- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധക്കൊതി മാറാതെ യുക്രൈന്; അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ റഷ്യയിലേക്ക് അയച്ച് വീണ്ടും പ്രകോപനം; തിരിച്ചടിക്കാനുള്ള സമയം കുറിച്ച് റഷ്യ; ട്രംപ് വരും മുന്‍പ് പരമാവധി വഷളാക്കാന്‍ ബൈഡന്റെ നീക്കം
അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി റഷ്യ. യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും എന്നാണ് പ്രതിരോധ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. യുക്രൈന്‍ ഇത്തരത്തില്‍ ആക്രമണം തുടര്‍ന്നാല്‍ അതിശക്തമായി തന്നെ തിരിച്ചടിക്കും എന്നാണ് റഷ്യ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം നിരന്തരമായി യുക്രൈന് ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെയുള്ള വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ നല്‍കുന്നത് യുക്രൈനെ റഷ്യയിലേക്ക് തുടര്‍ച്ചയായി ആക്രമണം നടത്താന്‍ പ്രേരകമാകുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അടുത്ത വര്‍ഷം ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് റഷ്യ-യുക്രൈന്‍ യുദ്ധം പരമാവധി വഷളാക്കാനുള്ള ശ്രമം ആണോ ബൈഡന്‍ ഭരണകൂടം, നടത്തുന്നത് എന്നും ഈ സന്ദര്‍ഭത്തില്‍ സംശയം ഉയരുകയാണ്. യുക്രൈനെ തിരിച്ചടിക്കാന്‍ തങ്ങള്‍ സര്‍വ്വസജ്ജമാണ് എന്ന് മാത്രമാണ് ഇപ്പോള്‍ റഷ്യ പ്രഖ്യാപിച്ചത്.
എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ പുറത്തു വിട്ടിട്ടില്ല. സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെയാണ് റഷ്യന്‍ സൈന്യം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യുക്രൈന്‍ നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ക്ക്് വന്‍ നാശനഷ്ം ഉണ്ടായതായും ചില സൈനികര്‍ക്ക് പരിക്കേറ്റതായും റഷ്യ വെളിപ്പെടുത്തിയിരുന്നു. റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിനും ഈ ആക്രമണത്തില്‍ തകരാറുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
യുക്രൈന്‍ ആദ്യം അയച്ച അഞ്ച് മിസൈലുകളില്‍ മൂന്നെണ്ണത്തിനെ ആദ്യം തന്നെ റഷ്യന്‍ പ്രതിരോധ സംവിധാനം തകര്‍ത്തിരുന്നു. രണ്ടാം ഘട്ടമായി യുക്രൈന്‍ അയച്ച എട്ട് മിസൈലുകളില്‍ ഏഴെണ്ണത്തിനേയും തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു. സാധാരണ ഗതിയില്‍ റഷ്യ ഒരിക്കലും തങ്ങളുടെ നേര്‍ക്ക് നടക്കുന്ന ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാറില്ലാത്തതാണ്. ഇതാദ്യമായിട്ടാണ് ഇത്തരത്തില്‍ തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അവര്‍ പുറത്ത് വിടുന്നത്. റഷ്യ പുറത്ത് വിട്ട തകര്‍ന്നു വീണ മിസൈലുകളുടെ ദൃശ്യങ്ങളില്‍ അവയുടെ പുറത്ത് ഇംഗ്ലീഷില്‍ വിശദാംശങ്ങള്‍ എഴുതി വെച്ചിരിക്കുന്നതായി കാണാം.
അത് കൊണ്ട് തന്നെ ഈ മിസൈലുകള്‍ അമേരിക്ക നല്‍കിയതാണെന്ന് ഉറപ്പായിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് അമേരിക്ക യുക്രൈന് നല്‍കിയ മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. മാസങ്ങളായി യുക്രൈന്‍ ഇതിന് അനുമതി നല്‍കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആയിരം ദിവസം പിന്നിടുമ്പോഴാണ് യുക്രൈന്‍ ഇത്തരത്തില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് റഷ്യ അവരുടെ ആണവായുധ നയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുകയായിരുന്നു.