ലണ്ടൻ: പൊതു വിപത്തുകൾക്കെതിരെ ബ്രിട്ടണിലെ രാജകുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്നത് വളരെ കുറവാണ്. കുറിപ്പുകളായി വിശേഷങ്ങളും വാർത്തകളും ചിത്രങ്ങൾക്കൊപ്പം പങ്കുവെക്കാറുണ്ടെങ്കിലും വീഡിയോയുമായി എത്തുന്നത് വളരെ ചുരുക്കമാണ്. ഇപ്പോഴിതാ, 34കാരിയായ യൂജിൻ രാജകുമാരിയാണ് ഉറ്റസുഹൃത്ത് ജൂലിയ ഡി ബോയിൻവില്ലിനൊപ്പം ചേർന്ന് ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനോട് സംസാരിച്ചിരിക്കുന്നത്. ബ്രിട്ടനിലെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ ഉണ്ടാകന്ന ആധുനിക അടിമത്വത്തിന്റെ വ്യാപനത്തെ കുറിച്ചാണ് രാജകുമാരി കൂട്ടുകാരിക്കൊപ്പമെത്തി പ്രതികരിച്ചത്. മികച്ച വിദ്യാഭ്യാസത്തിലൂടെയും ചർച്ചകളിലൂടെയും അവയെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ അടിത്തട്ടിൽ നിന്നുതന്നെ തുടങ്ങുന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

ആന്റി സ്ലേവറി കളക്ടീവ് എന്ന കൂട്ടായ്മയുടെ ഭാഗമായാണ് യൂജിൻ രംഗത്തെത്തിയത്. എൻജിഒകളും മറ്റ് ചാരിറ്റികളും മാത്രമല്ല, പൊതു-സ്വകാര്യ മേഖലകളേയും ഈ ഒരു കുടക്കീഴിലേക്ക് എത്തിച്ച് കൂട്ടായ പരിശ്രമത്തിലൂടെ അടിമത്വത്തിനെതിരെ യഥാർത്ഥ മാറ്റം നടപ്പിലാക്കുവാൻ സാധിക്കുമെന്ന വിലയിരുത്തലാണ് ഇരുവരും നടത്തിയത്. ഇതുസംബന്ധിച്ച് പോളിസി മേക്കേഴ്സുമായും നിയമനിർമ്മാതാക്കളുമായും മറ്റും സംസാരിക്കുവാനും കൂടുതൽ ബിസിനസുകാരെ ആവശ്യമുണ്ടെന്നും ഒരു പൊതു ആവശ്യത്തിനെതിരെയുള്ള പോരാട്ടം നിങ്ങളിൽ നിന്നുതന്നെ ആരംഭിക്കുകയാണെന്നുമാണ് യൂജിനും കൂട്ടുകാരിയും പറഞ്ഞത്.

'ഒരുമിച്ച്, നേടിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നതിനേക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ ഞങ്ങൾ പ്രാപ്തരാണ്. നമ്മൾ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, നമ്മളെയും മറ്റുള്ളവരെയും ബോധവൽക്കരിക്കാൻ ഞങ്ങൾ കൂട്ടായി നമ്മുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നു. ആധുനിക കാലത്തെ അടിമത്തത്തിന്റെ സാധ്യതയുള്ള അടയാളങ്ങൾ കണ്ടെത്താൻ പഠിക്കുന്നതിലൂടെ, നമുക്ക് സൃഷ്ടിക്കാൻ കഴിയും. യഥാർത്ഥ മാറ്റം.?'വിദ്യാഭ്യാസത്തിന്റെ ശക്തി മുന്നിൽ നിന്ന് നയിക്കാൻ ഞങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരുക. ആധുനിക കാലത്തെ അടിമത്തം ഇല്ലാതാക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം എന്താണ്?'

ഒരുമിച്ച് ഒരു ശക്തിയായി നിൽക്കുമ്പോൾ സ്വയവും ഒപ്പം മറ്റുള്ളവർക്കും ഇതുസംബന്ധിച്ചുള്ള കൃത്യമായ ബോധവൽക്കരണം മികച്ച രീതിയിൽ നൽകാൻ സാധിക്കും. ആധുനിക കാലത്തെ അടിമത്വത്തിന്റെ സാധ്യതയുള്ള അടയാളങ്ങൾ കണ്ടെത്താൻ പഠിക്കുന്നതിലൂടെ നമുക്ക് യഥാർത്ഥ മാറ്റം സൃഷ്ടിക്കാൻ കഴിയും. 'വിദ്യാഭ്യാസത്തിന്റെ ശക്തി മുന്നിൽ നിന്ന് നയിക്കാൻ ഞങ്ങൾ ഉപയോഗിക്കുമ്പോൾ ഞങ്ങളോടൊപ്പം നിങ്ങളും ചേരണമെന്നും ആധുനിക കാലത്തെ അടിമത്തം ഇല്ലാതാക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും എന്നതു തിരിച്ചറിയണമെന്നും രാജകുമാരി പറഞ്ഞു.

ആധുനിക അടിമത്വത്തിനെതിരെ അവബോധം വളർത്തുന്നതിനായുള്ള രാജകുമാരിയുടെ അശ്രാന്തമായ ഈ ശ്രമത്തിൽ നിന്നും തങ്ങൾ എത്രമാത്രം പ്രചോദിതരായെന്ന് വെളിപ്പെടുത്തിയ സോഷ്യൽ മീഡിയാ ഫോളോവേഴ്സിൽ നിന്നും സന്തോഷകരമായ പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്. 'നിങ്ങളുടെ പ്രവൃത്തി തികച്ചും അത്ഭുതകരമാണെന്നും ലോകമെമ്പാടുമുള്ള ഈ അടിമത്തം എത്ര ഭയാനകമായ ഒരു പ്രശ്നമാണെന്ന് വളരെ കുറച്ച് ആളുകൾ മാത്രമെ മനസ്സിലാക്കുന്നുള്ളൂവെന്നത് ആശങ്കാജനകമാണ്.' എന്നുമാണ് ഒരു ആരാധകൻ കമന്റായി കുറിച്ചത്. 'നിങ്ങളുടെ ഈ പോസ്റ്റ് കാണുന്നത് വരെ എനിക്ക് മനുഷ്യക്കടത്തെക്കുറിച്ചും ആധുനിക അടിമത്തത്തെക്കുറിച്ചും ഒരു സൂചനയും ഇല്ലായിരുന്നു, എന്നാലിപ്പോൾ എനിക്ക് കൂടുതൽ അറിയാൻ താൽപ്പര്യം തോന്നി. നിങ്ങൾ രണ്ടുപേരും ചെയ്യുന്ന ജോലി അവിശ്വസനീയമാണ്,' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

കറുത്ത ടൈറ്റ് പാന്റും വരകളുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ബനിയനും കണങ്കാൽ വരെയുള്ള ബൂട്ടുകളും ധരിച്ച യൂജെനി മനോഹരമായി വീഡിയോയിൽ എത്തിയത്. സാറ ഫെർഗൂസണിന്റെയും ആൻഡ്രൂ രാജകുമാരന്റെയും ഇളയ മകളായ യൂജിൻ നെക്ലേസിൽ ഒരു പെൻഡന്റ് വെള്ളി നാണയം ലോക്കറ്റായി ധരിച്ചിരുന്നു. ഒരു നോട്ടിക്കൽ ഇൻസ്പെയേർഡ് ലുക്കായിരുന്നു രാജകുമാരി സ്വീകരിച്ചത്. സ്മോക്കി ഐ മേക്കപ്പും മറ്റും ചെയ്ത് സുന്ദരിയായി എത്തിയ യൂജിന്റെ ലുക്കും ആരാധക ശ്രദ്ധ നേടി.

ആധുനിക അടിമത്തത്തെക്കുറിച്ച് ഗവേഷണം നടത്തി വർഷങ്ങളോളം ഈ രംഗത്ത് ചെലവഴിച്ചതിന് ശേഷമാണ് 2017ൽ തന്റെ ഉറ്റസുഹൃത്ത് ജൂലിയ ഡി ബോയിൻവില്ലെയ്‌ക്കൊപ്പം യൂജിൻ ആന്റി-സ്ലേവറി കളക്ടീവ് സ്ഥാപിച്ചത്. 2012ലെ ഇന്ത്യാ സന്ദർശന വേളയിൽ, ആധുനിക അടിമത്തത്തിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കുന്ന ഒരു വനിതാ സംഘടനയെ പരിചയപ്പെട്ടതാണ് യൂജിനിൽ ഇത്തരമൊരു ആശയം ജനിപ്പിച്ചത്. നിയമ നിർവ്വഹണ ഏജൻസികൾ, നയരൂപകർത്താക്കൾ, പത്രപ്രവർത്തകർ, എൻജിഒകൾ, കമ്പനികൾ എന്നിവരെയും മറ്റും പ്രോത്സാഹിപ്പിക്കുന്നതിലൂടെ അടിമത്തം നിർത്തലാക്കാനാണ് ചാരിറ്റി ലക്ഷ്യമിടുന്നത്, മനുഷ്യക്കടത്തിനെതിരെ നമുക്ക് എങ്ങനെ പോരാടാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങളും പങ്കിടുന്നുണ്ട്.