റോം: ഇറ്റലിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻവാദികൾ തകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാൻവാദികൾ തകർത്തത്. കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയിൽ ഖാലിസ്ഥാൻ വാദികൾ എഴുതിയിരുന്നു.

നാളെ ഇറ്റിലിയിൽ വെച്ച് നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് സംഭവം. ജൂൺ 13, 15 തീയതികളിലാണ് 50-ാമത് ജി7 ഉച്ചകോടി ഇറ്റലിയിലെ അപുലിയിൽ വച്ചാണ് നടക്കുന്നത്.

ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരം ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി നാളെ ഇറ്റലിയിൽ എത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചു. മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത വിഷയത്തിൽ ഇറ്റാലിയൻ അധികൃതരോട് നടപടി സ്വീകരിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായും ക്വാത്ര അറിയിച്ചു.

കഴിഞ്ഞ വർഷം കാനഡയിൽ മഹാത്മാ ഗാന്ധിയുടെ മൂന്നു പ്രതിമകളാണ് വികൃതമാക്കപ്പെട്ടത്. തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള തന്റെ ആദ്യ രാജ്യാന്തര സന്ദർശനമാണ് പ്രധാനമന്ത്രി നാളെ ഇറ്റലിയിലേക്ക് നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും ഉച്ചക്കോടിയിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷം കാനഡയിൽ മഹാത്മാഗാന്ധിയുടെ മൂന്ന് പ്രതിമകൾ വികൃതമാക്കിയിരുന്നു. കനേഡിയൻ പ്രവിശ്യയായ ഒന്ററാറിയോയിലെ സിറ്റി ഹാളിനോട് ചേർന്നുള്ള മഹാത്മാഗാന്ധി പ്രതിമയാണ് ഖാലിസ്ഥാനികൾ ആദ്യം നശിപ്പിച്ചത്, തുടർന്ന് സൈമൺ ഫ്രേസർ സർവകലാശാലയിലെ ബർണബി കാംപസിലെ പീസ് സ്‌ക്വയറിൽ സ്ഥാപിച്ചിരുന്ന മറ്റൊരു പ്രതിമയും നശിപ്പിച്ചു.

അതേവർഷം ജൂലൈയിൽ റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലെ മഹാത്മാഗാന്ധി പ്രതിമയും തകർത്തിരുന്നു. 2022 ഫെബ്രുവരിയിൽ, ന്യൂയോർക്ക് സിറ്റിയിലെ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമയെ അക്രമികൾ ലക്ഷ്യമിട്ടു. മാൻഹട്ടനിലെ യൂണിയൻ സ്‌ക്വയറിലെ എട്ടടി ഉയരമുള്ള പ്രതിമ അജ്ഞാതർ നശിപ്പിച്ചിരുന്നു. സമാനമായ 2021 ജനുവരിയിൽ യുഎസിലെ കാലിഫോർണിയയിലെ പാർക്കിൽ മഹാത്മാഗാന്ധിയുടെ സ്മാരകം നശിപ്പിച്ചിരുന്നു.

തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള തന്റെ ആദ്യ അന്താരാഷ്ട്ര സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോകുന്നത്. 50-ാമത് ജി 7 ഉച്ചകോടി ഇറ്റലിയിലെ അപുലിയ മേഖലയിൽ ജൂൺ 13 മുതൽ 15 വരെ നടക്കും.