- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2134 ആകുമ്പോൾ ബ്രിട്ടൻ പാപ്പരാകുമെന്ന് കണക്കുകൾ; പ്രകൃതി ദുരന്ത നിവാരണത്തിന് ബ്രിട്ടന്റെ ചെലവ് വർഷം തോറും വർദ്ധിക്കുന്നത് 11.2 ശതമാനം; രാജ്യത്തിന്റെ സമ്പത്ത് ഉയരുന്നത് വെറും 4.1 ശതമാനം; കാലാവസ്ഥാ വ്യതിയാനം ബ്രിട്ടന്റെ നടുവൊടിക്കുന്നു
ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ 100 വർഷങ്ങൾക്കുള്ളിൽ ബ്രിട്ടനെ പാപ്പരാക്കുമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. അത്തരം ദുരന്തങ്ങളെ നേരിടാൻ വേണ്ടിവരുന്ന തുകയിൽ പ്രതിവർഷം 11.2 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുന്നതായാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളുടെ തീവ്രത, കാലാവസ്ഥാ വ്യതിയാനം എങ്ങനെ വർദ്ധിപ്പിക്കുന്നു എന്നതിന് നല്ലൊരു ഉദാഹരണമാണ് ഇതെന്ന് കിസ്റ്റേഴ്സിലെ വിദഗ്ദ്ധർ പറയുന്നു.
അതേസമയം ബ്രിട്ടന്റെ ജി ഡി പി വളർച്ചാ നിരക്ക് നിലവിൽ 4.1 ശതമാനം മാത്രമാണ്. അതായത്, നിലവിലെ സ്ഥിതി തുടർന്നാൽ, പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ആവശ്യമായ തുക, 20134 ആകുമ്പോഴേക്കും സർക്കാരിന് താങ്ങാൻ കഴിയാതെ വരും. പരിസ്ഥിതി നിരീക്ഷണത്തിലും ഡാറ്റാ മാനേജ്മെന്റിലും ഉൾപ്പെട്ടിരിക്കുന്ന കിസ്റ്റേഴ്സ് എന്ന സ്ഥാപനമാൺ' ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
കമ്പനിയുടെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് വെള്ളപ്പൊക്കമായിരിക്കും ഏറ്റവുമധികം ചെലവ് വരുത്തുന്ന പ്രകൃതി ദുരന്തം എന്നാണ്. അടുത്ത ഒരു പതിറ്റാണ്ടിൽ മാത്രം ഇതിനായി 33.9 ബില്യൺ പൗണ്ട് യു കെ യ്ക്ക് ഇതിനായി ചെലവഴിക്കേണ്ടതായി വരും. 2010 നും 2019 നും ഇടയിൽ വെള്ളപ്പൊക്കം കാരണം ബ്രിട്ടന് വന്ന അധിക ചെലവ് 6.3 ബില്യൺ പൗണ്ട് ആയിരുന്നു. കാലാവസ്ഥാ വ്യതിയാനം ഭയാനകമായ നിരക്കിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഈ പഠനഫലം ഏറെ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും തീർത്തും അപ്രതീക്ഷിതമായിരുന്നില്ല എന്നാണ് കിസ്റ്റേഴ്സിലെ സീനിയർ മെറ്റിരിയോളജിസ്റ്റ് ജൊഹാൻ ജാക്വെസ് പറയുന്നത്.
കാലവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ വരുത്തിവയ്ക്കുന്ന ചെലവുകൾ, സാമ്പത്തിക വളർച്ചയെ മറികടക്കുന്ന, വളരെ അപകടകരമായ ഒരു നീക്കമാണ് തങ്ങൾ കാണുന്നതെന്നും ജൊഹാൻ കൂട്ടിച്ചേർത്തു. പ്രകൃതി ദുരന്ത നിവാരണത്തിന് വേണ്ടി വരുന്ന ചെലവുകളിൽ ഉണ്ടാകുന്ന കുതിച്ചു ചാട്ടം, പ്രത്യേകിച്ചും ബ്രിട്ടൻ പോലുള്ള വികസിത രാജ്യങ്ങളിലേത് ഒരു മുന്നറിയിപ്പായി എടുക്കണമെന്നും ഗവേഷകർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം എന്നത് കേവലം ഒരു പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, മറിച്ച് ഒരു സാമ്പത്തിക പ്രശ്നം കൂടിയാണ് എന്ന് ഈ റിപ്പോർട്ട് എടുത്തു പറയുന്നു. ഇന്റർനാഷണൽ ഡിസാസ്റ്റർ ഡാറ്റാബേസിൽ നിന്നുള്ള കണക്കുകൾ ആയിരുന്നു ഗവേഷകർ ജി ഡി പി വളർച്ചാ നിരക്കുമായി താരതമ്യം ചെയ്തത്. ഈ ഡാറ്റാബേസിലെ രേഖകൾ പറയുന്നത് 1900 മുതൽ ആഗോളതലത്തിൽ തന്നെ 12,449 പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്. വരൾച്ച, വെള്ളപ്പൊക്കം, കാട്ടുതീ, കൊടുങ്കാറ്റ്, കടുത്ത കാലാവസ്ഥ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഇവയെല്ലാം കൂടി ആഗോള സമ്പദ്ഘടനയ്ക്ക് വരുത്തിവെച്ച ബാദ്ധ്യത 4.1 ട്രില്യൺ പൗണ്ട് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുതന്നെ ഭയപ്പെടുത്തുന്ന ഒരു കണക്കാണ്. എന്നാൽ,100 കോല്ലത്തിനപ്പുറം ഉണ്ടാകാൻ പോകുന്ന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ല എന്നും ഗവേഷകർ പറയുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടേ, പ്രകൃതി ദുരന്ത നിവാരണ ചെലവുകൾ ഓരോ ദശാബ്ദത്തിലും ഇരട്ടിച്ചു വരികയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ