- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷഹബാസ് ഷരീഫ് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എൽ.-എൻ അധ്യക്ഷൻ ഷഹബാസ് ഷരീഫ് അധികാരത്തിൽ. ദേശീയ അസംബ്ലിയിൽ ഇന്നു നടന്ന വോട്ടെടുപ്പിൽ 201 അംഗങ്ങൾ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിർ സ്ഥാനാർത്ഥിയായ പിടിഐയിലെ ഒമർ അയൂബ് ഖാന് 92 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രണ്ടാം തവണയാണ് ഷഹബാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്.
മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പി.പി.പി.യുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ കൂടിയാണ് ഷഹബാസ്. എതിരാളിയായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗൺസിൽ സ്ഥാനാർത്ഥി ഒമർ അയൂബ് ഖാന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 92 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
വേഗത്തിൽ നീതി ലഭ്യമാക്കുന്ന സംവിധാനം തന്റെ സർക്കാർ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷഹബാസ് പ്രഖ്യാപിച്ചു. രണ്ട് വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും ജയിൽ മോചിതരാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ദേശീയ അസംബ്ലിയുടെ ചെലവിന് പോലും കടംവാങ്ങേണ്ടി വരുന്ന ഭയനാകരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ പോയികൊണ്ടിരിക്കുന്നത്. ആഴത്തിലുള്ള ശസ്ത്രക്രിയ നടത്തി വൻപരിഷ്‌കരണത്തിനാണ് തന്റെ സർക്കാർ ഒരുങ്ങുന്നതെന്നും ഷഹബാസ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്. പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പാർട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിർദ്ദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകൾ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു.
പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് വിഭാഗം (PML-N), പാക്കിസ്ഥാൻ പീപ്പീൾസ് പാർട്ടി (PPP) എന്നിവരുടെ പിന്തുണയോടെയാണ് ഷെരീഫ് വിജയിച്ചത്. സ്പീക്കർ അയാസ് സാദിഖാണ് ഷഹ്ബാസ് ഷെരീഫിന്റെ വിജയം ദേശീയ അസംബ്ലിയെ അറിയിച്ചത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൻഎമാരാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്.
സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന രാജ്യത്തെ അതിൽ നിന്ന് കരകയറ്റുക എന്നതാണ് ഷഹ്ബാസ് ഷെരീഫിന് മുന്നിലുള്ള പ്രധാനവെല്ലുവിളി. ഇതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാൻ ഉയർത്തുന്ന അതിർത്തി പ്രതിസന്ധി, ബലൂചിസ്ഥാൻ വിമോചനം എന്നിവ പുതിയമന്ത്രിസഭയെ കാത്തിരിക്കുന്ന പ്രതിസന്ധികളാണ്. ഇന്ത്യ- പാക് പ്രശ്നത്തിലെ നിലപാടിൽ മാറ്റമുണ്ടാക്കാൻ സാധിച്ചാൽ ഷഹ്ബാസ് ഷെരീഫിന് ഭരണനേട്ടമുണ്ടാക്കാൻ സാധിച്ചേക്കും.