- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിവേഴ്സിറ്റി വിവാദത്തെ നയതന്ത്ര വിഷയമാക്കി ലണ്ടനിലെ നൈജീരിയൻ ഹൈക്കമ്മീഷൻ
ലണ്ടൻ: ഫീസ് നൽകാത്തതിന് നൈജീരിയൻ വിദ്യാർത്ഥികളെ ബ്രിട്ടനിൽ നിന്നും പുറത്താക്കുന്നതിനുള്ള ടീസൈഡ് യൂണിവേഴ്സിറ്റിയുടെ നടപടി പുതിയ തലങ്ങളിലേക്ക് എത്തുകയാണ്. ലണ്ടനിലെ നൈജീരിയൻ ഹൈക്കമ്മീഷൻ പ്രതിനിധികൾ ഇക്കാര്യം യൂണിവേഴ്സിറ്റി അധികൃതരുമായി ചർച്ച ചെയ്യും. ട്യൂഷൻ ഫീസ് നൽകാത്തതിനാലായിരുന്നു യൂണിവേഴ്സിറ്റി അധികൃതർ ഒരു കൂട്ടം നൈജീരിയൻ വിദ്യാർത്ഥികളെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
അവരെ കോഴ്സുകളിൽ നിന്നും പുറത്താക്കുകയും, നാട് വിടാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ നൈജീരിയൻ വിദ്യാർത്ഥികൾ ആകെ തകരന്നിരിക്കുകയാണ്. ചിലർ ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെയാണ് ഈ പ്രശ്നം നയതന്ത്ര വിഷയമാക്കി മാറ്റാൻ നൈജീരിയ ശ്രമിക്കുന്നത്.
യു കെയിൽ പഠനത്തിന് വരുന്ന നൈജീരിയൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർദ്ധനവുണ്ടായിരുന്നു. 2021- 22 വർഷം 44,000 നൈജീരിയൻ വിദ്യാർത്ഥികളായിരുന്നു യു കെ യിൽ റെജിസ്റ്റർ ചെയ്തത്. ഇപ്പോൾ, പുതിയ വിദ്യാർത്ഥികൾക്ക് മറ്റേതെങ്കിലും രാജ്യത്തേക്ക് പോകേണ്ട സാഹചര്യമാണ്. ആവശ്യത്തിനുള്ള പണവുമായി പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾ, നൈജീരിയൻ കറൻസിയുടെ മൂല്യം പെട്ടെന്ന് തകർന്നതോടെയാണ് പ്രശ്നത്തിലായത്.
അത് മാത്രമല്ല, ട്യൂഷൻ ഫീസ് ഏഴ് തവണകളായി അടക്കാം എന്ന ഉറപ്പിലാണ് യു കെയിൽ പഠനത്തിന് എത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ, 2023-34 വിദ്യാഭ്യാസ വർഷത്തിന്റെ ആരംഭത്തിൽ ഇത് മൂന്ന് തവണകളായി കുറച്ചു. ഇതും വിദ്യാർത്ഥികളെ ക്ലേശത്തിലാക്കി. ഒരു വിദ്യാർത്ഥിക്ക് കടം തീർക്കാൻ നൈജീരിയയിലെ തന്റെ വീട് വരെ വിൽക്കേണ്ടതായി വന്നു.