മോസ്‌കോ: വീണ്ടും ജോര്‍ജിയയില്‍ റഷ്യന്‍ അനുകൂല തരംഗം. പുടിന്‍ അനുകൂല ശതകോടീശ്വരന്‍ ജോര്‍ജിയയില്‍ ഭരണം നേടി. ക്രംലിന്‍ അനുകൂല സര്‍ക്കാര്‍ വീ്ണ്ടും ജോര്‍ജിയയില്‍ അധികാരത്തിലെത്തുകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിയുണ്ടായി എന്നാണ് പശ്ചാത്യമാധ്യമങ്ങളുടെ ആരോപണം. പ്രതിപക്ഷവും ഈ നിലപാടിലാണ്. അമേരിക്കന്‍ അനുകൂലരെന്ന വിശേഷണമുള്ള പ്രതിപക്ഷമാണ് തോല്‍ക്കുന്നത്.

അങ്ങനെ റഷ്യയിലെ ഭരണ പാര്‍ട്ടിയായ ക്രംലിന്‍ അനുകൂലികള്‍ വീണ്ടും ജോര്‍ജിയ പടിക്കുകയാണ്. യുക്രെയിന്‍ യുദ്ധത്തില്‍ അടക്കം റഷ്യന്‍ പക്ഷത്ത് ജോര്‍ജിയ ഇനിയും ഉറച്ച് നില്‍ക്കും. ജോര്‍ജിന്‍ ഡ്രീം പാര്‍ട്ടിയും റഷ്യന്‍ അനുകൂലത ചര്‍ച്ചയാക്കിയാണ് മത്സരിച്ചത്. അവര്‍ വിജയിക്കുകയും ചെയ്യുന്നു. 70 ശതമാനം പ്രദേശങ്ങളും എണ്ണിയ ആദ്യ ഔദ്യോഗിക ഫലങ്ങളില്‍ ഭരണകക്ഷിക്ക് 53 ശതമാനം വോട്ട് ലഭിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ 56 ശതമാനം വോട്ടുണ്ടെന്നാണ് ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ അവകാശവാദം.

സര്‍ക്കാര്‍ അനൂകൂലികള്‍ കള്ളവോട്ടും ബൂത്ത് പിടിച്ചെടുക്കലുമെല്ലാം നടത്തിയാണ് ജയിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അഭിപ്രായ സര്‍വ്വേകള്‍ എല്ലാം പ്രതിപക്ഷത്തിന് അനുകൂലമായിരുന്നു. എന്നാല്‍ അന്തിമ ഫലം തിരിച്ചടിയുമായി എന്നതാണ് വസ്തുത. പത്ത് ശതമാനത്തില്‍ അധികം വോട്ട് നേടി വിജയിക്കുമെന്നായിരുന്നു പ്രതിപക്ഷ പ്രതീക്ഷ. ഇത് യുക്രയിന്‍ യുദ്ധത്തില്‍ അടക്കം രാജ്യത്തിന്റെ നിലപാടിനെ സ്വാധീനിക്കുമെന്നും വിലയിരുത്തി. എന്നാല്‍ സംഭവിച്ചത് മറിച്ചും. റഷ്യന്‍ പ്രസിഡന്റ് വാളാഡിമിര്‍ പുട്ടിന് അതിനിര്‍ണ്ണായകമാണ് ഈ ഫലം. ഇതോടെ നിലവിലെ സര്‍ക്കാര്‍ തുടരാനും സാധ്യത ഏറെ. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രാദേശിക ഗതാഗത കേന്ദ്രമാണ് ജോര്‍ജിയ. യുക്രൈയിനിലെ റഷ്യന്‍ യുദ്ധത്തിന് അവര്‍ക്ക് ജോര്‍ജിയയുടെ സഹായം അനിവാര്യതയാണ്. അതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.

റഷ്യന്‍ അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജോര്‍ജിയ ഏറെ കാലം അമേരിക്കന്‍ പക്ഷത്തായിരുന്നു. എന്നാല്‍ പിന്നീട് റഷ്യയ്‌ക്കൊപ്പം ചേര്‍ന്നു. ഈ നയം ഇനിയും തുടരുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.