- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധിക ബോണസ് തടയണം; ജീവനക്കാരില്‍ നിന്നും നികുതി പിടിച്ചെടുക്കണം; ഏഴായിരത്തോളമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളും ഉപയോഗിക്കണം; അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത കൂട്ടാന്‍ വേണ്ടത് ഈ 22 കാര്യങ്ങള്‍; മസ്കും രാമസ്വാമിയും അറിയാന്‍
ന്യുയോര്‍ക്ക്: അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഇലോണ്‍ മസ്‌ക്കിനും വിവേക് രാമസ്വാമിക്കും 22 നിര്‍ദ്ദേശങ്ങളുമായി പ്രമുഖ സെനറ്റര്‍. മസ്‌കിനും വിവേക് രാമസ്വാമിക്കും തങ്ങളുടെ ഏജന്‍സിയായ ഡോജ് ഉപയോഗിച്ച് ഇത് കൃത്യമായി നടപ്പിലാക്കാം എന്നാണ് നിര്‍ദ്ദേശം. ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് വിവേക് രാമസ്വാമിയും ഇലോണ്‍ മസ്‌ക്കും.
രാജ്യത്തെ ബ്യൂറോക്രസിക്കായി മാത്രം 6.5 ട്രില്യണ്‍ ഡോളറാണ് ചെലവാക്കുന്നത്. ഇത് എങ്ങനെ ചുരുക്കാം എന്നതിനായിരിക്കും സമിതി പ്രഥമ പരിഗണന നല്‍കേണ്ടത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന സെനറ്ററായ ജോണി ഏണസ്റ്റ്.ആര്‍.ലോവയാണ് 22 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇതില്‍ ആദ്യത്തെ നിര്‍ദ്ദേശം ജീവനക്കാരുടെ വര്‍ക്ക് ഫ്രം സംവിധാനം അവസാനിപ്പിക്കണം എന്നാണ്. വിവേക് രാമസ്വാമിയുമായി കഴിഞ്ഞയാഴ്ച ജോണി ഏണസ്റ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാരിന്റെ ചെലവുകള്‍ അടിയന്തരമായി ഒരു ട്രില്യണ്‍ വെട്ടിച്ചുരുക്കുന്നതിനെ കുറിച്ചാണ് ഇരുവരും കൂടുതലായി കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഏണസ്റ്റ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇലോണ്‍ മസ്‌ക്കും ട്രംപിന്റെ നിയുക്ത സര്‍ക്കാരില്‍ സുപ്രധാന ചുമതലകള്‍ വഹിക്കാന്‍ നിയോഗിക്കപ്പെട്ടവരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബ്യൂറോക്രസിയെ വെട്ടിച്ചുരുക്കുന്നതിനും നികുതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിനും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സംഭാഷണങ്ങളില്‍ തീരുമാനമായത്. രാജ്യത്തിന്റെ വര്‍ദ്ധിച്ചു വരുന്ന കടം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങളും സെനറ്റര്‍ ട്രംപിനും സഹപ്രവര്‍ത്തകര്‍ക്കും വിശദീകരിച്ചു കൊടുത്തു. അമേരിക്കയില്‍ ഉടനീളമുള്ള സര്‍ക്കാര്‍ വകയായ ഏഴായിരത്തോളം കെട്ടിടങ്ങള്‍ വലിയ ബാധ്യതയാണ് വരുത്തിയിരിക്കുന്നത്.
ഇവ വാടകയ്ക്ക് നല്‍കുകയോ സര്‍ക്കാരിന്റെ തന്നെ ഏതെങ്കിലും സംരംഭങ്ങള്‍ തുടങ്ങാനോ ഉപയോഗിക്കണം. ജീവനക്കാര്‍ പലരും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഓഫീസ് കെട്ടിടങ്ങള്‍ പലതും ഒഴിഞ്ഞു കിടക്കുന്നത്. രാജ്യത്തെ 68 ശതമാനത്തോളം വരുന്ന ആറോ കാല്‍ ലക്ഷത്തിലധികമുള്ള ജീവനക്കാരാണ് ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. ഇവരില്‍ പലരും മൂന്നും നാലും ദിവസമാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്. ഓഫീസുകളില്‍ നിന്ന് വളരെ അകലെ ഇരുന്ന് ജോലി ചെയ്യുന്ന ഇവരുടെ കാര്യപ്രാപ്തി പലപ്പോഴും കൃത്യമായി വിലയിരുത്തപ്പെടാതെ പോകുന്നതായും ഏണസ്റ്റ് പറയുന്നു.
ജോലിയുടെ കാര്യത്തില്‍ കൃത്രിമം കാട്ടി പലരും വന്‍ തുക ബോണസായി കൈപ്പറ്റുന്നതും ഇതു വഴി തടയാം. അമേരിക്കയിലെ പല സ്ഥാപനങ്ങളിലേയും ആയിരക്കണക്കിന് ജീവനക്കാര്‍ കൃത്യമായി നികുതി നല്‍കുന്നില്ല എന്നും ഇത് കര്‍ശനമായി പിരിച്ചെടുക്കാന്‍ സംവിധാനം വേണമെന്നും നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. അമേരിക്ക ഫണ്ട് ചെയ്യുന്ന പല ശാസ്ത്ര പദ്ധതികളും പണം മുടിക്കാനല്ലാതെ യാതൊരു പ്രയോജനവും ഇല്ലാത്തതാണ് എന്നതാണ് പരാമര്‍ത്ഥം. ഇതിനൊക്കെ ഒരവസാനം ഉണ്ടായാലേ അമേരിക്ക രക്ഷപ്പെടുകയുള്ളൂ എന്നാണ് ഏണസ്റ്റിന്റെ നിര്‍ദ്ദേശങ്ങളിലെ രത്നച്ചുരുക്കം.