- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെതര്‍ലാന്‍ഡ്സിന് പിറകെ ഹംഗറിയും അഭയാര്‍ത്ഥി നിയമത്തിനെതിരെ രംഗത്ത്; മനുഷ്യാവകാശത്തിന്റെ പേരില്‍ കടല്‍ കടന്നെത്തുന്നവരെ കൈനീട്ടി സ്വീകരിക്കുന്നതിനെതിരെ ജനരോഷം ശക്തം; യൂറോപ്പ് കുടിയേറ്റത്തിന് മുഖം തിരിക്കുമ്പോള്‍
അഭയാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്നും പുറത്തു കടക്കുവാന്‍ ഇപ്പോള്‍ നെതര്‍ലാന്‍ഡ്‌സിനു പുറകെ ഹംഗറിയും തയ്യാറെടുക്കുകയാണ്
ലണ്ടന്‍: രണ്ട് ലോക മഹായുദ്ധങ്ങളുടെ തിക്തഫലം ഏറെ അനുഭവിച്ച ജനതയായതുകൊണ്ടാകാം, ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ യൂറോപ്പിന്റെ സ്വഭാവത്തില്‍ മാനവികതയുടെ സ്പര്‍ശം കൂടുതല്‍ പ്രകടമാകാന്‍ തുടങ്ങിയത്. ഈ മാനവികതയാണ് ആഭ്യന്തര കലാപങ്ങളാല്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലെ നിസ്സഹായരായ ജനതക്ക് തണലൊരുക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളെയും പ്രേരിപ്പിച്ചത്. എന്നാല്‍, കുടിയേറി എത്തിയവര്‍, യൂറോപ്യന്‍ സംസ്‌കാരത്തോട് ഇഴുകിച്ചേരാതെ വേറിട്ട് നില്‍ക്കുകയും, അഭയാര്‍ത്ഥി പ്രവാാഹം രാജ്യങ്ങളുടെ സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുകയും ചെയ്തതോടെ പല രാജ്യങ്ങളും മാറി ചിന്തിക്കുവാന്‍ തയ്യാറായി.
അഭയാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്നും പുറത്തു കടക്കുവാന്‍ ഇപ്പോള്‍ നെതര്‍ലാന്‍ഡ്‌സിനു പുറകെ ഹംഗറിയും തയ്യാറെടുക്കുകയാണ്. കഴിഞ്ഞമാസം, തീവ്ര വലതുപക്ഷക്കാര്‍ക്ക് മുന്‍തൂക്കമുള്ള നെതര്‍ലാന്‍ഡ്‌സിലെ ഗീര്‍ട്ട് വൈല്‍ഡേഴ്‌സ് സര്‍ക്കാര്‍, ഒരു അഭയാര്‍ത്ഥി പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും, യൂറോപ്പിന്റെ പൊതുവായ അഭയാര്‍ത്ഥി നയത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പുതിയ നയം നടപ്പിലാക്കിയാല്‍, തങ്ങളുടെ പൗരന്മാര്‍ക്ക് ഭവന, ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താന്‍ ആകുമെന്നും അതുകൊണ്ട് തന്നെ നീതിയുകതമായ ഒരൂൂവശ്യമാണിതെന്നും നെതര്‍ലാന്‍ഡ്‌സ് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഉടനടി ഒരു മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട എന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്റെ പ്രതികരണം. യൂറോപ്യന്‍ ഉടമ്പടികള്‍ എല്ലാം തന്നെ അനുസരിക്കാന്‍ ബാദ്ധ്യതപ്പെട്ട കരാറുകളാണ്. അതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെയും അനുമതിയോടെ മാത്രമെ സാധിക്കുകയുള്ളു.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പാസ്സാക്കിയ, 2026 ല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ അഭയാര്‍ത്ഥി നിയമപ്രകാരം, അഭയാര്‍ത്ഥികള്‍ക്ക് അഭയമരുളുന്നുതനിനുള്ള ബാദ്ധ്യത 27 അംഗ രാജ്യങ്ങളും പങ്കുവയ്ക്കണം. അതോടൊപ്പം അഭയം നല്‍കുവാന്‍ അര്‍ഹരല്ലാത്തവരെ നാറ്റുകടത്തുന്നത് എളുപ്പത്തില്‍ ആക്കുകയും വേണം. ഇതില്‍ തങ്ങള്‍ക്ക് ചില ഇളവുകള്‍ വേണമെന്നാണ് ഹംഗറി ആവശ്യപ്പെട്ടിരിക്കുന്നത്. ഹംഗറിയുടെ യൂറോപ്യന്‍ യൂണിയന്‍ കാര്യമന്ത്രി ജാനോസ് ബോക തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന അനധികൃത കുടിയേറ്റം തടയുന്നതിനും അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തിനും ഭരണകൂടത്തിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുള്ള അവകാശം ലഭിച്ചാല്‍ മാത്രമെ അനധികൃത കുടിയേറ്റം ഫലപ്രദമായി തടയാന്‍ കഴിയുകയുള്ളു എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് യൂണിയന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രമങ്ങള്‍ പാലിക്കാത്തതിന് യൂറോപ്യന്‍ കോടതി ഹംഗറിക്ക് പിഴ ചുമത്തിയിരുന്നു. എന്നാല്‍, ഈ മദ്ധ്യ യൂറോപ്യന്‍ രാജ്യം ഇതുവരെ അത് ഒടുക്കാന്‍ തയ്യാറായിട്ടില്ല. യൂറോപ്യന്‍ യൂണിയനകത്തെ, റഷ്യന്‍ പൃസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്റെ ഏറ്റവും അടുത്ത് സുഹൃത്ത് എന്ന നിലയില്‍ പല തവണ ഹംഗറി മറ്റു അംഗരാജ്യങ്ങളുമായി കൊമ്പ് കോര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ യൂറോപ്പില്‍ അതിവേഗം വ്യാപിക്കുന്ന വലതുപക്ഷ ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ഹംഗറി പ്രധാനമന്ത്രി ഓര്‍ബന്‍. ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ആസ്ട്രിയ തുടങ്ങി വലതുപക്ഷ ചായ്വുള്ള ഭരണകൂടങ്ങളുമൊത്ത് ഹംഗറി രൂപീകരിച്ച കുറു മുന്നണി ഇപ്പോള്‍ യൂറോപ്യന്‍ ദേശീയ വാദമുയര്‍ത്തി യൂണിയനില്‍ സ്വാധീനം നേടുകയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ