- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശേഷിക്കുന്ന തടവുകാരെ ജീവന്‍ നഷ്ടപ്പെടാതെ കാക്കണം; യുദ്ധം അവസാനിക്കാനുള്ള ഏക വഴി തടവുകാര്‍ മാത്രം; മരണത്തിന് തൊട്ടുമുന്‍പ് യഹ്യ സിന്‍വര്‍ എഴുതിയ മൂന്ന് പേജുള്ള കത്ത് പുറത്ത് വിട്ട് ഇസ്രായേല്‍
ജെറുസലേം: കൊല്ലപ്പെടുന്നതിന് മുമ്പ് ഹമാസ് തലവനായിരുന്ന യാഹ്യാ സിന്‍വര്‍ എഴുതിയ കത്ത് പുറത്തുവിട്ട് ഇസ്രയേല്‍. മൂന്ന് പേജുകളാണ് കത്തില്‍ ഉള്ളത്. ഹമാസ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന ബന്ദികളുടെ ജീവന്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം എന്നാണ് സിന്‍വര്‍ തന്റെ അവസാന കത്തില്‍ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലുമായുളള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ബന്ദികള്‍ മാത്രമാണ് എന്നാണ് സിന്‍വര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. യുദ്ധം അവസാനിക്കണമെന്ന് സിന്‍വര്‍ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം.
ബന്ദികളെ കാട്ടിയാണ് ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് എന്നാണ് ഈ കത്തിലൂടെ ഹമാസ് തലവന്‍ ഉദ്ദേശിച്ചിരുന്നത്. കത്തില്‍ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങളും യാഹ്യാ സിന്‍വര്‍ അനുയായികള്‍ക്കായി എഴുതിയിട്ടുണ്ട്. ഇസ്രയേലിന്റെ കൈവശമുളള ഹമാസ് തടവുകാരെ വിട്ടയക്കുന്നതിന് തങ്ങള്‍ തട്ടിക്കൊണ്ട് വന്ന ബന്ദികള്‍ ജീവിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സിന്‍വര്‍ കത്തില്‍ പറയുന്നത്. കത്തിലെ മറ്റ് പേജുകളില്‍ ഓരോ ബന്ദിയുടേയും പേരും വയസും മറ്റ് വിവരങ്ങളും ഇയാള്‍ എഴുതിയിട്ടുണ്ട്.
മറ്റൊരു പേജില്‍ ഹമാസ് തട്ടിയെടുത്ത പതിനൊന്ന് വനിതാ ബന്ദികളുടെ വിശദാംശങ്ങളും കുറിച്ചിട്ടുണ്ട്. ഈ കത്തിന് കൂടുതല്‍ പേജുകളുണ്ടോ എന്ന കാര്യം ഇനിയും വ്യക്തമല്ല. ഏതായാലും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി തന്നെയായിരിക്കണം സിന്‍വര്‍ ഇത്തരത്തില്‍ ഒരു കത്തഴുതിയത് എന്ന് വേണം കരുതാന്‍. ഇസ്രയേലിനെ പേടിച്ച് ഹമാസ് നേതാക്കള്‍ക്ക് ഒരിക്കലും മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. അവിശ്വാസികളുമായി നിങ്ങള്‍ യുദ്ധം ചെയ്യുക ആണെങ്കില്‍ അവരുടെ തല തന്നെ എടുക്കണമെന്നും സിന്‍വര്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നു.
അസുഖമായിരിക്കുന്നവരെ സന്ദര്‍ശിക്കുക വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുക തടവിലാക്കിയവരെ മോചിപ്പിക്കുക തുടങ്ങിയ വചനങ്ങളും ഇയാള്‍ കത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇയാളുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുളള 11 വനിതാ ബന്ദികളും ഇതിനോടകം മോചിപ്പിക്കപ്പെട്ടവരാണ്. എന്നാല്‍ താന്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ബന്ദികളേയും അപ്പോള്‍ തന്നെ വധിക്കണം എന്നാണ് സിന്‍വര്‍ യഥാര്‍ത്ഥത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
അത് കൊണ്ട് തന്നെ അവര്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കത്തിന്റെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ യാഹ്യാ സിന്‍വറിന്റെ ഈ കത്തിനെ കുറിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം പതിനേഴിനാണ് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ യാഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടത്.