം കാഴ്‌ച്ചവെച്ചു.
മറുനാടന് ഡെസ്ക്