- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകനേതാക്കളുടെ ഫോണ്‍ എടുക്കാന്‍ ആദ്യ ദിനം മാറ്റി വച്ചു; ആദ്യം വിളിച്ചത് ബെന്യാമിന് നെതന്യാഹുവിനെ; കുടിച്ചു കൂത്താടി ട്രംപിന്റെ അനുയായികള്‍ ഉറങ്ങാതെ നേരം വെളുപ്പിച്ചു; ശിക്ഷ വിധിക്കാനിരുന്ന കേസില്‍ പോലും ഇനി ഒന്നും സംഭവിക്കില്ല
വാഷിങ്ടണ്‍: തെരഞ്ഞടുപ്പ് വിജയത്തിന്റെ ലഹരിയിലായിരുന്നു ഇന്നലെ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അനുയായികളും. വീണ്ടും പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ട്രംപിനെ ലോകനേതാക്കള്‍ നിരന്തരമായി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ടായിരുന്നു. ട്രംപിന്റെ കുടുംബാംഗങ്ങളും ജീവനക്കാരും എല്ലാം പുലരുവാേളം ആഘോഷം നടത്തുകയായിരുന്നു. എന്നാല്‍ ട്രംപ് ആകട്ടെ കൂടെയുള്ളവരുടെ ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിന്ന് ലോകനേതാക്കളുടെ ഫോണില്‍ ലോകനേതാക്കളുടെ അഭിനന്ദന വിളികള്‍ക്കായി സമയം മാറ്റി വെച്ചിരിക്കുകയായിരുന്നു.
ഈ നിമിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡൊണാള്‍ഡ് ട്രംപ് ലോകനേതാക്കളോട് സംസാരിക്കുക എന്നതാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ അതിനായി വിട്ട് തങ്ങള്‍ ആഘോഷം നടത്തുന്നത് എന്നുമാണ് അനുയായികള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ട്രംപിനെ ആദ്യം ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആയിരുന്നു. അങ്ങേയറ്റം ഊഷ്മളവും സൗഹാര്‍ദ്ദപരമായിരുന്നു ഇരു നേതാക്കളുടേയും സംഭാഷണം എന്നും ഇറാന്‍ വിഷയം സംസാര വിഷയമായതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ട്രംപുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. ജനുവരിയില്‍ ചുമതലേല്‍ക്കേണ്ട സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിക്കവാറും ഇന്ന് തന്നെ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 20 നാണ് പുതിയ പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുന്നത്. വൈറ്റ്ഹൗസിലെ പ്രത്യേക ചുമതലക്കാര്‍ ആരാണെന്ന കാര്യത്തിലും അന്തിമ തീരുമാനം ഈ ദിവസങ്ങല്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതേ സമയം അമേരിക്കയില്‍ എങ്ങും ട്രംപിന്റെ അനുയായികള്‍ ഇപ്പോഴും ആഘോഷം തുടരുകയാണ്.
മദ്യപിച്ച് കൂത്താടിയ ചിലര്‍ ഉറങ്ങാതെ ആഘോഷം നടത്തിയാണ് നേരം വെളുപ്പിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ വെസ്റ്റ്പാം ബീച്ചില്‍ മദ്യക്കുപ്പികളുമായി ട്രംപ് അനുയായികള്‍ തകര്‍ത്താടുകയായിരുന്നു. മയാമിയിലെ പ്രശസ്തമായ വെഴ്സ ക്യൂബന്‍ റസ്റ്റോറന്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടിപ്പിച്ച വാച്ച് പാര്‍ട്ടി ആഘോഷക്കടലായി മാറി. രോഡിലെങ്ങും റിപ്പബ്ലിക്കന്‍ പാര്‍്ട്ടിയുടെ നിറമായ ചുവപ്പന്‍ കുപ്പായങ്ങള്‍ അണിഞ്ഞവര്‍ തെരുവുകളില്‍ എങ്ങും നിറഞ്ഞ് കവിഞ്ഞു. ഇക്കൂട്ടിത്തില്‍ ട്രംപിന്റെ രൂപവും വേഷവും രൂപവും അനുകരിക്കുന്നവരും നിരവധിയായിരുന്നു.
അതേ സമയം ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചു വരവോടെ അദ്ദേഹത്തിന് എതിരായ ക്രിമിനല്‍ കേസുകളിലെ നടപടികള്‍ക്കും താല്‍ക്കാലിക വിരാമമാകും. 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതും ലൈംഗിക ആരോപണം ഉന്നയിച്ച പോണ്‍സ്റ്റാറിനെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെ നാല് കേസുകളിലാണ് ട്രംപ് വിചാരണ നേരിടുന്നത്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വിചാരണ നടത്തിയ പ്രോസിക്യൂഷന്‍ സംഘത്തിന്റെ തലവന്‍ ജാക് സ്മിത്തിനെ പദവിയില്‍ നിന്ന് തെറിപ്പിക്കുമെന്ന് ട്രംപ് പല തവണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി കേസിന്റെ വിധി ഈ മാസം 26നാണ് പ്രഖ്യാപിക്കുന്നത്.
ആഗോളമാധ്യമ വിലയിരുത്തലുകളെയും തിരഞ്ഞെടുപ്പ് പൂര്‍വ സര്‍വേകളെയും കാറ്റില്‍പ്പറത്തിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്തുന്ത്. 'അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍' വോട്ടര്‍മാര്‍ തനിക്ക് ഒരവസരംകൂടി നല്‍കിയെന്ന് ട്രംപ് പ്രതികരിച്ചു. 248 വര്‍ഷത്തെ ചരിത്രത്തില്‍ ഒരുതവണ സ്ത്രീയെ ഭരണാധികാരിയാക്കാനുള്ള അവസരം ഇത്തവണയും അവര്‍ വേണ്ടെന്നുവെച്ചു. ബുധനാഴ്ച പുറത്തുവന്ന ഫലമനുസരിച്ച് പ്രസിഡന്റിനെ നിശ്ചയിക്കുന്ന 538 ഇലക്ടറല്‍ വോട്ടുകളില്‍ 277 എണ്ണം ഡൊണാള്‍ഡ് ട്രംപ് ഉറപ്പിച്ചു. 270 ആണ് ജയത്തിനുള്ള മാന്ത്രികസംഖ്യ. എതിരാളി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസിന് 224 സീറ്റേ കിട്ടിയുള്ളൂ. ഇന്ത്യന്‍ ബന്ധമുള്ള ഒഹായോ സെനറ്റര്‍ ജെ.ഡി. വാന്‍സാകും ട്രംപിന്റെ വൈസ് പ്രസിഡന്റ്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.
ജയത്തില്‍ നിര്‍ണായകമായ ഏഴ് നിഷ്പക്ഷ സംസ്ഥാനങ്ങളും നേടിയാണ് ട്രംപ് യു.എസിന്റെ 47-ാം പ്രസിഡന്റാകുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടന്ന യു.എസ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍മാര്‍ വിജയം കൊയ്തു. ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷം നിലനിര്‍ത്തിയതിനൊപ്പം നാലുവര്‍ഷത്തിനുേശഷം 100 അംഗ സെനറ്റില്‍ 51 സീറ്റോടെ ഭൂരിപക്ഷമുറപ്പിക്കാനുമായി. റിയല്‍ എസ്റ്റേറ്റ് വ്യവസായിയായിരുന്ന ട്രംപ് 2016-ലാണ് ആദ്യമായി യു.എസ്. പ്രസിഡന്റാകുന്നത്. 2020-ല്‍ മത്സരിച്ചെങ്കിലും ജോ ബൈഡനോട് തോല്‍വിയേറ്റുവാങ്ങുകയായിരുന്നു.