- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളെ കാത്തിരിക്കുക ഗാസയുടെ ദുര്‍വിധി; കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ എല്ലാം തച്ചുടയ്ക്കും; ഹിസ്ബുള്ളയുടെ ഭീകര കരങ്ങളില്‍ നിന്ന് സ്വയം മോചിതരാകുക മാത്രം വഴി; ലബനീസ് ജനതക്ക് അന്ത്യ ശാസനം നല്കി ഇസ്രയേല്‍
ഹിസ്ബുള്ളയുടെ ക്രൂരഹസ്തങ്ങളില്‍ മോചിതരാകൂ അതിലൂടെ ഒരു യുദ്ധം ഒഴിവാക്കൂ എന്നാണ് നെതന്യാഹു ആവശ്യപ്പെടുന്നത്
ജെറുസലേം: ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ലബനന്‍ ജനതക്ക് ശക്തമായ താക്കീതും മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. നിങ്ങളെ കാത്തിരിക്കുക ഗാസയുടെ ദുര്‍വിധിയായിരിക്കുമെന്നും കല്ലിന്‍മേല്‍ കല്ല് ശേഷിക്കാതെ എല്ലാം തച്ചുടയ്ക്കും എന്നും നെതന്യാഹു പ്രഖ്യാപിച്ചു. ഹിസ്ബുള്ളയുടെ ഭീകര കരങ്ങളില്‍ നിന്ന് സ്വയം മോചിതരാകുക മാത്രമാണ് ലബനീസ് ജനതയുടെ മുന്നിലുള്ള വഴി എന്നാണ് നെതന്യാഹുവിന്റെ അന്ത്യ ശാസനം. ഒരു ദീര്‍ഘമായ യുദ്ധത്തിന്റെ ഭീകരാവസ്ഥിയലേക്ക് പോകാതെ മറ്റൊരു ഗാസ ആകാതെ രാജ്യം കാത്തുസൂക്ഷിേേതക്കണ്ടത് നിങ്ങളാണെന്ന് നെതന്യാഹു ലബനീസ് ജനതയോട് ആഹ്വാനം ചെയ്തു. ഹിസ്ബുള്ളയുടെ ക്രൂരഹസ്തങ്ങളില്‍ മോചിതരാകൂ അതിലൂടെ ഒരു യുദ്ധം ഒഴിവാക്കൂ എന്നാണ് നെതന്യാഹു ആവശ്യപ്പെടുന്നത്.
ആയിരക്കണക്കിന് ഹിസ്ബുള്ള തീവ്രവാദികളെ തങ്ങള്‍ ഇതിനോടകം വധിച്ച കാര്യം ചൂണ്ടിക്കാട്ടിയ നെതന്യാഹു അവരുടെ തലവന്‍ ഹസന്‍ നസറുള്ളയേയും അയാളുടെ പിന്‍ഗാമികളായി പ്രഖ്യാപിച്ചിരുന്നവരേയും തങ്ങള്‍ കൊന്ന് തള്ളിയ കാര്യവും ലബനീസ് ജനതയെ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹസന്‍ നസറുള്ള തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്ന ഹഷേ സെഫേദിനെ വധിച്ചു എന്ന സൂചന നല്‍കിയത്. ശക്തമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സെഫേദിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്നാണ് അയാളെ വധിച്ച കാര്യം വ്യംഗ്യമായി ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്.
തെക്കന്‍ ബെയ്റൂട്ടിന്റെ വിവിധ മേഖലകളില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹ്സിബുള്ളയുടെ സൈനിക സന്നാഹങ്ങളും ആയുധസംഭരണ ശാലകളും എല്ലാം ഇസ്രയേല്‍ വ്യോമസേന തകര്‍ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഹിസ്ബുള്ളയുടെ ഏറ്റവും സുപ്രധാന പദവി വഹിക്കുന്ന സുഹൈല്‍ ഹുസൈനിയെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചത്. ഹിസ്ബുള്ളയുടെ ആസ്ഥാന മന്ദിരത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന ഇയാള്‍ ഭീകര സംഘടനയുടെ ഏറ്റവും സുപ്രധാന ചുമതലകള്‍ വഹിക്കുന്ന വ്യക്തിയാണ്. ഹിസ്ബുള്ളയുടെ ആയുധശേഖരത്തിലേക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ എത്തിക്കുന്നതിന്റെ ചുമതലയും ഇയാള്‍ക്കാണ്.
അതേ സമയം ഹിസ്ബുള്ളയുടെ താല്‍ക്കാലിക നേതാവായ നേതാവായ ഷെയിക്ക് നയിം കാസിം തങ്ങളുടെ സൈനിക സംവിധാനങ്ങള്‍ ഇപ്പോഴും അതിശക്തമാണെന്ന് അവകാശപ്പെട്ടു. കൊല്ലപ്പെട്ട തങ്ങളുടെ നേതാക്കള്‍ക്ക് ഇതിനോടകം തന്നെ പകരക്കാരെ കണ്ടെത്തിയതായി കാസിം വ്യക്തമാക്കി. കഴിഞ്ഞ മാസം 27 ന്
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ വധത്തെ തുടര്‍ന്നാണ് ഷെയിക്ക് നയിംകാസിമിനെ താല്‍ക്കാലിക നേതാവായി തെരഞ്ഞെടുത്തത്. തങ്ങള്‍ ഇസ്രയേലിലേക്ക് നൂറ് കണക്കിന് റോക്കറ്റുകളും ഡ്രോണുകളുമാണ് ഇസ്രയേലിലേക്ക് ഓരോ ദിവസവും അയയ്ക്കുന്നതെന്നും അവിടെ വ്യാപകമായ തോതില്‍ നാശനഷ്ടം ഉണ്ടാകാന്‍ ഇത് കാരണമായിട്ടുണ്ടെന്നും കാസിം വ്യക്തമാക്കി. ഹിസ്ബുള്ളയുടെ കൊല്ലപ്പെട്ട നേതാക്കള്‍ക്ക് പകരക്കാരായി തെരഞ്ഞെടുത്തവര്‍ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഹിസ്ബുള്ളയുടെ താല്‍ക്കാലിക തലവന്‍ അറിയിച്ചു. സംഘടനയുടെ ഒരു പദവി പോലും ഒഴിഞ്ഞു കിടക്കുന്നില്ലെന്നും കാസിം കൂട്ടിച്ചേര്‍ത്തു.
ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയെ ഉടന്‍ കണ്ടെത്തുമെന്ന് കാസിം അറിയിച്ചു. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ്ഗാലന്‍ഡ് ആകട്ടെ ഹിസ്ബുള്ളയുടെ നേതൃനിരയെ തന്നെ തങ്ങള്‍ ഇതിനോടകം ഛിന്നഭിന്നമാക്കിയതായി അവകാശപ്പെട്ടു. ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ കടന്ന് കയറി ആക്രമണം നടത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ തിങ്കളാഴ്ച ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ശക്തമായ ആക്രമണം നടത്തിയിരുന്നു.