ജെറുസലേം; ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ആദ്യം ഫോണില്‍ അഭിനന്ദനം അറിയിച്ചത് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവാണ്. ഹമാസിനെതിരായി ഇസ്രയേല്‍ നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും അറിയിച്ച ട്രംപ് എത്രയും വേഗം തന്നെ ഹമാസിനെ തീര്‍ക്കണമെന്നും ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അടുത്ത വര്‍ഷം ജനുവരി 20ന് താന്‍ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുനവ്നതിന് മുമ്പ് തന്നെ ഈ ദൗത്യം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ട്രംപിന്റെ വിജയം ഫലസ്തീന്‍ ജനതയുടെ മഹാദുരന്തം എന്നാണ് ഹമാസ് തീവ്രവാദികള്‍ അഭിപ്രായപ്പെട്ടത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ പുതിയ അമേരിക്കന്‍ പ്രസിഡണ്ട്് ശക്തമായി ഇടപെടണണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ട്രംപ് അടിയന്തരമായി ഇടപെടണമെന്നാണ ്ഫലസ്തീന്‍ ജനതയും ആഗ്രഹിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയുടെ ആഭ്യന്തര കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹമാസ് നേതൃത്വം ഇസ്രയേലിനെ കണ്ണടച്ച് പിന്തുണയ്ക്കുന്ന അമേരിക്കയുടെ നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജോബൈഡന് പറ്റിയ അബദ്ധങ്ങള്‍ ട്രംപ് മനസിലാക്കണമെന്നും ഹമാസ് വക്താവ് സമി അബു സുഹ്രി ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗാസയില്‍ യുദ്ധം അവസാനിപ്പിക്കും എന്ന ട്രംപിന്റെ വാഗ്ദാനം നിറവേറ്റാനുളള മികച്ച അവസരമാണ് ഇതെന്നും സമി അബു പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം ട്രംപുമായി കൂടിക്കാഴ്ച നടത്തിയ വേളയിലും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നാണ് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞത്. ഫലസ്തീന്‍ ജനതയെ വംശഹത്യ നടത്തുന്ന ഇസ്രയേല്‍ നടപടികള്‍ അവസാനിപ്പിക്കണം എന്നാണ് ഹമാസ് വീണ്ടും ആവശ്യപ്പെടുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളെ കുറിച്ച് അമേരിക്കന്‍ ജനത പ്രകടിപ്പിച്ച വികാരങ്ങള്‍ പുതിയ പ്രസിഡന്റ് ഉള്‍ക്കൊണ്ട വേണം മുന്നോട്ട് പോകാനെന്നും ഹമാസ് വക്താവ് ആവശ്യപ്പെട്ടു.

അതിനിടെ ഇസ്രയേല്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസും ട്രംപിനെ അഭിനന്ദിച്ച് രംഗത്ത് എത്തി. വെസ്റ്റ്ബാങ്കില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അമേരിക്ക നടത്തുന്ന ഏത് ശ്രമത്തോടും സഹകരിക്കുമെന്നും പ്രഖ്യാപിച്ചു. അതേ സമയം ഇസ്രയേലില്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റിനെ പുറത്താക്കിയ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുകയാണ് എങ്കിലും പുതിയ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് അതിശക്തനാണന്നാണ് പൊതുവേ കരുതപ്പെടുന്നത്.

ശക്തമായ നടപടികളുടെ പേരില്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള ഇസ്രയേല്‍ കാറ്റ്സ് മികച്ച പ്രതിരോധ മന്ത്രിയായിരിക്കും എന്നാണ് നെതന്യാഹുവും അനുയായികളും കരുതുന്നത്. ഇറാനേയും അവരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയേയും ഹമാസിനേയും എല്ലാം നേരിടുന്ന കാര്യത്തില്‍ കാറ്റ്സ് ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഹമാസ് തട്ടിക്കൊണ്ട് പോയ ബന്ദികളുടെ കുടുംബാംഗങ്ങള്‍ പറയുന്നത് യവ് ഗാലന്റിനെ മാറ്റിയത് ബന്ദികളുടെ മോചനത്തിന് വിലങ്ങുതടിയാകും എന്നാണ്.

എന്നാല്‍ കാറ്റ്സിന്റെ അനുയായികള്‍ പറയുന്നത് അദ്ദേഹം 2003 മുതല്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയില്‍ അങ്ങേയറ്റം പരിണത പ്രജ്ഞനായ വ്യക്തിയാണ് അദ്ദേഹം എന്നാണ്. ഇസ്രയേല്‍-ഹമാസ് പോരാട്ടത്തോടെ ഇടനാഴിയുടെ മേല്‍ നിഴല്‍ വീണിരിക്കുന്നു. അതിനു പിന്നില്‍ ഇറാനാണെന്നാണ് ഇസ്രയേലിന്റെയും പാശ്ചാത്യലോകത്തിന്റെയും സംശയം. സുന്നി അറബ് ലോകത്തെ ഒപ്പം നിര്‍ത്തി ഇറാനെ ശാക്തികമായി ഒതുക്കാനാവും ട്രംപിന്റെ ശ്രമമെന്നു കരുതാം.മാത്രമല്ല, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ അടുത്ത സുഹൃത്തുമാണ് ട്രംപ്. ഇപ്പോള്‍ നടക്കുന്ന പോരാട്ടത്തില്‍ ഇസ്രയേല്‍ ഇറാനെതിരെയും ഇറാന്റെ ബിടീം ആയി കണക്കാക്കപ്പെടുന്ന ഹിസ്ബുല്ലയ്‌ക്കെതിരെയുമാണ് വാളെടുത്തിരിക്കുന്നത്.