- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് യുക്രൈനെ കൈവിട്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ കുത്തിത്തിരുപ്പുമായി ബൈഡന്; റഷ്യയില്‍ എവിടെയും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ നല്‍കി അമേരിക്ക; മുതലെടുക്കാന്‍ ബ്രിട്ടനും; റഷ്യയുടെ പ്രതികരണത്തില്‍ ഭയന്ന് ലോകം: ഇറങ്ങിപ്പോകും മുന്‍പ് ബൈഡന് ലോകത്തോട് കാട്ടിയ ഏറ്റവും വലിയ ചതിയുടെ കഥ
വാഷിങ്ടണ്‍: റഷ്യയും അമേരിക്കയും ഒരുമിക്കുമെന്നും അതോടെ യുക്രെയിന്‍ യുദ്ധം അവസാനിക്കുമെന്നുമായിരുന്നു പൊതുവേ ലോകം ചര്‍ച്ച ചെയ്ത ഒരു വിശകലനം. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയം കണ്ടു. ട്രംപ് നിയുക്ത പ്രസിഡന്റായി. ട്രംപ് അധികാരത്തില്‍ എത്തുമ്പോള്‍ യുക്രെയിന്‍ യുദ്ധം തീരുമെന്നും വിലയിരുത്തല്‍ എത്തി. എന്നാല്‍ അതിന് അനുവദിക്കില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ഇപ്പോഴും അധികാരത്തില്‍ തുടരുന്ന ജോ ബൈഡന്‍ എന്ന അമേരിക്കന്‍ പ്രസിഡന്റ്. യുക്രെയിനെ ട്രംപ് കൈവിടുമെന്നും അതോടെ യുദ്ധം തീരുമെന്നുമായിരുന്നു പ്രതീക്ഷ. ഇതിനിടെയാണ് യുക്രെയിനില്‍ നിന്നും റഷ്യയുടെ മുക്കിലും മൂലയിലും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയിന് സമ്മാനമായി ബൈഡന്‍ നല്‍കുന്നത്. ഇത് വലിയൊരു കുത്തിതിരിപ്പാണ്. ഇതിനോട് റഷ്യ ശക്തമായി പ്രതികരിക്കുമെന്ന് ഉറപ്പ്. അങ്ങനെ വന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയാലും പ്രശ്‌നം തീരില്ല. ഇതിനൊപ്പം അമേരിക്ക നല്‍കുന്ന മിസൈലുകള്‍ യുക്രെയിന്‍ പ്രയോഗിച്ചാല്‍ വീണ്ടും ലോക മഹായുദ്ധ ഭീതി ശക്തമാകും. അങ്ങനെ വന്നാല്‍ ട്രംപിന് പോലും റഷ്യയെ അടക്കി നിര്‍ത്താന്‍ കഴിയില്ല.
റഷ്യയ്ക്കുള്ളിലെ ആക്രമണങ്ങള്‍ക്ക് ശക്തമായ അമേരിക്കന്‍ ലോംഗ് റേഞ്ച് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് ആദ്യമായി പ്രസിഡന്റ് ബൈഡന്‍ യുക്രെയ്നിന് പച്ചക്കൊടി നല്‍കുകയും ചെയ്തു. ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം അല്ലെങ്കില്‍ എടിഎസിഎംഎസ് എന്നറിയപ്പെടുന്ന മിസൈലുകള്‍ക്ക് ഏകദേശം 190 മൈല്‍ സഞ്ചരിക്കാനാകും. അവരുടെ ഉപയോഗം റഷ്യയുടെ ആയുധശേഖരങ്ങള്‍, ലോജിസ്റ്റിക്കല്‍ കേന്ദ്രങ്ങള്‍, എയര്‍ഫീല്‍ഡുകള്‍ എന്നിവ ആക്രമിക്കാന്‍ യുക്രെയിന്‍ സൈന്യത്തെ സഹായിക്കും. ഇത് റഷ്യന്‍ സൈന്യത്തിന് വിനയാകുകയും ചെയ്യും. ഫലത്തില്‍ അമേരിക്ക നല്‍കിയ ഈ ആയുധം യുക്രെയിന്‍ ഉപയോഗിച്ചാല്‍ വമ്പന്‍ തിരിച്ചടിയിലേക്ക് റഷ്യ കടക്കം. അതൊരു ആണവ യുദ്ധത്തിലേക്ക് പോലും കാര്യങ്ങളെത്തിക്കും. ട്രംപ് ജനുവരിയില്‍ മാത്രമേ അധികാരം ഏറ്റെടുക്കൂ. ഈ പഴുതുപയോഗിച്ചാണ് ബൈഡന്‍ ഗൂഡ ഇടപെടല്‍ നടത്തിയത്.
2024 ഫെബ്രുവരിയില്‍ റഷ്യ യുക്രെയിന് എതിരെ സൈനിക നടപടി ആരംഭിച്ചതോടെ ഭീതിയിലായ യുക്രെയ്ന്‍ അമേരിക്കയോടാണ് സഹായം തേടിയത്. സൈനിക-ആയുധക്കരുത്തില്‍ മുന്നിലുള്ള റഷ്യയെ എതിരിടാന്‍ ഒരു കാരണവശാലും യുക്രെയിന് ആകുമായിരുന്നില്ല. ആവുന്നതെല്ലാം അമേരിക്ക യുക്രെയിന് നല്‍കി. നാറ്റോ സഖ്യങ്ങളുടെ പിന്തുണയോടെ ബൈഡന്‍ ഭരണകൂടം യുക്രെയ്ന് സാമ്പത്തിക സഹായവും ആയുധങ്ങളും റഷ്യയ്ക്ക് എതിരെ പോരാടാനായി നല്‍കി. ആ സഹായം ഇപ്പോഴും തുടര്‍ന്നുവരികയാണ്. ഇതിനിടെ യുക്രെയിന് ഇതുവരെ നല്‍കിയ സഹായത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിയാന്‍ തുടങ്ങുന്ന ബൈഡന് എതിരെ വിമര്‍ശനങ്ങളുടെ ഒരു പരമ്പരയാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും വീണ്ടും സഹായം നല്‍കുകയാണ് ബൈഡന്‍. ഇപ്പോഴത്തെ ഈ നീക്കത്തിന് ബ്രിട്ടന്റേയും പിന്തുണ ബൈഡനുണ്ട്. റഷ്യയെ പ്രകോപിപ്പിക്കാന്‍ ബ്രിട്ടണും മുന്നിലുണ്ടെന്നതാണ് വസ്തുത.
2022 ഫെബ്രുവരിയില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ചതു മുതല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് യുക്രെയ്‌നിന് 182.99 ബില്യണ്‍ ഡോളര്‍ അനുവദിച്ചതായി പെന്റഗണിന്റെ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം തുകയില്‍ ഏകദേശം 131.36 ബില്യണ്‍ ഡോളര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. റഷ്യയുടെ സൈനിക നടപടികള്‍ക്കെതിരെ യുക്രെയ്നിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, യുക്രെയ്നിലെ ജനങ്ങളെ സഹായിക്കുകയും അഭയാര്‍ത്ഥികളെയും യുദ്ധബാധിതരെയും പിന്തുണയ്ക്കുകയും ചെയ്യുക തുടങ്ങിയവയായിരുന്നു അമേരിക്കയുടെ സഹായത്തിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍. എന്നാല്‍ ട്രംപിന്റെ നയം ഇതല്ല. അതുകൊണ്ടു തന്നെ യുക്രെയിനുള്ള സഹായം കുറയ്ക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടെയാണ് വീണ്ടും മിസൈലുകള്‍ നല്‍കുന്നത്.
വാഹനങ്ങള്‍, വെടിമരുന്ന്, ആയുധങ്ങള്‍, പീരങ്കികള്‍, പൊളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സൈനിക ഉപകരണങ്ങള്‍ അമേരിക്ക യുക്രെയ്‌നിന് നല്‍കിയിട്ടുണ്ട്. സഹായ പാക്കേജുകളില്‍ പ്രത്യേകമായി ബ്രാഡ്‌ലി യുദ്ധ വാഹനങ്ങളാണ് അമേരിക്ക യുക്രെയിനിന് നല്‍കിയത്. ബൈഡന്‍ ഭരണകൂടം യുക്രെയ്‌നിന് നല്‍കിവന്നിരുന്ന സാമ്പത്തികവും സൈനികവുമായ പിന്തുണ, ടംപിന്റെ വരവോടെ നിലയ്ക്കുമെന്ന വിലയിരുത്തലാണ് സജീവമായിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ്, യുക്രെയിന് അമേരിക്ക നല്‍കി വരുന്ന സാമ്പത്തിക-സൈനിക സഹായത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. യുക്രെയിന് ഇതുപോലെ അമേരിക്ക കൈയയച്ച് സഹായം നല്‍കിയാല്‍ അമേരിക്കയുടെ 'യുദ്ധകലവറ കാലി'യാകുമെന്നായിരുന്നു അദ്ദേഹം പ്രചാരണത്തിനിടെ വെളിപ്പെടുത്തിയത്.