- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടണിൽ പൊലീസ് കുറയുമ്പോൾ
ലണ്ടൻ: കള്ളനെ കൈയോടെ പിടിച്ചു കൊടുത്തിട്ടും പൊലീസ് പറയുന്നത് വിട്ടു കളയാനാണ്. തന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയവനെ കാണിച്ചു കൊടുത്തിട്ടും ഒന്ന് ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകാത്തത് ലങ്കാഷയർ, ബ്ലോക്ക്‌ബേണിലെ സാറാ ഗുഡ് എന്ന യുവതിയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഇത് പൊലീസിന്റെ അനാസ്ഥയാണോ അതോ ഒത്തു കളിയാണോ എന്ന സംശയത്തിലാണവർ.
വീടിനകത്തു നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ എല്ലാം തന്നെ അവർ പൊലീസിനെ ഏൽപിച്ചു,. മാത്രമല്ല, ചിത്രത്തിൽ കാണുന്ന വ്യക്തിയെന്ന് സംശയിക്കുന്ന ആളുടെ പേരും മറ്റു വിവരങ്ങളും അവർ പൊലീസിന് കൈമാറി. എന്നിട്ടും പൊലീസ് അയാളെ ചോദ്യം ചെയ്യാൻ പോലും ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുവതി പറയുന്ന്യൂ. ബി ബി സി പനോരമ നടത്തിയ തുടർ അന്വേഷണത്തിൽ, സംശയിക്കപ്പെടുന്ന വ്യക്തി സാറാ ഗുഡിന്റെ വീടിന്റെ പുറകിലേക്ക്കടക്കുന്നതും ഏറെ നേരത്തിനു ശേഷം കൈയിലൊരു ബാഗുമായി വീടിന്റെ മുൻ വാതിലിലൂടെ പുറത്തിറങ്ങുന്നതുമായ ദൃശ്യം അയൽവീടുകളിലെ സി സി ടി വി ക്യാമറകളിൽ നിന്നും ലഭിച്ചിരുന്നു.
എന്നാൽ, താൻ ഗുഡിന്റെ വീട്ടിൽ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല എന്നാണ് ഈ വ്യക്തി പറയുന്നത്. അതേസമയം, മോഷണം നടന്ന6തിനു ശേഷം താൻ ഒരു കൂട്ടം ടെക്സ്റ്റ് സന്ദേശങ്ങൾ ഇയാൾക്ക് അയച്ചുവെന്നും അതിനൊടുവിൽ തന്റെ കാറിന്റെ കീ വീടിന് പുറകിലുള്ള ഉദ്യാനത്തിലേക്ക് ഇയാൾ വലിച്ചെറിഞ്ഞെന്നും സാറാ ഗുഡ് ബി ബി സിയോട് പറഞ്ഞു. മോഷ്ടിച്ച മറ്റു വസ്തുക്കൾ ഒന്നും തന്നെ തിരിച്ചു നൽകിയിട്ടില്ല എന്നും അവർ പറയുന്നു.
സാറയുടെ മുൻ സുഹൃത്ത് കൂടിയാണ് സംശയിക്കപ്പെടുന്ന വ്യക്തി. എന്നാൽ അയാൾ മോഷണ വിവരം നിഷേധിക്കുകയാണ്. പൊലീസ് എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് താൻ വിവരങ്ങൾ കൈമാറിയതെന്നും എന്നാൽ ഇതുവരെ നടപടികൾ ഒന്നും ഉണ്ടായില്ലെന്നും അവർ ബി ബി സി പനോരമയോട് പറഞ്ഞു. അതേസമയം, കുറ്റകൃത്യം നടന്നു എന്ന സ്ഥലവും സമീപ പ്രദേശങ്ങളും, സി സി ടി വി ദൃശ്യങ്ങളും എല്ലാം പരിശോധിച്ചതിനു ശേഷം സാറയുടെ ഫയൽ ക്ലോസ് ചെയ്തതായി പൊലീസ് പറയുന്നു.
ഏതായാലും ഈ കേസ് ഇപ്പോൾ ബ്രിട്ടീഷ് പൊലീസ് സേനയിലെ ആൾ ക്ഷാമത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലു വെയ്ൽസിലും കൂടി കാര്യങ്ങൾ സാധാരണ രീതിയിൽ നടക്കാൻ ഇനിയും 18,000 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയമിക്കേണ്ടതുണ്ട് എന്നാണ് ക്രിമിനൽ ജസ്റ്റിസ് വിദഗ്ധരായ ക്രെസ്റ്റ് അഡ്വൈസറി പറയുന്നത്.
2010 ന് ശേഷമുണ്ടായ ജനസംഖ്യാ വർദ്ധനക്ക് ആനുപാതികമായല്ല നിലവിലെ സേനയുടെ അംഗബലം എന്നും അവർ പറയുന്നു. ജനസംഖ്യ വർദ്ധനയുമായി താരതമ്യം ചെയ്യുമ്പോൾ പൊലീസുകാരുടെ എണ്ണത്തിൽ 9.1 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.