- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1200 കിലോമീറ്റര്‍ നോ വാര്‍ സോണാക്കും; അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കും; ബ്രിട്ടീഷ് പട്ടാളത്തെ കാവല്‍ ഏര്‍പ്പെടുത്തും; നാറ്റോയിലെ യുക്രൈന് മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്യും: യുക്രൈന്- റഷ്യ യുദ്ധം തീര്‍ക്കാന്‍ ശ്രമം തുടങ്ങി ട്രംപ്; മോദി മധ്യസ്ഥനാകുമോ? സമാധാനമെത്താന് മുന്നില്‍ വെല്ലുവിളി ഏറെ
അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമൂഴം ലഭിച്ച ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ് കഴിഞ്ഞാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളില്‍ പ്രമഥമ പരിഗണന യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതായിരിക്കും. അതിനുള്ള ശ്രമങ്ങള്‍ അദ്ദേഹം ഇപ്പോള്‍ തന്നെ ആരംഭിച്ച് കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിരവധി നിര്‍ദ്ദേശങ്ങളാണ് ട്രംപ് മുന്നോട്ട് വെയ്ക്കാന്‍ പോകുന്നത്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം 1200 കിലോമീറ്റര്‍ നോ വാര്‍ സോണാക്കുക എന്നതാണ്. നേരത്തേ താനാണ് അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്നു എങ്കില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ഉണ്ടാകില്ലായിരുന്നു എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. മാത്രമല്ല ഇപ്പോഴും യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇരു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കുക എന്നതായിരിക്കും മറ്റൊരു പ്രധാന നിര്‍ദ്ദേശം. കൂടാതെ നാറ്റോയിലെ യുക്രൈന്റെ നാറ്റോ അംഗത്വം റദ്ദാക്കുക ബ്രിട്ടീഷ് പട്ടാളത്തിന്റെ കാവല്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നും സൂചനയുണ്ട്.
നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് വെടിനിര്‍ത്തല്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതിനിടയില്‍ ട്രംപിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ സമൂഹമാധ്യമങ്ങളില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കിയെ കളിയാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്. അവയിലെ വ്യക്തമായ സൂചന അമേരിക്ക സെലന്‍സ്‌ക്കിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കും എന്നാണ്. ജോബൈഡന്റെ കാലഘട്ടത്തില്‍ യുക്രൈന് വന്‍തോതില്‍ അമേരിക്കന്‍ സഹായം ലഭിച്ചതിനെ ആയിരിക്കാം ട്രംപിന്റെ മകന്‍ കളിയാക്കിയതെന്നാണ് കരുതപ്പെടുന്നത്.
ബൈഡന്റെ ഭരണകാലാവധി അവസാനിക്കുന്നതിന് മുമ്പ് യുദ്ധം പരിഹരിക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ബ്രസല്‍സിലേക്ക് പോകാനും തീരുമാനം ആയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടു പിന്നാലെ ട്രംപ് സെലന്‍സ്‌ക്കിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പുട്ടിനുമായും സംസാരിച്ചു എന്നാണ് പറയപ്പെടുന്നതെങ്കിലും റഷ്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. കൂടാതെ യുക്രൈനിന് യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും സൈനിക സഹായം വാഗ്ദാനം ചെയ്്തിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.
അത് കൊണ്ട് തന്നെ ട്രംപിന് യുദ്ധം അവസാനിപ്പിക്കുക എത്ര എളുപ്പമുള്ള കാര്യമാകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. 120 കിലോമീറ്റര്‍ നോവാര്‍ സോണാക്കി മാറ്റുക എന്ന നിര്‍ദ്ദേശം പ്രായോഗികമായി അത്ര എളുപ്പമല്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ റഷ്യയും യുക്രൈനും പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥനായാല്‍ ചര്‍ച്ച നടത്താമെന്ന് വെളിപ്പെടുത്തിയിരുന്നു.