- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേലി ഫുട്ബോള്‍ ടീം ആരാധകരെ ആംസ്റ്റര്‍ഡാം തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചും വെട്ടിയും മാസ്ക് ധരിച്ചെത്തിയ അജ്ഞാതര്‍; ജൂതവിരോധികളായ കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് മുറവിളി: നെതര്‍ലന്‍ഡ്സ് തലസ്ഥാനവും കലുഷിതം
കഴിഞ്ഞദിവസം ഇസ്രയേലി ഫുട്ബോള്‍ ആരാധകരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്ററര്‍ഡാമില്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആംസ്റ്റര്‍ഡാമില്‍ നടന്ന യൂറോപ്പ് ലീഗ് ഫുട്ബോള്‍ മല്‍സരം കണ്ടു മടങ്ങിയ ഇസ്രയേല്‍ ടീമായ മെക്കാബി ടെല്‍ അവീവ് ടീമിന്റെ ആരാധകര്‍ക്ക നേരേയാണ് ഇരുചക്രവാഹനങ്ങളില്‍ എത്തിയ അക്രമികള്‍ ആക്രമണം നടത്തിയത്. അജാക്സ് സ്റ്റേഡിയത്തിലായിരുന്നു മല്‍സരം നടന്നത്.
സംഭവത്തെ വലതുപക്ഷ രാഷ്ട്രീയ നേതാവായ ഗീര്‍ട്ട് വില്‍ഡേഴ്സ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ആക്രമണം നാണം കെട്ടതും ഒരു കരാണവശാലും അംഗീകരിക്കാന്‍ കഴിയാത്തതും ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും നാട് കടത്തണമെന്നും വില്‍ഡേഴ്സ് വ്യക്തമാക്കി. അക്രമികള്‍ കുടിയേറ്റക്കാര്‍ ആണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നത്. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേററതായി ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.
ആംസ്ററര്‍ഡാമില്‍ കുടിയേറിയ അറബ് വംശജരായ അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് ഇസ്രയേല്‍ പറയുന്നത്. മുഖംമൂടി ധരിച്ചാണ ്ആക്രമണകാരികള്‍ എത്തിയത് എന്നത് കൊണ്ട് തന്നെ അവരെ കണ്ടെത്തുന്ന കാര്യം അത്ര എളുപ്പമല്ല എന്നാണ് കരുതപ്പെടുന്നത്. ഇസ്രയേല്‍ ആരാധകരെ ഓടിച്ചിട്ട് ആക്രമിക്കുക ആയിരുന്നു ഇവര്‍ ചെയ്തത്. ക്രൂരമായിമര്‍ദ്ദിക്കുകയും തൊഴിക്കുകയും വെട്ടുകയും ചെയ്യുകയായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നവര്‍.
ഇസ്രയേല്‍ സര്‍ക്കാര്‍ സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ നഗരത്തിലുള്ള തങ്ങളുടെ പൗരന്‍മാരോട് ഒരു കാരണവശാലും തമസിക്കുന്ന ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ജൂതന്‍മാരാണെന്ന് തോന്നിപ്പിക്കുന്ന മതചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും ഇസ്രയേല്‍ മുന്നറിയിപ്പും നല്‍കി. ഇവരെ തിരികെ എത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ അടിയന്തരമായി അയയ്ക്കാനും ഇസ്രയേല്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ആക്രമങ്ങളെ ഇരുണ്ട രാത്രി എന്നാണ് ആംസ്റ്റര്‍ഡാം മേയര്‍ വിശേഷിപ്പിച്ചത്.
ഫലസ്തീന്‍ സ്വതന്ത്രമാക്കൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമം അമര്‍ച്ച ചെയ്യാനായി 800 ഓളം പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഇസ്രയേല്‍ പൗരന്‍മാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും ഇപ്പോള്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്.