- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടണിൽ 'ദേശീയത'യും ചർച്ചകളിൽ
ലണ്ടൻ: കൗമാര പ്രായത്തിൽ തന്നെ രാജ്യ സ്നേഹത്തിന്റെയും സന്നദ്ധ സേവനത്തിന്റെയും പ്രാധാന്യവും കുട്ടികളിൽ ഐക്യവും പരസ്പര സ്നേഹവും ഒക്കെ വളർത്തുവാൻ നിരവധി പദ്ധതികൾ രാജ്യങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്. ഇന്ത്യയിലുള്ള എൻസിസി, എൻഎസ്എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ് പോലുള്ള കൂട്ടായ്മകൾ അത്തരത്തിൽ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവയാണ്. ബ്രിട്ടനിലെ കൗമാരപ്രായക്കാരിലേക്ക് ഇത്തരമൊരു ആശയം എത്തിക്കുവാൻ ലക്ഷ്യമിട്ട് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ പ്രധാന നയ പ്രഖ്യാപനത്തിൽ പറഞ്ഞ നിർബന്ധിത ദേശീയ സേവനം അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഋഷി സുനക്.
18 വയസ്സുള്ളവർ ഒന്നുകിൽ 12 മാസത്തേക്ക് സൈന്യത്തിൽ ചേരുകയോ അല്ലെങ്കിൽ വാരാന്ത്യങ്ങളിൽ സന്നദ്ധസേവനം നടത്തുകയോ ചെയ്യുന്ന ഒരു നിർബന്ധിത ദേശീയ സേവനമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അവതരിപ്പിക്കുവാൻ തയ്യാറെടുക്കുന്നത്. അതേസമയം, കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രികയിലെ പുതിയ നയം അനുസരിച്ച് നിർബന്ധിത ദേശീയ സേവന പരിപാടിയിൽ പങ്കെടുക്കാത്ത കൗമാരക്കാരെ ജയിലിലേക്ക് അയക്കില്ലെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. യുവാക്കൾ സൈന്യത്തിൽ ചേരാനോ സന്നദ്ധപ്രവർത്തനം നടത്താനോ വിസമ്മതിച്ചാൽ ക്രിമിനൽ ഉപരോധം നേരിടേണ്ടിവരില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഋഷി സുനകിന്റെ പ്രഖ്യാപനം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിരവധി പരിഹാസങ്ങൾക്ക് വിധേയമായതിനു പിന്നാലെയാണ് ദേശീയ സേവനം ചെയ്യാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലായെന്നും ഇതിന്റെ പേരിൽ ആരും ജയിലിൽ പോകില്ലായെന്നും ജെയിംസ് ക്ലെവർലി പറഞ്ഞത്. ഇന്ന് കൗമാരക്കാർ തമ്മിൽ ഒരു സാമൂഹ്യ ബന്ധം ഉണ്ടാകുന്നില്ല. അവർ പരസ്പരം വിഘടിച്ചു പോവുകയാണ് ചെയ്യുന്നത്. അവർ അവരുടെ സ്വന്തം കമ്മ്യൂണിറ്റികളിൽ തന്നെ ഒതുങ്ങിപ്പോവുകയും വ്യത്യസ്ത മതങ്ങളിലുള്ളവരുമായി ഇടപഴകാതെ, വ്യത്യസ്ത വീക്ഷണങ്ങൾ അറിയാതെ പോവുകയാണ് ചെയ്യുന്നത്. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞപ്പോഴാണ് ദേശീയ സേവനം എന്ന ആശയത്തിലേക്ക് കൺസർവേറ്റീവ് പാർട്ടി എത്തിയത്.
ഈ നിർദ്ദേശം ഗൗരവമില്ലാത്തതും ഫണ്ടില്ലെന്നും പറഞ്ഞ് ലേബർ തള്ളിക്കളഞ്ഞു. എന്നാൽ നികുതി വെട്ടിപ്പിലൂടെ തിരിച്ചെടുക്കുന്ന ആറു ബില്യൺ പൗണ്ടിൽ രു ബില്യൺ പൗണ്ട് ഇതിനായി മാറ്റിവെയ്ക്കുമെന്ന് ടോറികൾ പറഞ്ഞു. ഈ നയം അവതരിപ്പിക്കുന്നതിന് പ്രതിവർഷം 2.5 ബില്യൺ പൗണ്ട് ചെലവാകും എന്ന് ടോറി കണക്കാക്കുന്നു. ബാക്കിയുള്ള 1.5 ബില്യൺ പൗണ്ട് യുകെ ഷെയർഡ് പ്രോസ്‌പെരിറ്റി ഫണ്ട് വിപുലീകരിക്കുന്നതിലൂടെ ലഭിക്കും.
അതേസമയം, നിർബന്ധിത ദേശീയ സേവനത്തിനുള്ള നിർദ്ദേശം ഒരു 'തമാശ' ആണെന്നും തന്റെ പാർട്ടിയുടെ വോട്ടർമാരെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്തതാണെന്നും റിഫോം യുകെയുടെ ഓണററി പ്രസിഡന്റ് നിഗൽ ഫാരേജ് പറഞ്ഞു.