ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഇന്ന് നൂറാം പിറന്നാള്‍. നൂറ് വയസ് വരെ ജീവിച്ചിരുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ജിമ്മികാര്‍ട്ടര്‍. ജനിച്ചു വളര്‍ന്ന ജോര്‍ജ്ജിയയിലാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഠിനാദ്ധ്വാനം കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ വരെ ആകാന്‍ കഴിഞ്ഞ കാര്‍ട്ടര്‍ അമേരിക്കക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു.

1977 മുതല്‍ 1981 വരെ ആയിരുന്നു അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നത്. അമേരിക്കയുടെ മുപ്പത്തിഒമ്പതാമത്തെ പ്രസിഡന്‍ര് ആയിരുന്നു ജിമ്മികാര്‍ട്ടര്‍. പ്രസിഡന്റ്് പദവി ഒഴിഞ്ഞതിന് ശേഷം സാമൂഹ്യ സേവന രംഗത്ത് അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. കാര്‍ട്ടര്‍ക്കൊപ്പം എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന പത്നി റോസലിന്‍ തൊണ്ണൂററി ആറാമത്തെ വയസില്‍ കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്.

സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജിമ്മികാര്‍ട്ടറുടെ കുടുംബം സ്ഥാപിച്ച കാര്‍ട്ടര്‍ സെന്റര്‍ ആണ് മുന്‍ പ്രസിഡന്റിന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്നതിന് മുഖ്യ ചുമതല വഹിക്കുന്നത്. തൊണ്ണൂറാം വയസില്‍ തന്നെ പിടികൂടിയ ക്യാന്‍സര്‍ ബാധയില്‍ നിന്നും രക്ഷപ്പെട്ട ജിമ്മി കാര്‍ട്ടര്‍ എല്ലാ കാര്യങ്ങളിലും തന്റെ നിലപാടുകള്‍ കൃത്യമായി പ്രകടിപ്പിക്കുന്ന വ്യക്തിത്വമാണ്. ഇന്ന് കാര്‍ട്ടറുടെ ആരാധകര്‍ വലിയൊരു സംഗീത സദസ് സംഘടിപ്പിച്ചിട്ടുണ്ട്.

40 ഓളം രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നിരീക്ഷിക്കാനായി കാര്‍ട്ടര്‍ സ്ഥാപിച്ച കാര്‍ട്ടര്‍ സെന്ററിനെ നിരവധി തവണയാണ് നിയോഗിച്ചിട്ടുള്ളത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരീസിന് വോട്ട് ചെയ്യുക എന്നതാണ് നൂറാം വയസിലും കാര്‍ട്ടര്‍ ബാക്കി വെയ്ക്കുന്ന സ്വപ്നം. ഈ മാസം പതിനഞ്ചിനാണ് ജിമ്മികാര്‍ട്ടര്‍ കമലാ ഹാരീസിനായി തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.

ജിമ്മി കാര്‍ട്ടര്‍, കാര്‍ട്ടര്‍