- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെസി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾ ഇറാന് നൽകുന്നത് വൻ പ്രതിസന്ധി
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയെ കണ്ടെത്താൻ കഴിയാത്തതോടെ ഇറാൻ വൻ പ്രതിസന്ധിയിൽ. അതിനിടെ, ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചു. ഹെലികോപ്ടർ തകർന്ന സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിയിരുന്നു. അവിടെ ആരേയും ജീവനോടെ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് അടിയന്തര യോഗം ചേരുന്നത്.
രക്ഷാദൗത്യത്തിന് ഇറാന് സഹായവവുമായി റഷ്യയും തുർക്കിയും രംഗത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ അയച്ചു. പ്രത്യേക പരിശീലനം ലഭിച്ച 47 പേരടങ്ങുന്ന സംഘത്തേയും ഒരു ഹെലികോപ്റ്ററും റഷ്യ നൽകി. ഈ ഡ്രോണുകളിൽ ഒന്ന് അപകട സ്ഥലം കണ്ടെത്തി. പിന്നാലെ രക്ഷാ സേന അവിടെ എത്തുകയും ചെയ്തു. ഇതോടെയാണ് ആരും ജീവനോടെയില്ലെന്ന വിവരങ്ങൾ പുറത്തു വന്നത്. റെയ്‌സിയും ഒപ്പമുണ്ടായിരുന്ന വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനും അപകടത്തിലാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സി'നോടു പറഞ്ഞിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ വിമാനം ഇടിച്ചിറക്കിയെന്ന വിവരമേ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുള്ളൂ.
ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റർ ഇറക്കിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോർട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇതിന് അപ്പുറത്ത് സ്ഥിരീകരണമൊന്നും ആരും നൽകുന്നില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്. അപകടത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് ഇതുവരെ ഇറാൻ ആരോപിച്ചിട്ടില്ല.
അതിനിടെ റൈസിയുടെ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. ഈ അവസരത്തിൽ തങ്ങൾ ഇറാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. പ്രസിഡന്റിന്റേയും അദ്ദേഹത്തിനൊപ്പമുള്ളവരുടേയും ക്ഷേമത്തിനായി പ്രാർത്ഥിക്കുവന്നുവെന്നും മോദി എക്‌സിൽ കുറിച്ചു. റിപ്പോർട്ടുകൾക്ക് പിന്നാലെ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ അവധിക്കാലം വെട്ടിച്ചുരുക്കി അടിയന്തര യോഗത്തിനായി വൈറ്റ് ഹൗസിലേക്ക് മടങ്ങി. അങ്ങനെ ആഗോള തലത്തിൽ ചർച്ചകളും സജീവമാണ്.
കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റൈസി.