- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്‍ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില്‍ കമല ലീഡുയര്‍ത്തിയത് 'ഡോളറിന്' തിരിച്ചടിയായി; അമേരിക്കന്‍ സാമ്പത്തികത്തിനും ജനവിധി നിര്‍ണ്ണായകം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി നിക്ഷേപകര്‍ വാതുവെയ്പില്‍ ഏര്‍പ്പെട്ടത് ഇതിന് ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ട്രംപിന്റെ വിജയം വിപണിയുടെ മൂല്യം ഉയര്‍ത്തുമെന്നും കമലാഹാരീസിനാണ് വിജയമെങ്കില്‍ മൂല്യം ഇടിയുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. രാവിലെ ട്രേഡിംഗ് ആരംഭിച്ചപ്പോള്‍ ഡോളറിന്റെ മൂല്യം 0.6 ശതമാനമാണ് രേഖപ്പെടുത്തിയത്.
ബിറ്റ്‌കോയിനും സംഭവിച്ചത് ഇതേ അവസ്ഥ തന്നെ ആയിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് ബിറ്റ്‌കോയിന് ഏററവുമധികം പ്രോത്സാഹനം ലഭിച്ചത്. ഇടയ്ക്ക് ട്രംപ് മുന്നിലെത്തിയത് ഡോളറിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമായിരുന്നു എങ്കിലും അയോവ സംസ്ഥാനത്ത് കമലാഹാരീസ് അപ്രതീക്ഷിതമായി മുന്നിലെത്തിയതാണ് ഡോളറിന്റെ മൂല്യത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വാള്‍സ്ട്രീറ്റിലും ട്രംപിന് വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പലരും ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു. കുടിയേറ്റം, താരിഫ്, നികുതി വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ട്രംപിന്റെ നിലപാടുകള്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ത്തുകയും ഡോളറിന്റെ ശക്തി വര്‍ദ്ധിപ്പിക്കുയും ചെയ്യും എന്നാണ് നിക്ഷേപകര്‍ കരുതുന്നത്.
എന്നാല്‍ കമലാ ഹാരീസിനെ ബൈഡന്‍ ഭരണകൂടത്തിന്റെ തുടര്‍ച്ചയായിട്ടാണ് അവര്‍ നോക്കിക്കാണുന്നത്. അത് കൊണ്ട് തന്നെ സാമ്പത്തിക മേഖലയില്‍ ബൈഡന്‍ സര്‍ക്കാര്‍ തുടര്‍ന്ന് വന്നിരുന്ന നയങ്ങള്‍ തന്നെയാകും കമലാ ഹാരീസും പിന്തുടരുക എന്നാണ് നിക്ഷേപകര്‍ കരുതുന്നത്. ലോവ സംസ്ഥാനത്ത് നേരത്തേ കമലാ ഹാരീസ് പിന്നിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഭിപ്രായ സര്‍വ്വേയില്‍ അവരുടെ ലീഡ് നില ഉയര്‍ന്നിരുന്നു. ട്രംപിനേക്കാള്‍ ഇപ്പോള്‍ മൂന്ന് പോയിന്റ് മുന്നിലാണ് കമലാ ഹാരീസ്. നേരത്തേ നടന്ന അഭിപ്രായ സര്‍വ്വേകളില്‍ എല്ലാം തന്നെ ട്രംപ് ആയിരുന്നു ഈ സംസ്ഥാനത്ത് ലീഡ് ചെയ്തിരുന്നത്.
ന്യൂയോര്‍ക്ക് ടൈംസ് പത്രവും സെയ്‌നാ കോളജുമായി നടത്തിയ സംയുക്ത സര്‍വ്വേയില്‍ കമലാഹാരിസ് നെവാദാ, നോര്‍ത്ത് കരോലിന, വിക്‌സോണ്‍സില്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ മുന്നിട്ട് നില്‍ക്കുകയാണ്. അതേ സമയം കമലാഹാരീസും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള മല്‍സരം അമേരിക്ക കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായി മാറുകയാണ്. അഭിപായ സര്‍വ്വേകളും മാറിമറിയുകയാണ്. നേരത്തേ ട്രംപ് വിജയിക്കുമെന്ന അഭിപ്രായ സര്‍വ്വേകളുടെ പശ്ചാത്തലത്തില്‍ ഡോളറിന്റെ മൂല്യം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. 2022 ഏപ്രിലിന് ശേഷം ഒക്ടോബറിലാണ് ഡോളറിന്റെ മൂല്യം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്.
ട്രംപ് വിജയിച്ചാല്‍ അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങള്‍ വ്യവസായ മേഖലക്ക് വലിയ തോതില്‍ ഉത്തേജനം പകരുമെന്നാണ് വ്യവസായ ലോകം കരുതുന്നത്. എന്നാല്‍ കുടിയേറ്റ്ക്കാരെ നാട് കടത്തുമെന്ന ട്രംപിന്റെ നിര്‍ദ്ദേശം പണപ്പെരുപ്പത്തെ മോശമായി ബാധിക്കുമെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍, കൃത്യമായ പക്ഷമില്ലാത്ത നിര്‍ണായക സംസ്ഥാനങ്ങളില്‍ (സ്വിങ് സ്റ്റേറ്റുകള്‍) അന്തിമപ്രചാരണം നടത്തുകയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും. അതേസമയം, തിരഞ്ഞെടുപ്പനന്തരം ഉണ്ടാകാനിടയുള്ള കുഴപ്പങ്ങള്‍ നേരിടാന്‍ ആ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും തയ്യാറെടുക്കുന്നുണ്ട്. സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകള്‍ക്കിടയില്‍ കലാപത്തെവരെ നേരിടാന്‍ അവര്‍ സജ്ജരാണ്.
മുന്‍പില്ലാത്തവണ്ണം വോട്ടര്‍മാരില്‍ പകുതിയോളംപേരും മുന്‍കൂര്‍ വോട്ടിങ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച പകുതിയായപ്പോഴേക്കും 6.8 കോടിപ്പേര്‍ വോട്ടുചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ടെക്സസിലെ റൗണ്ട് റോക്ക് പട്ടണത്തിലെ ഒരു ചെറിയ പ്രദേശത്തുപോലും 26,000 പേര്‍ മുന്‍കൂര്‍ വോട്ടുചെയ്തിട്ടുണ്ട്.