- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുള്ള ആക്രമണത്തില്‍ രക്തസാക്ഷിയായ സൈനികന്റെ അവസാന വീഡിയോ നെഞ്ചിലേറ്റി ഇസ്രയേലികള്‍; വെടിയേറ്റ് വീണപ്പോഴും കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷിതമാക്കിയ അമ്മ ഇസ്രയേലികളുടെ പുതിയ ഹീറോയിന്
ഓസ്റ്ററിന് ഒപ്പം ഏഴ് സഹപ്രവര്‍ത്തകകരും കൊല്ലപ്പെട്ടിരുന്നു
ജെറുസലേം: ഹിസ്ബുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷിയായ ഇസ്രയേല്‍ സൈനികന്റെ അവസാന വീഡിയോ നെഞ്ചിലേറ്റി ഇസ്രയേലികള്‍. ക്യാപ്റ്റന്‍ എയ്ത്താന്‍ ഇസ്ഹാഖ് ഓസ്റ്റര്‍ എന്ന 22 കാരനായ ഇസ്രയേല്‍ സൈനികന്‍ കഴിഞ്ഞ ദിവസമാണ് ലബനനില്‍ ഹിസ്ബുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓസ്റ്ററിന് ഒപ്പം ഏഴ് സഹപ്രവര്‍ത്തകകരും കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള ഭീകരര്‍ പതിയിരുന്നാണ് ഇവരെ ആക്രമിച്ചത്.
വീഡിയോയില്‍ പുഞ്ചിരിച്ച് കൊണ്ട് പ്രത്യക്ഷപ്പെടുന്ന ഓസ്റ്റര്‍ പറയുന്നത് താനും സഹപ്രവര്‍ത്തകരും ഹിസ്ബുള്ള ഭീകരരെ നേരിടാന്‍ എല്ലാ തയ്യാറെടെടുപ്പുകളും നടത്തിക്കഴിഞ്ഞു എന്നാണ്. ഹിസ്ബുളളയെ നേരിടാന്‍ ലഭിച്ചത് ചരിത്രപരമായ അവസരമാണെന്ന് പറയുന്ന ക്യാപ്റ്റന്‍ ഭാവിയില്‍ തന്റെ സഹോദരിയുടെ മക്കള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അവരുടെ ഭാവിക്ക് ഇത് ഗുണം ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്. കുടുംബത്തിലെ ആരോടെങ്കിലും താന്‍ എന്തെങ്കിലും തെറ്റുകള്‍ അത് പൊറുക്കണമെന്ന് അപേക്ഷിക്കുന്ന ഓസ്റ്റര്‍ എല്ലാവര്‍ക്കും പുതുവല്‍സരാശംസ നേരുന്നുണ്ട്. നിങ്ങള്‍ എല്ലാവരും ഹൃദയത്തില്‍ തന്നെ ഉണ്ടാകുമെന്നും വിജയം വരെ പോരടുമെന്നും എല്ലാവരേയും താന്‍ സ്നേഹിക്കുന്നതായും പറഞ്ഞാണ് സൈനികന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
ജി.കെ.ചെസ്റ്റര്‍ട്ടന്റെ വരികള്‍ വീഡിയോയില്‍ ഓസ്റ്റര്‍ ഉദ്ധരിക്കുന്നുണ്ട്. ഒരു യഥാര്‍ത്ഥ സൈനികന്‍ ആക്രമിക്കുന്നത് തന്റെ മുന്നിലുള്ളതിനോടുള്ള വെറുപ്പ് കൊണ്ടല്ലെന്നും തന്റെ പിന്നില്‍ എന്താണ് ഉള്ളതെന്ന് നോക്കിയിട്ടാണെന്നുമാണ് ഈ വരികളില്‍ ഉള്ളത്. വടക്കന്‍ അതിര്‍ത്തിയില്‍ താന്‍ പോയപ്പോള്‍ കണ്ട കാഴ്ചകളെ കുറിച്ചും ക്യാപ്റ്റന്‍ പറയുന്നുണ്ട്. അവിടെയെല്ലാം താന്‍ കണ്ടത് പ്രേതനഗരങ്ങളാണ് എന്നും അദ്ദേഹം പറയുന്നു. ഹിസ്ബുളള ഭീകരര്‍ അവിടെയെല്ലാം തീവെച്ച് നശിപ്പിച്ച കാഴ്ചകളെല്ലാം തന്നെ ഭയാനകമാണ്.
കുടുംബത്തില്‍ തന്നെ പഠിപ്പിച്ച ജീവിത മൂല്യങ്ങള്‍ നടപ്പില്‍ വരുത്താനുള്ള സന്ദര്‍ഭമാണ് ഇതെന്നും വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഹിസ്ബുള്ള ആക്രമണത്തെ തുടര്‍ന്ന് വീട് വിട്ടു പോയ അവിടുത്തെ ജനതയെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും ഓസ്റ്റിന്‍ പ്രഖ്യാപിക്കുന്നു. ഇത് കൂടാതെ വെടിയേറ്റ് വീണപ്പോഴും സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് സുരക്ഷിതമാക്കിയ ഒരു ഇസ്രയേലി അമ്മയുടെ വീഡിയോയും ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
ടെല്‍ അവീവില്‍ കഴിഞ്ഞ ദിവസം തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ കൊല്ലപ്പെട്ട ഇന്‍ബാര്‍ സെഗേവ് വിഡ്ഗറാണ് വെടിയേററിട്ടും സ്വന്തം കുഞ്ഞിനെ സുരക്ഷിതമാക്കിയ അമ്മ. തീവ്രവാദികള്‍ തുരുതുരെ വെടിയുതിര്‍ത്തപ്പോള്‍ ഒമ്പത് മാസം പ്രായമുള്ള മകന്‍ ആരിയെ വെടിയേല്‍ക്കാതെ മറച്ചു പിടിക്കുകയായിരുന്നു ഈ അമ്മ. വിഡ്ഗറിനൊപ്പം ഏഴ് പേരും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. 33 കാരിയായ വിഡ്ഗാര്‍ ഒരു സ്ഥാപനത്തില്‍ ഇന്‍സ്ട്രക്ടറായി ജോലി നോക്കുകയായിരുന്നു. ഇവരോടൊപ്പം കൊല്ലപ്പെട്ടവര്‍ പലരും ചെറുപ്പക്കാരാണ്.
രണ്ട് തീവ്രവാദികളാണ് തോക്കുകളും കത്തികളുമായി തെരുവിലിറങ്ങി ആക്രമണം നടത്തുകയായിരുന്നു. 19കാരനായ മുഹമ്മദ് മസ്‌ക്ക്, 25 കാരനായ മുഹമ്മദ് ഹമോനി എന്നിവരാണ് ആക്രമണം നടത്തിയ ഭീകരര്‍. ഇവിരല്‍ ഒരാളെ സുരക്ഷാസേന വധിച്ചു.