- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞെട്ടിക്കുന്ന സർവ്വേഫലം ബ്രിട്ടണിൽ പുറത്ത്
ലണ്ടൻ: ബ്രിട്ടീഷ് സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയേക്കാവുന്നഒരു സർവ്വേഫലമാണ് എക്സ്പ്രസ്സ് പുറത്തു വിട്ടിരിക്കുന്നത്. ബ്രിട്ടീഷ് മുസ്ലീങ്ങളിൽ 25 ശതമാനം പേർ മാത്രമാണ് ഒക്ടോബർ 7 ന് ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ കൊലപാതകവും ബലാത്സംഗവും നടത്തി എന്ന് വിശ്വസിക്കുന്നത് എന്ന് സർവ്വേയിൽ പറയുന്നു. തീവ്രവാദത്തിന് എതിരായി പ്രവർത്തിക്കുന്ന ഹെന്റി ജാക്സൺ സൊസൈറ്റിയാണ് ഈ സർവ്വേ സംഘടിപ്പിച്ചത്.
ഏതാണ്ട് 46 ശതമാനം ബ്രിട്ടീഷ് മുസ്ലീങ്ങളുംഹമാസിനെ അനുകൂലിക്കുന്നുവെന്നും സർവേ ഫലം പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം നടക്കുന്ന ഇത്തരത്തിലുള്ള സർവ്വേകളിൽ ഏറ്റവും ബൃഹത്തായ ഒന്നാണ്ഈ സർവ്വേ. സംഘർഷം ആരംഭിച്ച് ആറുമാസം തികയുന്ന അന്നായിരുന്നു സർവ്വേ എന്നതും ഏറെ കൗതുകകരമാണ്. ഇസ്രയേലിനെ ആക്രമിച്ച ഹമാസ് ഭീകരർ അന്ന് 1200 പേരെ കൊല്ലുകയും 253 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.
സർവേഫലത്തിൽ പരാമർശിക്കുന്ന മറ്റൊരു കാര്യം 52 ശതമാനം ബ്രിട്ടീഷ് മുസ്ലീങ്ങളും പ്രവാചകന്റെ ചിത്രം പ്രസിദ്ധപ്പെടുത്തുന്നത് നിരോധിക്കണം എന്ന അഭിപ്രായക്കാരാണ് എന്നതാണ്. പൊതുജനങ്ങൾക്കിടയിലെ മറ്റു വിഭാഗങ്ങൾക്ക് ഇടയിൽ 16 ശതമാനം പേർക്ക് മാത്രമാണ് ഈ അഭിപ്രായമുള്ളത്.
സർവ്വേയിൽ പങ്കെടുത്ത ബ്രിട്ടീഷ് മുസ്ലീങ്ങളിൽ 32 ശതമാനം പേർ ബ്രിട്ടനിൽ ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന് അഭിപ്രായമുള്ളവരാണ്. പൊതുജനങ്ങൾക്കിടയിൽ വെറും ഒൻപത് ശതമാനത്തിനു മാത്രമെ ഈ അഭിപ്രായമുള്ളു. കൗതുകകരമായ, എന്നാൽ, ഏറെ ആശങ്കയുളവാക്കുന്ന കാര്യം, വിദ്യാഭ്യാസം സിദ്ധിച്ച, യുവ മുസ്ലീങ്ങളാണ് ഹമാസ് ഇസ്രയേലിൽ ക്രൂരതകൾ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കുന്നത് എന്നതാണ്.
ഏറെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് എന്നാൽ തീരെ അത്ഭുതപ്പെടുത്തുന്നില്ല എന്നായിരുന്നു ടെൽ മാമ, ഫെയ്ത്ത് മാറ്റേഴ്സ്, മുസ്ലിംസ് എഗനിസ്റ്റ് ആന്റി സെമിറ്റിസം തുടങ്ങിയ വിവിധ വിശ്വാസങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള സംഘടനകളുടെ സ്ഥാപകനായ ഫിയാസ് മുഗളിന്റെ പ്രതികരണം. ഹമാസ് ഒരു ഇസ്ലാമികതീവ്രവാദി സംഘടന തന്നെയാണെന്ന് ഫിയാൽ മുഗൾ ഉറപ്പിച്ചു പറയുന്നു. ഗസ്സ നിവാസികൾക്ക് നേരെയും ഇസ്രയേലികൾക്ക് നേരെയും ലിബറലുകൾക്ക് നേരെയും അക്രമങ്ങൾ അഴിച്ചു വിടുകയാണ് അവരെന്നുംഅദ്ദേഹം ആരോപിക്കുന്നു.
ഹമാസ് ഇസ്രയേലിൽ അക്രമങ്ങൾ അഴിച്ചു വിട്ടിട്ടില്ല എന്ന് പറയുന്നത് അജ്ഞതയെയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞ ഫിയാസ് മുഗൾ, ഇക്കാര്യത്തിൽ വ്യാപകമായി അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും പറഞ്ഞു. മാത്രമല്ല, വർഗീയത പടരാതിരിക്കാൻ, അദ്ധ്യാപകർക്കും, സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ സർക്കാർ നൽകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. അതേസമയം, സാമൂഹിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു.