കീവ്: റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ സ്‌നൈപ്പർ റൈഫിൾ ഉപയോഗിച്ചുള്ള കൊലയിൽ ലോക റിക്കോർഡ് ഇട്ടെന്ന അവകാശ വാദവുമായി യുക്രെയിൻ. കനേഡിയൻ സൈനികന്റെ പേരിലുണ്ടായിരുന്ന റിക്കോർഡ് യുക്രെയിൻ സൈന്യത്തിലെ അംഗം തകർത്തെന്നാണ് അവകാശ വാദം. ഇതിന്റെ വീഡിയോയും പുറത്തു വിട്ടു. എന്നാൽ സ്‌നൈപ്പർ കൊല നടത്തിയ സൈനികന്റെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ് യുക്രെയിൻ. റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ നിർണ്ണായക നേട്ടങ്ങൾ സ്വന്തമാക്കിയെന്ന് വ്യക്തമാക്കാൻ കൂടിയാണ് ഈ സ്‌നൈപ്പർ റിക്കോർഡ് അവകാശ വാദത്തിലൂടെ യുക്രെയിൻ ശ്രമിക്കുന്നത്.

നേരത്തെ ഇറാഖിലെ മൊസൂളിൽ മക്മിലൻ ടാക്50 സ്‌നൈപ്പർ റൈഫിൾ ഉപയോഗിച്ച് മൂന്നരക്കിലോമീറ്റർ അകലെ നിന്ന ഒരു ഐഎസ് ഭീകരനെ വാലി എന്ന് വളിക്കുന്ന അജ്ഞാതനായ കനേഡിയൻ സൈനികൻ വധിച്ചിട്ടുണ്ട്. ലോകത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദൂരമേറിയ സ്‌നെപ്പർ കൊലയാണ് ഇതെന്ന് പറയപ്പെടുന്നു. ഒറ്റ ദിവസം തന്നെ നാൽപതോളം ശത്രുക്കളെ തന്റെ റൈഫിളിനിരയാക്കാൻ വാലിക്കു കഴിയുമത്രേ. പക്ഷേ വാലിയെന്നത് യഥാർത്ഥ പേരല്ല. അങ്ങനെയുള്ള കാനഡക്കാരൻ വാലിയുടെ പേരിൽ അറിയപ്പെടുന്ന റിക്കോർഡ് മറികടന്നുവെന്നാണ് യുക്രെയിന്റെ അവകാശ വാദം.

ഏതാണ്ട് മുന്നേമുക്കാൽ കിലോ മീറ്റർ അകലെ നിന്ന റഷ്യൻ സൈനികനെ സ്‌നൈപ്പർ തോക്കുപയോഗിച്ചു കൊന്നുവെന്നാണ് യുക്രയിന്റെ അവകാശ വാദം. ഒരു റഷ്യൻ സൈനികനെ 2.36 മൈൽ അകലെ നിന്ന് 'ലോർഡ് ഓഫ് ദി ഹൊറൈസൺ' എന്ന് വിളിക്കുന്ന കസ്റ്റം റൈഫിൾ ഉപയോഗിച്ച് ഒരു യുക്രെയിൻ സൈനികൻ കൊന്നുവെന്നാണ് അവകാശവാദം. 2017ൽ ഇറാഖിലെ റിക്കോർഡാണ് തകർത്തത് അത്രേ. ഇതിന്റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. എന്നാൽ ആരാണ് റിക്കോർഡിട്ട സൈനികൻ എന്നത് അജ്ഞാതമാണ്. ഈ വിവരങ്ങൾ യുക്രെയിൻ പുറത്തു പറയുന്നില്ല. യുക്രെയിൻ സൈന്യം ഇത് എപ്പോൾ, എവിടെയാണ് ചിത്രീകരിച്ചത് തുടങ്ങിയ മറ്റ് വിശദാംശങ്ങളൊന്നും നൽകിയില്ല, സ്നൈപ്പറുടെ ശ്രമം എങ്ങനെ സ്ഥിരീകരിച്ചുവെന്ന് പറഞ്ഞിട്ടുമില്ല.

'ലോർഡ് ഓഫ് ദി ഹൊറൈസൺ' വികസിപ്പിച്ചതും നിർമ്മിച്ചതും യുക്രെയിൻ ആയുധ നിർമ്മാതാക്കളായ മായക്ക് ആണ്, ഇത് 6 അടി നീളത്തിൽ ഉള്ള തോക്കാണ്. ഏകദേശം 10,000 അടി വരെ ശബ്ദത്തിന്റെ വേഗതയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ബുള്ളറ്റുകൾ ഈ റൈഫിളിന് വെടിവയ്ക്കാൻ കഴിയും. ദിവസത്തിൽ അഞ്ച് ലക്ഷ്യം പൂർത്തീകരിക്കുന്നവർ നല്ല സ്‌നൈപ്പർമാരായും, 710 വരെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നവർ മികവുറ്റ സ്‌നൈപ്പർമാരായും കണക്കാക്കപ്പെടുന്നു. ഈ മാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോഴാണു വാലി ലോകത്തിലെ തന്നെ ഏറ്റവും മാരകശേഷിയുള്ള സ്‌നൈപ്പറായി പരിഗണിക്കപ്പെടുന്നത്. ഇതിൽ ആദ്യ ഗണത്തിലേക്ക് യുക്രെയിൻ സൈനികനും എത്തുകയാണ് എന്നാണ് അവകാശ വാദം.

പലവിധ ആയുധങ്ങൾ ഉപയോഗിച്ച് ലക്ഷ്യമിട്ടവരെ കൊലപ്പെടുത്തുന്ന പഴുതുകളും പാളിച്ചകളുമില്ലാത്ത ഹിറ്റ്മാനായി ഇനി ഈ യുക്രൗയിൻ സൈനികൻ അറിയപ്പെടും. ലോകത്തിൽ ഇത്തരം പരിവേഷം ചാർത്തപ്പെടുന്ന ഒരു മുൻ സൈനികനാണ് വാലി... കാനഡ സൈന്യത്തിലെ മുൻ അംഗം. ഫോട്ടോഗ്രാഫുകളും വിഡിയോകളുമൊക്കെ ധാരാളം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഈ നാൽപതുകാരന്റെ യഥാർഥ പേരും അജ്ഞാതം. റോയൽ കനേഡിയൻ 22ാം റെജിമെന്റിന്റെ ഭാഗമായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും വാലി യുദ്ധം ചെയ്തിട്ടുണ്ട്.

2009-2011 കാലയളവിൽ കാണ്ഡഹാറിൽ ദൗത്യത്തിനുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിൽ വച്ച് അവിടത്തെ തദ്ദേശീയരാണു വാലി എന്ന പേര് ഇദ്ദേഹത്തിനു നൽകിയത്. പിന്നീടതായി വിളിപ്പേര്. സംരക്ഷകൻ എന്നാണത്രേ ഈ വാക്കിന് അർഥം. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധം വാലിയെ വീണ്ടും പടക്കോപ്പുകളണിയിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. യുക്രെയ്‌നു വേണ്ടി പോരാടാൻ മറ്റു രാജ്യങ്ങളിൽ നിന്ന് ധാരാളം പേർ എത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ വാലിയും ചേർന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ വാലിയല്ല പുതിയ റിക്കോർഡ് ഇട്ടതെന്ന സൂചനകളാണ് യുക്രെയിന്റെ അവകാശ വാദത്തിലുള്ളത്.

ലോകത്തിലെ ഏറ്റവും മാരകമായ സ്‌നൈപ്പിങ് സ്‌കില്ലുകളുള്ളയാളാണു വാലിയെന്ന് യുദ്ധവിഗ്ധർ പറയുന്നു. ഇറാഖിലെ മൊസൂളിൽ മക്മിലൻ ടാക്50 സ്‌നൈപ്പർ റൈഫിൾ ഉപയോഗിച്ച് മൂന്നരക്കിലോമീറ്റർ അകലെ നിന്ന ഒരു ഐഎസ് ഭീകരനെ വാലി വധിച്ചത്.