- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2024-2027 വർഷങ്ങളിലെ യു കെയുടെ സാമ്പത്തിക വളർച്ച 1.9 ശതമാനം
രാജ്യത്തെ സാമ്പത്തിക സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിനായി ലെവലിങ് അപ് വാഗ്ദാനം സർക്കാർ നൽകുമ്പോഴും പ്രാദേശികമായി വളരെ വലിയ അസന്തുലിതാവസ്ഥയാണ് വരും വർഷങ്ങളിൽ പ്രകടമാകുക എന്ന റിപ്പോർട്ട് പുറത്തു വരുന്നു. ലണ്ടന്റെ സാമ്പത്തിക സ്ഥിതി വലിയ തോതിൽ ഉയരുമ്പോൾ മറ്റ് പല ഭാഗങ്ങളും ഏറെ പിറകിലാകും.
നാളെ അവതരിപ്പിക്കുന്ന ജെറെമി ഹണ്ടിന്റെ ബജറ്റിന്റെ മുന്നോടിയായി അക്കൗണ്ടൻസി സ്ഥാപനമായ ഇ വൈ നടത്തിയ പ്രവചനത്തിൽ പറയുന്നത് ലണ്ടനിൽ കൂടുതൽ ശക്തമായ സാമ്പത്തിക വളർച്ച ഉണ്ടാകുമെന്നാണ്. അതുപോലെ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളേക്കാൾ കൂടുതൽ വളർച്ച അനുഭവപ്പെടും. മൊത്തത്തിൽ, യു കെയുടെ സാമ്പത്തിക വളർക് ഹ്ച 2024-2027 കാലഘട്ടത്തിൽ 1.9 ശതമാനമായിരിക്കും എന്നാണ് പ്രവചിക്കുന്നത്.
പണപ്പെരുപ്പം കുറയുന്നതിനാലും, ശക്തമായ തൊഴിൽ വിപണിയുടെ സാന്നിദ്ധ്യത്താലും അതുപോലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുന്നതിനാലുംആണ് ഈ വളർച്ച കൈവരിക്കുന്നത്. എന്നിരുന്നാലും ലണ്ടനിലെയും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെയും സമ്പദ്ഘടന യഥാക്രമം 2 ശതമാനവും 2.1 ശതമാനവും വളർച്ച കൈവരിക്കും. അതേസമയം വടക്ക് കിഴക്കൻ ഇംഗ്ലണ്ട്, വെയ്ൽസ്, സ്‌കോട്ട്ലാൻഡ് എന്നിവിടങ്ങളിലെ വളർച്ചാ നിരക്ക് ശരാശരി 1.5 ശതമാനം മാത്രമായിരിക്കും.
ലെവലിങ് അപ് പരിശ്രമങ്ങൾക്ക് ഇടയിലും ലണ്ടനും തെക്ക് കിഴക്കൻ ഇംഗ്ലണ്ടും, ബ്രിട്ടീഷ് സമ്പദ്ഘടനയിലേക്കുള്ള അവരുടെ സംഭാവന വർദ്ധിപ്പിക്കും. 2023 ൽ ഈ മേഖലയുടെ സംഭാവന 39 ശതമാനമാനെങ്കിൽ 2027 ൽ ഇത് 40 ശതമാനമായി ഉയരും. 2005 -ലെ 36 ശതമാനത്തിൽ നിന്നും ഇതിനോടകം തന്നെ വളർന്നിരിക്കുകയാണ് ഈ മേഖലയുടെ സംഭാവന.
സാമ്പത്തിക വളർച്ചയുടെ പ്രഭാവം രാജ്യത്താകെ സമാനമായ തോതിൽ പ്രകടമാകില്ലെന്ന് ഇ വൈ അയർലന്ദ് ആൻഡ് യു കെ മാനേജിങ് പാർട്ട്ണർ റോഹൻ മാലിക് പറയുന്നു. മാത്രമല്ല, പ്രാദേശികമായി വളർച്ചയുടെ തോതിലുള്ള വിടവ് വലുതാവുകയൂം ചെയ്യും. ഉയർന്ന വളർച്ചാ നിരക്കുള്ള ചില മേഖലകൾ ചില നിശ്ചിത ഭൂപ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ മേഖലകൾ വിപുലപ്പെടുന്നതോടെ വരും വർഷങ്ങളിൽ രാജ്യം അഭിവൃദ്ധിയിലേക്ക് ഉയരും.
മൈക്കൽ ഗോവ് അംഗീകരിച്ച ലെവെലിങ് അപ് പ്രൊജക്ടുകളിൽ അഞ്ചിൽ ഒന്ന് മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളു എന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുനന്ത്. ഇംഗ്ലണ്ടിലെ പട്ടണങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പദ്ധതി.