- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരത്തില്‍ ഇരിക്കുന്ന പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായവകുപ്പിന്റെ നയം നിര്‍ണ്ണായകമായി; നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കേസുകള്‍ വെള്ളത്തിലെ വരയാകുമ്പോള്‍
ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ കേസ് പിന്‍വലിക്കാന്‍ യു.എസ് കോടതിയുടെ അനുമതി. അധികാരത്തില്‍ ഇരിക്കുന്ന പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായവകുപ്പിന്റെ നയം ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്ത് നല്‍കിയ അപേക്ഷയാണ് കോടതി ഇക്കാര്യം പരിഗണിച്ചത്. 2020 ലെ യുഎസ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചുള്ള കേസാണ് പിന്‍വലിച്ചത്.
പ്രസിഡന്റിനുള്ള ഈ സംരക്ഷണം താത്കാലികമാണെന്നും അധികാര പദവി ഒഴിയുമ്പോള്‍ അത് കാലഹരണപ്പെടുമെന്നും ജഡ്ജി തന്യ ചുട്കന്‍ പറഞ്ഞു. അതായത് നാല് വര്‍ഷത്തിന് ശേഷം ട്രംപിന്റെ കാലാവധി കഴിഞ്ഞാല്‍ കേസ് പുനരുജ്ജീവിപ്പിക്കാനാവും. 2020 ല്‍ ജോ ബൈഡനെതിരെ പരാജയം നേരിട്ട ട്രംപ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ഒപ്പം അതീവരഹസ്യ സ്വഭാവമുള്ള രേഖകള്‍ നീക്കം ചെയ്തുവെന്നും കേസുണ്ട്. എന്നാല്‍ ഈ കേസുകളില്‍ ട്രംപ് വിചാരണ നേരിട്ടിട്ടില്ല. രേഖകള്‍ നീക്കം ചെയ്ത കേസ് പിന്‍വലിക്കണമെന്ന അപേക്ഷയും അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ നല്‍കിയിരുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് നല്‍കിയ അപേക്ഷ ഈ വര്‍ഷം കോടതി തള്ളിയിരുന്നു. ഇതോടെ ട്രംപിനെതിരായ എല്ലാ ഫെഡറല്‍ കേസുകളും പിന്‍വലിക്കപ്പെട്ടു. പ്രധാനമായും നാല് കുറ്റങ്ങളാണ് ട്രംപിന് മേല്‍ ആരോപിക്കപ്പെടുന്നത്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ശ്രമിച്ചു എന്നും തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് കാപ്പിറ്റോളില്‍ നടന്ന സംഘര്‍ഷത്തിലും ട്രംപിന് പ്രധാന പങ്കുണ്ടെന്നും ഉള്‍പ്പെടെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നിലവിലെ പ്രസിഡന്റിനുള്ള നിയമപരമായ സംരക്ഷണം താത്ക്കാലികം മാത്രമാണെന്ന് ജഡ്ജി തനിയാ.എസ്. ചുട്ക്കന്‍ അഭിഭാഷകന്‍ ജാക്ക് സ്മിത്തിനെ ഓര്‍മ്മിപ്പിച്ചു.
ഈ കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ഒരു ഗ്രാന്‍ഡ് ജൂറി ട്രംപിന്റെ മേല്‍ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അഭിഭാഷകര്‍ ഉന്നയിച്ച പരിരക്ഷാ വാദങ്ങള്‍ സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ മാസങ്ങളോളം കേസിന്റെ നടപടികള്‍ തടസപ്പെട്ടിരുന്നു. പ്രസിഡന്റ് എന്ന നിലയിലുള്ള ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോസിക്യൂഷനില്‍ നിന്ന് ട്രെംപിന് പരിരക്ഷ ഉണ്ടെന്ന് ഉണ്ടെന്ന് കോടതി കണ്ടെത്തി. കേസിലെ സ്പെഷ്യല്‍ കോണ്‍സല്‍ ജാക്ക് സ്മിത്തിനെ ട്രംപ് പതിവായി വിമര്‍ശിക്കുകയും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പുറത്താക്കും എന്നും പ്രപ്രഖ്യാപിച്ചിരുന്നു.
യുഎസിനെ കബളിപ്പിക്കാനുള്ള ഗൂഢാലോചന, ഔദ്യോഗിക നടപടികള്‍ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന, ഔദ്യോഗിക നടപടി തടസ്സപ്പെടുത്തല്‍, അവകാശങ്ങള്‍ക്കെതിരായ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരുന്നത്. നേരത്തേ ബിസിനസ് രംഗത്തെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട ട്രംപിനെതിരായ കേസും മറ്റൊരു കോടതി റദ്ദാക്കിയിരുന്നു. 50 മില്യണ്‍ ഡോളര്‍ ചെലവിട്ട് നടത്തിയ ഈ കേസും പാതിവഴിയില്‍ അവസാനിക്കുകയാണ്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇലക്ടറല്‍ വോട്ടുകള്‍ എണ്ണുന്ന സമയത്ത് ട്രംപിന്റെ അനുയായികള്‍ അവിടേക്ക് ഇരച്ചു കയറി അക്രമം നടത്തിയ സംഭവം ലോകവ്യാപകമായി തന്നെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വൈറ്റ്ഹൗസില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ പല സുപ്രധാന ഫയലുകളും എടുത്ത് കൊണ്ട് പോയതും ട്രംപിനെതിരെ ജനരോഷം ഉയരാന്‍ അന്ന് കാരണമായിരുന്നു.