- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ യുദ്ധക്കപ്പലിന്റെ പ്രൊപ്പല്ലറുകളിൽ കുടുങ്ങിയ മത്സ്യബന്ധന വലകൾ മുങ്ങൽ വിദഗ്ദ്ധർ നീക്കം ചെയ്യുന്ന വേളയിൽ ചൈനീസ് യുദ്ധകപ്പലെത്തി; പിന്നെ സോണാർ അനുരണനങ്ങൾ പ്രയോഗിച്ച് ആക്രമണം; ചൈനയ്ക്കെതിരെ ആരോപണവുമായി ഓസ്‌ട്രേലിയ
മെൽബൺ: ഓസ്‌ട്രേലിയൻ നാവികരെ ചൈന ആക്രമിച്ചെന്ന് പരാതി. ചൈനീസ് നാവികസേന സോണാർ പൾസ് ഉപയോഗിച്ചതു മൂലം ഓസ്ട്രേലിയൻ മുങ്ങൽവിദഗ്ദ്ധർക്ക് പരിക്കേറ്റതായി ആരോപിച്ച് ഓസ്ട്രേലിയൻ സർക്കാർ രംഗത്തു വന്നു. ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെന്നാണ് ആക്ഷേപം. അന്താരാഷ്ട്ര വേദികളിൽ ഈ വഷയം ഓസ്‌ട്രേലിയ ചർച്ചയാക്കും.
ഈ ആഴ്ച ജപ്പാന്റെ അധീനതയിലുള്ള കടൽ അതിർത്തിയിൽ ചൈന അപകടകരവും ഒട്ടും പ്രഫഷണലല്ലാത്തതുമായ രീതിയാണ് സ്വീകരിച്ചതെന്ന് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു. ഓസ്ട്രേലിയൻ യുദ്ധക്കപ്പലിന്റെ പ്രൊപ്പല്ലറുകളിൽ കുടുങ്ങിയ മത്സ്യബന്ധന വലകൾ മുങ്ങൽ വിദഗ്ദ്ധർ നീക്കം ചെയ്യുന്ന വേളയിൽ അവിടെയെത്തിയ ചൈനീസ് യുദ്ധക്കപ്പൽ അപകടകരമായ സോണാർ അനുരണനങ്ങൾ പുറപ്പെടുവിക്കുകയായിരുന്നുവെന്ന് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി പറയുന്നു.
ഇതോടെ ഓസ്ട്രേലിയൻ ഡൈവർമാർ വെള്ളത്തിൽ നിന്ന് പുറത്തുവരാൻ നിർബന്ധിതരായെന്നും മാർലെസ് പറഞ്ഞു. സോണാർ കാരണം ഡൈവർമാർക്ക് പരിക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു. ചൈന ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രഫഷണലും സുരക്ഷിതവുമായ രീതിയിൽ സൈനികകാര്യങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് ഓസ്ട്രേലിയയുടെ ആഗ്രഹമെന്നും മാർലെസ് കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്