- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രീട്ടീഷ് രാഷ്ട്രീയവും വർഗ്ഗീയവത്കരിക്കപ്പെടുമോ ?
മെയ് മാസത്തിൽ ഇംഗ്ലണ്ടിലെ കൗൺസിലുകളിലെക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു ഡസനിലധികം പാലിസ്തീൻ അനുകൂലികൾ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല, മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ലേബറിന്റെ വോട്ടുകളിൽ വിള്ളൽ വീഴുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കി, ഗസ്സയുടെ ബലത്തിൽ പാർലമെന്റിലേക്ക് ഓടിക്കയറുവാൻ ഒരു കൂട്ടം പുതിയ തലമുറ സ്ഥാനാർത്ഥികളെ ഇറങ്ങിയിരിക്കുകയാണ്. ഇത് ലേബർ പാർട്ടിയെ പ്രതികൂലമായി ബാധിക്കും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ലേബർ എം പി നാസ് ഷാ, മുൻ നിര നേതാവ് വെസ് സ്ട്രീറ്റിങ് എന്നിവർ ഉൾപ്പടെ നിരവധി ലേബർ സ്ഥാനാർത്ഥികളാണ് പൂർണ്ണമായും വിദേശനയം മാത്രം ചർച്ചയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉയർത്തുന്ന ഭീഷണി നേരിടുന്നത്. ഈ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വൻ ജനപിന്തുണ ലഭിക്കുന്നു എന്നതും ലേബർ പാർട്ടിയെ ആശങ്കയിലാഴ്‌ത്തുന്നു. ഗസ്സ ഗീസി എന്നറിയപ്പെടുന്ന ഒരു ഡിഫൻസ് സോളിസിറ്റർ, എൽ ജി ബി ടി വിരുദ്ധ സമരത്തിന്റെ നേതാവ്, എന്നിവരൊക്കെ ഇത്തരം സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു.
ഇതോടെ മുസ്ലിം സമുദായത്തിന്റെ ചില ആവശ്യങ്ങൾ സമ്മതിക്കുവാൻ ലേബർ പാർട്ടിയുടെ മേൽ സമ്മർദ്ദം വളർത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അധികാരത്തിലേറിയാൽ ഇസ്രയേലുമായുള്ള സൈനിക ബന്ധം അവസാനിപ്പിക്കണം, ഇസ്ലാമത വിശ്വാസികൾക്ക് സ്‌കൂളുകളിൽ പ്രാർത്ഥിക്കാനുള്ള അവസരം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ചില ഇസ്ലാമിക സംഘടനകൾ ഉന്നയിക്കുന്നത്. നാൽപത് ലക്ഷത്തോളം മുസ്ലിം വോട്ടർമാരിൽ സ്വാധീനം ചെലുത്തുന്നു എന്ന് അവകാശപ്പെടുന്ന ഗ്രൂപ്പ്, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമെ കീർ സ്റ്റാർമറുടെ നേതൃത്വത്തിന് വോട്ട് നൽകേണ്ടതുള്ളു എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഗസ്സയിലെ പാർട്ടി നിലപാട് മൂലം പാർട്ടി വിട്ടുപോയ മുസ്ലിം വോട്ടർമാരെ തിരികെ പാർട്ടിയിലെത്തിക്കാൻ താൻ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട് എന്നാണ് കീർ സ്റ്റാർമർ പറയുന്നത്. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരിൽ ചിലർ പാസ്തീൻ വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കിയവരാണ്. മറ്റു ചിലർ പാലിസ്തീൻ പതാകയുടെ നിറമുള്ള വസ്ത്രങ്ങളും മറ്റുമണിഞ്ഞ് പ്രചരണത്തിനിറങ്ങിയവരും. ഇതിൽ ഒരു ഗ്രീൻ കൗൺസിലറും ഉൾപ്പെടും. ഇവരിൽ പലരും വിജയം ഗസ്സയിലെ ആളുകൾക്ക് സമർപ്പിച്ചപ്പോൾ, ഗ്രീൻ കൗൺസിലർ ഒരുപടി കൂടി മുൻപോട്ട് പോയി അള്ളാഹു അക്‌ബർ വിളിക്കുകയും ചെയ്തു.
എന്നാൽ, ഇത്തരമൊരു പ്രവണത വളരാൻ അനുവദിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും പല കോണുകളിൽ നിന്നുയരുന്നുണ്ട്. വിദേശങ്ങളിലെ സഘർഷങ്ങളുടെയും വിദേശ നയത്തിന്റെയും ഒക്കെ പേരിൽ പ്രാദേശിക വോട്ടുകൾ വിഘടിക്കപ്പെടുന്നത് അത്ര നല്ലതല്ല എന്ന് അവർ പറയുന്നു. പ്രാദേശിക വിഷയങ്ങൾക്ക് പകരം, രാജ്യത്തിന് പുറത്തെ വിഷയങ്ങൾ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ വിഷയമാക്കുന്നത് ജനാധിപത്യത്തിന്റെ സത്ത ഇല്ലാതെയാക്കും എന്നും അവർ പറയുന്നു.