- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാരനായി യു കെയില്‍ എത്തി; പലതവണ അഭയം നിരസിച്ചിട്ടും നാടുകടത്താന്‍ സാധിച്ചില്ല; 15 കാരിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കി; ആഫ്രിക്കക്കാരന് 10 വര്‍ഷം തടവ്
ലണ്ടന്‍: മദ്യലഹരിയില്‍ ഒരു 15 കാരിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഒരു അഭയാര്‍ത്ഥിയെ ഇന്നലെ യുകെ കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു. നാടുകടത്തുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയായിരുന്നു ആനിസെറ്റ് മെയേല എന്ന 41 കാരന് ബ്രിട്ടനില്‍ അഭയം നല്‍കിയത്. ബലാത്സംഗം ചെയ്യുന്നതിന് മുന്‍പായി വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ ഇയാള്‍ ആ പെണ്‍കുട്ടിയെ നിര്‍ബന്ധിതയാക്കിയെന്ന് വിചാരണയ്ക്കിടയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഗര്‍ഭഛിദ്രത്തിനുള്ള ഒരു കുറിപ്പ് കണ്ടെത്തുകയും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംഭവിച്ചതെല്ലാം വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇതെല്ലാം അറിയാന്‍ കഴിഞ്ഞതെന്നും ജഡ്ജി മറിയ ലാംബിന് മുന്നില്‍ പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
പ്രതിയായ മേയെല ആദ്യം കുറ്റസമ്മതം നടത്തിയെങ്കിലും, പിന്നീട് കുറ്റം നിഷേധിക്കുകയും താന്‍ നിഷ്‌കളങ്കനാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയുമായിരുന്നു. തന്റെ കുറ്റസമ്മതം നീക്കം ചെയ്യണമെന്ന അപേക്ഷ കഴിഞ്ഞ സെപ്റ്റംബറില്‍ മറ്റൊരു കോടതി തള്ളിയിരുന്നു. ഇപ്പോഴും കുറ്റം നിഷേധിക്കുകയാണ് ഇയാള്‍. ഇരയായ പെണ്‍കുട്ടിയുടെ പ്രായവും, ആ കുട്ടി ഗര്‍ഭിണി ആയെന്ന വസ്തുതയും കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മറ്റ് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമൊന്നുമില്ലാത്ത ഈ കോംഗോ പൗരന്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ ഓക്സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ ബോധിപ്പിച്ചു. അതുകൊണ്ടു തന്നെ കടുത്ത ശിക്ഷ വേണമെന്നായിരുന്നു പ്രോദിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതേസമയം, തന്റെ ഭാര്യ കാന്‍സര്‍മൂലം മരണമടഞ്ഞതിനെ തുടര്‍ന്ന് പ്രതി മദ്യത്തിന് അടിമയാവുകയും വിഷാദരോഗത്തിലേക്ക് നീങ്ങുകയും ചെയ്തു എന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. അതുകൊണ്ട്, 2023 ഡിസംബറില്‍ നടന്ന ബലാത്സംഗം ഒരിക്കല്‍ മാത്രം സംഭവിച്ച ഒരു തെറ്റായി കാണണമെന്നും അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, ആ പെണ്‍കുട്ടിയുടെ ആദ്യ ലൈംഗികാനുഭവമായിരുന്നു അതെന്നും, അത് അവളിലേല്‍പ്പിച്ച ശാരീരികവും മാനസികവുമായ വേദനകള്‍ മറക്കാന്‍ ആകില്ലെന്നുമായിരുന്നു ജഡ്ജ് ലാംബ് വിധി പ്രസ്തായത്തിന് മുന്‍പായി പറഞ്ഞത്. മാത്രമല്ല, അതിന്റെ ഫലമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഗര്‍ഭിണി ആയി എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ചെയ്തുപോയ കുറ്റത്തില്‍ പ്രതിക്ക് പശ്ചാത്താപം ഇല്ലെന്ന് മാത്രമല്ല, അത് നിഷേധിക്കുക കൂടിയാണ് പ്രതി. അതുകൊണ്ടു തന്നെ ശിക്ഷയില്‍ ഒരു ഇളവിനും പ്രതിക്ക് അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞു.
മുന്‍ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയും മുന്‍ കമ്പനി സെക്രട്ടറിയുമായ മെയേല വിതുമ്പിക്കൊണ്ടാണ് വിധി പ്രസ്ത്യാവ്യം കേട്ടത്. ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം ഇയാള്‍ ജയിലില്‍ അനുഭവിക്കേണ്ടതായി വരും, പിന്നീട് ലൈസന്‍സില്‍ ഇയാളെമോചിതനാക്കും. ശിക്ഷയുടെ ബാക്കി കാലാവധി ലൈസന്‍സില്‍ ആയിരിക്കും അനുഭവിക്കേണ്ടി വരിക. മാത്രമല്ല, ജീവിതകാലം മുഴുവന്‍ ഇയാള്‍ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉണ്ടായിരിക്കും എന്ന് മാത്രമല്ല, ജീവിതകാലം മുഴുവന്‍ ഇയാള്‍ സെക്ഷ്വല്‍ ഒഫന്‍സ് ആക്റ്റ് അനുസരിച്ചുള്ള നടപടിക്രമം പാലിക്കേണ്ടതായും വരും. 2004 ല്‍ ഇയാളുടെ അഭയത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ നിരാകരിച്ചതാണ്. എന്നാല്‍ തുടര്‍ച്ചയായുള്ള നിയമയുദ്ധത്തിനൊടുവില്‍ 2010 ല്‍ ഇയാള്‍ക്ക് യു കെയില്‍ തുടരുന്നതിനുള്ള ലീവ് ടു റിമെയ്ന്‍ നല്‍കുകയായിരുന്നു.