- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഞ്ഞടിച്ച് ഋഷി സുനക്; പ്രചരണം ഭരണതുടർച്ചയാകുമോ?
ലണ്ടൻ: ബ്രിട്ടനെ വലിയൊരു അപടകത്തിൽ നിന്നും രക്ഷിക്കാൻ ഇനി വെറും 11 ദിവസം മാത്രമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും രൂക്ഷമായ ഭാഷയിലായിരുന്നു ലേബർ പാർട്ടിക്കും നേതാവ് കീർ സ്റ്റാർമർക്കും എതിരെ ഋഷി ആഞ്ഞടിച്ചത്. ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ, ബ്രിട്ടനിൽ സുരക്ഷയില്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രെക്സിറ്റ് നിരാകരിച്ച് യൂറോപ്യൻ യൂണിയനിലേക്ക് ബ്രിട്ടനെ തിരികെയെത്തിക്കുകയാവും ലേബർ സർക്കാർ ചെയ്യുക എന്ന് ആരോപിച്ച ഋഷി സുനക്, അനധികൃത കുടിയേറ്റക്കാരെ കൊണ്ട് ബ്രിട്ടീഷ് തെരുവുകൾ നിറയുമെന്നും, ബ്രിട്ടീഷ് സമൂഹത്തിന് ഇത് കടുത്ത വെല്ലുവിളി ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഒപ്പം ബ്രിട്ടന്റെ ദേശീയ സുരക്ഷയേയും ഇത് പ്രതികൂലമായി ബാധിക്കും.
മാത്രമല്ല, പല കാര്യങ്ങളിലും സ്വന്തം ബോദ്ധ്യങ്ങളിൽ ഉറച്ചു നിൽക്കാതെ ചാഞ്ചാടി കളിച്ച വ്യക്തിയാണ് കീർ സ്റ്റാർമർ എന്ന് പറഞ്ഞ ഋഷി, അദ്ദേഹം ദുർബലനാണെന്നും, ബ്രിട്ടനെ നയിക്കുന്നതിനുള്ള കഴിവില്ലെന്നും പറഞ്ഞു. സംശയാലുക്കളുടെ കൈകളിൽ ഒരിക്കലും ബ്രിട്ടന് മുൻപോട്ട് പോകാൻ ആകില്ലെന്നും ഋഷി പറഞ്ഞു. സൺ ദിനപ്പത്രത്തിനോട് സംസാരിക്കവെ ആണ് ഋഷി ഇത് പറഞ്ഞത്.
ബ്രിട്ടനെ രക്ഷിക്കാൻ തെരഞ്ഞെടുപ്പ് വരെ ഇനി 11 ദിവസങ്ങൾ മാത്രമാണുള്ളതെന്നും, ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ നികുതികൾ വർദ്ധിപ്പിക്കുമെന്നും അതിർത്തികൾ തുറന്നിറ്റുമെന്നും ഋഷി അഭിമുഖത്തിൽ പറഞ്ഞു. നാടിന്റെയും പൗരന്മാരുടെയും സുരക്ഷ അവതാളത്തിലാകുമെന്നും ഋഷി മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് ഒരു ചൂതാട്ടമല്ലെന്നും, രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒന്നാണെന്നും ഋഷി ഓർമ്മിപ്പിച്ചു. പ്രതിഷേധങ്ങൾ രേഖപ്പെടുത്തി വോട്ടു ചെയ്യാൻ ഇതൊരു ഉപ തെരഞ്ഞെടുപ്പുമല്ല, നമ്മുടെ രാജ്യം വരും വർഷങ്ങളിൽ ഏത് ദിശയിലെക്കായിരിക്കും മുൻപോട്ട് പോവുക എന്ന് നിർണ്ണയിക്കുന്ന പൊതു തെരഞ്ഞെടുപ്പാണെന്നും ഋഷി ഓർമ്മിപ്പിച്ചു.
2030 ഓടെ മൊത്തം ജി ഡി പിയുടെ 2.5 ശതമാനം പ്രതിരോധത്തിനായി മാറ്റിവയ്ക്കണമെന്ന് തന്റെ നിർദ്ദേശം എതിർത്ത ലേബർ പാർട്ടി ബ്രിട്ടീഷ് സൈന്യത്തെയും ദുർബലമാക്കുമെന്നും ഋഷി പറഞ്ഞു.