- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിനോട് വെടി നിർത്തൽ ആവശ്യപ്പെട്ട് ബ്രിട്ടണിലെ ലേബർ പാർട്ടിയിൽ പടയൊരുക്കം; ഇസ്രയേൽ അനുകൂല നിലപാടെടുത്ത ലീഡർ കിയെർ സ്റ്റാർമർ കടുത്ത സമ്മർദ്ദത്തിൽ
ഇസ്രയേൽ - ഹമാസ് പോരാട്ടം ലേബർ പാർട്ടിക്കുള്ളിലും സംഘർഷം സൃഷ്ടിക്കുന്നു. ഗസ്സയിൽ ഇസ്രയേൽ വെടിവെപ്പ് നിർത്തണം എന്ന് ആവശ്യപ്പെടണം എന്നാവശ്യവുമായി എം പി മാരും മേയർമാരും അടക്കമുള്ള പല പാർട്ടി നേതാക്കളും രംഗത്തെത്തിയതോടെ പാർട്ടി നേതാവ് കിയർ സ്റ്റാർമർക്ക് മേൽ സമ്മർദ്ദം ശക്തമാവുകയാണ്. ലണ്ടൻ മേയർ സാദിഖ് ഖാൻ, ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം, സ്‌കോട്ടിഷ് ലേബർ നേതാവ് അനാസ് സവാർ എന്നിവരെല്ലാം ഇക്കാര്യം ആവശ്യപ്പെട്ട് ശക്തമായി രംഗത്തുണ്ട്.
ഫലസ്തീനിലേക്ക്, മനുഷ്യത്വം പരിഗണിച്ച് സഹായങ്ങൾ എത്തിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നുള്ളതായിരുന്നു സ്റ്റാർമറുടെ ഇതുവരെയുള്ള നിലപാട്. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാണ് പാർട്ടിയിലെ പ്രമുഖർ ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിരിക്കുന്നത്. അതോടെ പാർട്ടിക്കുള്ളിൽ ഒരു ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
നാലിലൊന്ന് എം പിമാരും സാദിഖ് ഖാന്റൊപ്പം, ഇസ്രയേൽ വെടി നിർത്തണമെന്ന് ആവശ്യപ്പെടുകയാണ്. അതേസമയം, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ നിന്നും പല എം പി മാർക്കും വധഭീഷണി വരെ ലഭിക്കുന്നു എന്ന റിപ്പോർട്ട് ഇന്നലെ പുറത്തു വന്നു. ചതിയന്മാർ, വഞ്ചകർ എന്നൊക്കെ വിളിച്ചാണത്രെ ഭീഷണി ഉയരുന്നത്. എന്നാൽ, കിയർ സ്റ്റാർമറും മറ്റു സഖ്യകക്ഷികളും തങ്ങളുടെ നിലപാടിൽ നിന്നും പുറകോട്ട് പോകാൻ തയ്യാറല്ല, ഇത് പാർട്ടിയുടെ മുസ്ലിം വിഭാഗങ്ങൾക്കിടയിലെ പിന്തുണയെ പ്രതികൂലമായി ബാധിക്കും എന്ന വാദം ഉയരുന്നുണ്ട്.
അതിനിടയിൽ, ഡെപ്യുട്ടി മേയർ കെയ്റ്റ് ഗ്രീൻ ഉൾപ്പടെ മാഞ്ചസ്റ്റർ കൗൺസിലിലെ 10 പേബർ നേതാക്കൾ ഒപ്പു വച്ച ഒരു കുറിപ്പിലൂടെ മേയർ, ബേൺഹാം ഇസ്രയേൽ വെടി നിർത്തണം എന്നാവശ്യപ്പെട്ടു. ഭീകരാക്രമണത്തിൽ നിന്നും സുരക്ഷയ്ക്കായി, ചില ലക്ഷ്യങ്ങളിൽ, അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ആക്രമണം നടത്താൻ ഇസ്രയേലിന് അധികാരമുണ്ട് എന്ന് അതിൽ പറയുന്നു. ബന്ധികളെ രക്ഷപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും ഇസ്രയേലിന് അവകാശമുണ്ട്.
എന്നാൽ, ഗസ്സയിൽ നൂറുകണക്കിന് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുനന്ത് അനുവദിക്കാനാകില്ല എന്ന് അതിൽ പറയുന്നു. അതുപോലെ ദുരിതബാധിത പ്രദേശത്തേക്ക് ഭക്ഷണവും ജലവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കണമെന്നും ആ കുറിപ്പിൽ പറയുന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ പക്ഷെ കിയർ സ്റ്റാർമറിന്റെ നിർദ്ദേശത്തെ പരസ്യമായി നേരിട്ട് എതിർക്കുകയാണ്. ഇസ്രയേൽ ഗസ്സയിൽ നിന്നും പൂർണ്ണമായി പിന്മാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇന്നലെ ഉച്ചയോടെ സ്‌കോട്ടിഷ് ലേബർ നേതാവ് അനാസ് സർവാറും ഇതോടൊപ്പം ചേർന്നു.
പാർട്ടിക്കുള്ളിലെ ഇടതുപക്ഷം, ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെടുന്നവരുടെ കൂടെയാണ്. പാർട്ടിക്ക് ഏറെ പിന്തുണയുള്ള മുസ്ലിം സമുദായത്തിൽ നിന്നുള്ള വോട്ടുകൾ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, ഷാഡോ എൻവിറോണ്മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് ഇന്നലെ വ്യക്തമാക്കിയത്, ഇസ്രയേൽ- ഫലസ്തീൻ പ്രശ്നത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം രാഷ്ട്രീയ പരിഹാരം മാത്രമാണെങ്കിലും, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് എന്നാണ്.
മറുനാടന് മലയാളി ബ്യൂറോ