- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം; ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ; ഗസ്സയിലേക്ക് സഹായം എത്തിച്ചേ മതിയാകൂവെന്ന് വിലയിരുത്തൽ; ഹമാസുമായി ചർച്ചയ്ക്ക റഷ്യ; പശ്ചിമേഷ്യയിൽ യുദ്ധം തുടരുമ്പോൾ
ടെൽ അവീവ്: ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഇസ്രയേലിനെ ഞെട്ടിപ്പിക്കുന്നതാണ് തീരുമാനം. ഇസ്രയേലിനൊപ്പം നിൽക്കുന്ന കൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ. അതുകൊണ്ട് തന്നെ തീരുമാനം ഏറെ ചർച്ചകൾക്ക് വഴിവയ്ക്കും.
ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസ്സാക്കിയത്. അതേസമയം, ഇസ്രയേൽ ടാങ്കുകൾ ഇന്നും ഗസ്സ അതിർത്തിയിൽ പ്രവേശിച്ചു. ഇന്നും ഗസ്സയിൽ കനത്ത ബോംബാക്രമണമാണ് ഇസ്രയേൽ നടത്തിയത്. യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്. ഗസ്സയിലേക്ക് കരയുദ്ധത്തിന് ഒരുങ്ങുകയാണ് ഇസ്രയേൽ. അതിനിടെയാണ് യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം വരുന്നത്.
ഇസ്രയേലും ഹമാസും താൽക്കാലികമായി ആക്രമണം നിർത്തണമെന്നതാണ് യൂറോപ്യൻ യൂണിയൻ ആവശ്യം. ഗസ്സയിലേക്ക് അതിവേഗം സഹായം എത്തിക്കണമെന്നും യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം വിലയിരുത്തുന്നു. ഗസ്സയിലെ ജനങ്ങളുടെ അവസ്ഥയിൽ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഒക്ടോബർ ഏഴിന് ശേഷം ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 7000 കടന്നു. ഗസ്സയിലെ ആരോഗ്യ സംവിധാനം പൂർണ്ണമായും തകർന്ന അവസ്ഥയിലാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ ആശുപത്രികളിൽ അടിയന്തര ചികിത്സ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് യൂറോപ്യൻ യൂണിയൻ പ്രമേയം.
അതിശക്തമായ യുദ്ധമാണ് പശ്ചിമേഷ്യൽ നടക്കുന്നത്. സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അതിനിടെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ രംഗത്തുവന്നു. മേഖലയിലേക്ക് 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനയിക്ക് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതായി അമേരിക്കൻ ദേശീയ സുരക്ഷാ വക്താവ് വ്യക്തമാക്കി. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ ഹമാസ് പ്രതിനിധികൾ മോസ്‌കോയിലെത്തിയതായി റഷ്യ സ്ഥിരീകരിച്ചു. ഇന്ന് സമാധാനത്തിനായുള്ള നർണ്ണായക ചർച്ചകൾ നടക്കുമെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യുടെ നീക്കത്തെ ശക്തമായി എതിർത്ത് ഇസ്രയേൽ രംഗത്തെത്തി. ഐഎസിനേക്കാളും മോശമായ ഭീകര സംഘടനയാണ് ഹമാസെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. 50 ബന്ദികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. അതേസമയം വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ. ജനറൽ അസംബ്ലിയിൽ ഇന്ന് വോട്ടിനിടും.
വെസ്റ്റ്ബാങ്കിലും ഇസ്രയേൽ സൈന്യത്തിന്റെ വ്യാപക റെയ്ഡ് തുടരുകയാണ്. ഇന്നലെ മാത്രം 60 ഫലസ്തീൻകാരെയാണ് അറസ്റ്റു ചെയ്തത്. യുദ്ധം തുടങ്ങി 20 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ ഇതുവരെ 7028 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇസ്രയേൽ തിരിച്ചടിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ