- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം; ധാക്കയില്‍ മാദ്ധ്യമപ്രവര്‍ത്തകക്കെതിരെ ആള്‍ക്കൂട്ട വിചാരണ; യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം; ആക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്
ധാക്കയില്‍ മാധ്യമപ്രവര്‍ത്തകയെ വളഞ്ഞ് ജനക്കൂട്ടം
കൊല്‍ക്കത്ത: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പിന്തുണയ്ക്കുന്നവളാണെന്നും ഇന്ത്യന്‍ ഏജന്റാണെന്നും ആരോപിച്ചായിരുന്നു മാദ്ധ്യമപ്രവര്‍ത്തകയെ ജനങ്ങള്‍ തടഞ്ഞുവച്ച് ആക്രമിച്ചത്. പൊലീസെത്തിയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ഇവരെ രക്ഷപ്പെടുത്തിയത്. ധാക്കയിലെ കര്‍വാന്‍ ബസാര്‍ ഏരിയയിലാണ് സംഭവം.
തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. എ.ടി.എന്‍. ന്യൂസ് ചാനലിന്റെ വാര്‍ത്താവിഭാഗം മുന്‍ മേധാവി കൂടിയായ മുന്നി സാഹയെയാണ് ഒരുകൂട്ടം ആളുകള്‍ വളഞ്ഞത്. ശനിയാഴ്ച രാത്രി ധാക്കയിലെ കവ്റാന്‍ ബസാര്‍ മേഖലയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മാദ്ധ്യമപ്രവര്‍ത്തകയെ പുറത്തിറക്കി നിര്‍ത്തുകയായിരുന്നു. ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നെന്നാണ് അക്രമികള്‍ ആരോപിച്ചത്. ഇത് എന്റെയും രാജ്യമാണെന്ന് മുന്നിയും മറുപടി നല്‍കി. ഒടുവില്‍ പൊലീസ് സംഘം എത്തി മുന്നിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസെത്തി കസ്റ്റഡിയിലെടുത്ത മുന്നിയെ പിന്നീട് വിട്ടയച്ചു. മുന്നിയെ ആള്‍ക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നെന്നും അവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായെന്നും ധാക്ക മെട്രോപോളിറ്റന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ആരോഗ്യസ്ഥിതിയും വനിതയാണ് എന്നതും പരിഗണിച്ച് അവരെ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷേക്ക് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് തിരയുന്നയാളാണ് മുന്നിയെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച സംവരണ വിരുദ്ധ പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്നി സാഹയെ പൊലീസ് തിരയുന്നതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്നി സാഹയെ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആളുകള്‍ മുന്നിയെ പൊലീസിന് കൈമാറിയെന്നും ആരോഗ്യസ്ഥിതിയും സ്ത്രീയാണെന്ന വസ്തുതയും പരിഗണനയും നല്‍കി മുന്നിയെ വിട്ടയച്ചെന്നും കോടതിയില്‍ നിന്ന് ജാമ്യം നേടാനും പൊലീസ് സമന്‍സ് അനുസരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി മാദ്ധ്യമപ്രവര്‍ത്തകയെ പുറത്തിറക്കി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പാനിക് അറ്റാക്ക് അനുഭവപ്പെടുകയും ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് ധാക്ക മെട്രോപൊളിറ്റന്‍ ഡിറ്റക്ടീവ് ബ്രാഞ്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി മുന്നി സാഹയെ രക്ഷപ്പെടുത്തിയത്.
മുന്നിയെ ആള്‍ക്കൂട്ടം വളയുന്ന വീഡിയോ വൈറലായി. രാജ്യത്തെ ഇന്ത്യയുടെ ഭാഗമാക്കാന്‍ നിങ്ങള്‍ ആവുന്നതെല്ലാം ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ രക്തം നിങ്ങളുടെ കൈകളിലുണ്ടെന്നും ആള്‍ക്കൂട്ടം പറയുന്നു. നിങ്ങള്‍ക്ക് എങ്ങനെ ഈ രാജ്യത്തെ പൗരനാകാനും ഈ രാജ്യത്തെ ദ്രോഹിക്കാനും കഴിയുന്നുവെന്നും ആള്‍ക്കൂട്ടം ചോദിച്ചു. ബംഗാളി ചാനലായ എടിഎന്‍ ന്യൂസിന്റെ മുന്‍ വാര്‍ത്താ മേധാവിയാണ് 55 കാരിയായ മുന്നി സാഹ. ഷെയ്ഖ് ഹസീന ഭരണകൂടം അട്ടിമറിക്കപ്പെട്ട ശേഷം, നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായാണ് വിവരം.
എന്നാല്‍ സാഹയെ തടഞ്ഞുനിര്‍ത്തിയ ആക്രമികള്‍ക്കെതിരെ ഇതുവരെയും പൊലീസ് നടപടിയെടുത്തിട്ടില്ല. ഹസീന സര്‍ക്കാരിന്റെ പതനത്തിനു ശേഷം ബംഗ്ലാദേശില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അടിച്ചമര്‍ത്തലുകള്‍ നടന്നിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് ഒടുവിലുണ്ടായ സംഭവം. നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രാജ്യത്തെ നിരവധി മാദ്ധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയും അനവധി പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, അഗര്‍ത്തലയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ബസ്, ബംഗ്ലാദേശില്‍വെച്ച് ആക്രമിക്കപ്പെട്ടുവെന്ന് ത്രിപുര ഗതാഗതവകുപ്പുമന്ത്രി സുശാന്ത ചൗധരി ആരോപിച്ചു. ബംഗ്ലാദേശിലെ ബ്രഹ്‌മന്‍ബരിയ ജില്ലയിലെ ബിഷ്വ റോഡിലായിരുന്നു സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് കൃത്യമായ പാതയിലൂടെ നീങ്ങവേ ഒരു ട്രക്ക് കരുതിക്കൂട്ടി വന്നിടിക്കുകയായിരുന്നു. ഇതിനിടെ എത്തിയ ഓട്ടോറിക്ഷയും ബസില്‍വന്നിടിച്ചു, മന്ത്രി പറഞ്ഞു.
അപകടത്തിന് പിന്നാലെ ബസിലുണ്ടായിരുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്കുനേരെ പ്രദേശവാസികള്‍ ഭീഷണിയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.