- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലകീഴാടി കെട്ടിത്തൂക്കി കൊടിയ മര്‍ദ്ദനം; ഗസ്സയില്‍ ഇസ്രായേല്‍ ഒഴുക്കുന്ന ചോരയെക്കുറിച്ച് വിലപിക്കുന്നവര്‍ അറിയുന്നോ പാവപ്പെട്ട ഫലസ്തീനികളോട് ഹമാസ് കാട്ടുന്ന ക്രൂരത? കുറ്റകൃത്യങ്ങള്‍ ചുമത്തി പിടിയിലാകുന്ന ഫലസ്തീനികളെ കെട്ടിയിട്ട് വേട്ടയാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രായേല്‍; വീഡിയോയിലുള്ളത് അതിക്രൂര പീഡനം
ഗസ്സ: ഫലസ്തീനികളെ ക്രൂരമായി പീഡിപ്പിക്കുന്നത് ഇസ്രായേലാണോ? അല്ലെന്ന് തെളിയിക്കാന്‍ വീഡിയോ പുറത്തു വിടുകയാണ് ഇസ്രയേല്‍. ഗസ്സയില്‍ ഇസ്രായേല്‍ ഒഴുക്കുന്ന ചോരയെക്കുറിച്ച് വിലപിക്കുന്നവര്‍ അറിയാനാണ് ഈ വീഡിയോ പുറത്തു വിടുന്നത്. ഗസ്സയില്‍ ഹമാസ് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നത്. കുറ്റകൃത്യങ്ങള്‍ ചുമത്തി പിടിയിലാകുന്ന ഫലസ്തീനികളെ കെട്ടിയിട്ട് വേട്ടയാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രായേല്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. ഫലസ്തീനികള്‍ സുരക്ഷിതരല്ലെന്ന ചര്‍ച്ചയാണ് ഇതിലൂടെ ഉയരുന്നത്. തലകീഴായി ആളുകളെ കെട്ടിത്തൂക്കി മര്‍ദ്ദിച്ച് ആസ്വദിക്കുന്ന ഹമാസുകാരുടെ വീഡിയോയാണ് പുറത്തു വരുന്നത്.
ഹമാസിനെ ചോദ്യം ചെയ്യുന്ന ഗാസയില്‍ നിരപരാധികളായ ഫലസ്തീന്‍ പൗരന്മാരെ പീഡിപ്പിക്കുന്ന അസുഖകരമായ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. ഈ വീഡിയോ ആണ് പുറത്തു വിട്ടത്. വേദനാജനകമായ വീഡിയോകളില്‍ പുരുഷ തടവുകാര്‍ തലയില്‍ ചാക്കുകള്‍ കെട്ടി, തറയിലും മേല്‍ക്കൂരയിലും ചങ്ങലയിട്ട് ബന്ധിച്ച വേദനാ ജനകമായ അവസ്ഥയിലാണ്. പാദങ്ങളില്‍ വടികൊണ്ട് അടിക്കുമ്പോള്‍ പുരുഷന്മാര്‍ വേദനകൊണ്ട് പുളയുന്നു. ഈ വര്‍ഷം ആദ്യം ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ വടക്കന്‍ ഗാസയിലെ ഹമാസ് സൈനിക താവളത്തിനുള്ളിലെ സിസിടിവി ക്യാമറകള്‍ ചിത്രീകരിച്ച വീഡിയോ കണ്ടെത്തിയിരുന്നു. ഇതിലാണ് നടക്കുന്ന ദൃശ്യങ്ങളുള്ളത്. പിടിച്ചെടുത്ത കമ്പ്യൂട്ടറുകളില്‍ നിന്നാണ് ഈ വിഡിയോ കിട്ടിയത്.
ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിനുള്ളിലെ പിടിച്ചെടുത്ത കമ്പ്യൂട്ടറുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. എന്തിനാണ് പുരുഷന്മാരെ തടവിലാക്കിയതെന്ന് വ്യക്തമല്ല. എന്നാല്‍ 2007 മുതല്‍ ഗാസ ഭരിക്കുന്ന ഹമാസ് നിരപരാധികളായ ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നുവെന്ന് മനുഷ്യാവകാശ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസിന്റെ പീഡനത്തിന് ഇരയായവരില്‍ സ്വവര്‍ഗ്ഗാനുരാഗികളും ഉള്‍പ്പെടുന്നു. 2018 നും 2020 നും ഇടയിലാണ് പീഡനം നടന്നതെന്നാണ് വീഡിയോയിലെ തീയതി പറയുന്നത്. അതിക്രൂരമായ പീഡന മുറയാണ് ഹമാസ് പുറത്തെടുക്കുന്നത്. ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം അവസാന ഘട്ടത്തിലാണ്.
അതിനിടെ ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാവുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചിരുന്നു. ഇസ്രയേല്‍ ചാര മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിക്കുകയാണെങ്കില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന്‍ സാധിക്കണമെന്നും ഹമാസ് അറിയിച്ചു. ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്. എന്നാല്‍ ഇതൊന്നും നടക്കുമെന്ന് ഒരുറപ്പുമില്ല. ഇസ്രയേല്‍ യുദ്ധപാതയില്‍ തന്നെയാണ് മുമ്പോട്ട് പോകുന്നത്.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാന്‍ ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെയ്റോയില്‍വെച്ച് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഭാഗം ചര്‍ച്ച നടത്തിയതായി ഹമാസ് വ്യക്തമാക്കി. ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമവായ ചര്‍ച്ചക്ക് ഹമാസും ഇസ്രയേലും തയ്യാറായത്. കെയ്റോയിലെ ചര്‍ച്ചകള്‍ക്കുശേഷം ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നും മൊസാദിന്റെ പ്രതിനിധികളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിലേക്ക് അയച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന് പ്രതിസന്ധിയുണ്ടാക്കും വിധമാണ് ഖത്തര്‍ സമാധാന ചര്‍ച്ചകളുടെ മധ്യസ്ഥം ഉപേക്ഷിച്ചത്. ഈജിപ്ത് തുടരുമോ എന്ന് അറിയില്ല. ഏതായാലും അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി ചുമതല ഏല്‍ക്കുന്നത് ഇസ്രയേലിന് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.