ഒബാമയും ക്ലിന്റണും ഹിലാരിയും വരെ ഓടി നടക്കുമ്പോള്‍ ജോ ബൈഡന്‍ വീട്ടില്‍ തന്നെ ഇരുന്നു; പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും പോകാതെ നെറ്റ്ഫ്‌ലിക്സും കണ്ട് ഒറ്റയിരുപ്പ്; അമേരിക്കന്‍ പ്രസിഡണ്ട് കസേരയില്‍ ഇരിക്കുമ്പോഴും ആര്‍ക്കും വേണ്ടാത്തവനായി ജോ ബൈഡന്‍രഞ്ഞെടുപ്പ് പ്രചരാണത്തില്‍ ഒരു പ്രസിഡണ്ട് സമീപത്തുണ്ടാവുക എന്നത് തീര്‍ച്ചയായും അവസാന നിമിഷങ്ങളിലെ പ്രചാരണത്തില്‍ മേല്‍ക്കോയ്മ നേടാന്‍ സഹായിക്കും. എന്നാല്‍, ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പക്ഷെ കമലാ ഹാരിസിന് ആ ഭാഗ്യമുണ്ടായില്ല. കഴിഞ്ഞ ഞായറാഴ്ച തെരഞ്ഞെടുപ്പിന്റെ അവസാന വട്ട പ്രചാരണത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയത്തിലെ തലയെടുപ്പുള്ള എല്ലാവരും തന്നെ കമലാ ഹാരിസിനൊപ്പം ഉണ്ടായിരുന്നു, പ്രസിഡണ്ട് കമലാ ഹാരിസ് ഒഴിച്ച്.

വിസ്‌കോന്‍സിനില്‍ മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ എത്തിയപ്പോള്‍ നോര്‍ത്ത് കരോലിനയില്‍ താരമായത് മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ അയിരുന്നു. നിലവിലെ പ്രഥവനിത ജില്‍ ബൈഡന്‍ പോലും ഹാരിസിന്റെ പ്രചാരണത്തിനായി പെന്‍സില്‍വാനിയയില്‍ എത്തി. എന്നാല്‍, അവിടെങ്ങും കാണാന്‍ കഴിയാഞ്ഞത്, തീര്‍ച്ചയായും ഉണ്ടാകേണ്ട ഒരു സാന്നിദ്ധ്യമായിരുന്നു, അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റേത്.

തന്റെ ജന്മനാടായ ഡെലാവെയറിലെ വില്‍മിംഗ്ടണില്‍ ഒതുങ്ങിക്കൂടുകയായിരുന്നു പ്രസിഡണ്ട്. തന്റെ ഒരു പഴയകാല സുഹൃത്തിനൊപ്പം ഗോള്‍ഫ് ക്ലബ്ബില്‍ ഉച്ചഭക്ഷണം ആസ്വദിക്കുകയായിരുന്നു അദ്ദേഹം. ഒരുപക്ഷെ, ബൈഡന്‍ പങ്കെടുക്കുന്നത് പ്രതികൂലഫലം ഉണ്ടാക്കിയേക്കാം എന്ന ഭയത്താല്‍ പാര്‍ട്ടി തന്നെ അദ്ദേഹത്തെ പ്രചാരണങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയതാകാം എന്ന് കരുതുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരെ അദ്ദേഹം മാലിന്യങ്ങള്‍ എന്ന് വിളിച്ചത് ഏറെ വിവാദമായിരുന്നു.

അത്തരത്തില്‍ പറഞ്ഞില്ല എന്ന് മാത്രം പറഞ്ഞ് തടിയൂരാനാണ് വൈറ്റ്ഹൗസ് ശ്രമിച്ചതെങ്കില്‍, കമലാ ഹാരിസിന്റെ ക്യാമ്പില്‍ നിന്നും, പ്രചാരണത്തിനിറങ്ങേണ്ടതില്ല എന്ന കൃത്യമായ നിര്‍ദ്ദേശം ജോ ബൈഡന് ലഭിച്ചിട്ടുണ്ട് എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ബൈഡന്റെ ജീവിതത്തില്‍ പല നാടകീയ സംഭവങ്ങളും അരങ്ങേറിയിരുന്നു. ട്രംപിനെ പരാജയപ്പെടുത്താന്‍ യോഗ്യനാണെന്ന അവകാശവാദത്തോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ ബൈഡന് പക്ഷെ, കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വന്നു.

അധികം വൈകാതെ തന്നെ 81 കാരനായ ബൈഡന്‍, അദ്ദേഹവും ഭാര്യയും എന്നും ഭയപ്പെട്ടിരുന്നത് പോലെ ആര്‍ക്കും വേണ്ടാത്ത ഒരാളായി മാറി. ഭൗമ രാഷ്ട്രീയത്തിന്റെ കേന്ദ്രത്തില്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷമായി നിലയുറപ്പിച്ച ആള്‍ പെട്ടെന്ന് മഞ്ഞ വെളിച്ചത്തില്‍ നിന്നും നീക്കപ്പെട്ടു. കമലാ ഹാരിസ് സ്ഥാനാര്‍ത്ഥി ആയതോടെ ലോക ശ്രദ്ധ മുഴുവന്‍ അവരിലേക്കായി. താന്‍ പ്രചാരണത്തിനിറങ്ങാമെന്ന് ബൈഡന്‍ നിരവധി തവണ ഹാരിസ് ക്യാമ്പിനെ അറിയിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഓരോ തവണയും, പിന്നീട് അറിയിക്കാം എന്ന മറുപടി നല്‍കി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജോ ബൈഡന്‍, ബൈഡന്‍, ഒബാമ