- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹസ്രകോടീശ്വരനായി ഇലോണ്‍ മസ്‌ക്; ചരിത്രത്തിലെ ഏറ്റവും വലിയ സമ്പന്നന്‍; ആസ്തി 40,000 കോടി ഡോളര്‍; ആഗോള നമ്പര്‍ വണ്‍ ധനികന്; ടെസ്ല ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന മൂല്യത്തില്‍; ട്രംപിന്റെ ജയത്തിന് പിന്നാലെ സംഭവിക്കുന്നത്
സഹസ്രകോടീശ്വരനായി ഇലോണ്‍ മസ്‌ക്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ടെസ്ല ഉടമ ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ കുതിച്ചുചാട്ടം. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ലോകത്തിലെ അതിസമ്പന്നരായ കോടീശ്വരന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോഴാണ് ഇലോണ്‍ മസ്‌ക് 4000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഒന്നാമത്തെ സഹസ്ര കോടീശ്വരനാണെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
2021ലാണ് ഇലോണ്‍ മസ്‌ക് ലോകസമ്പന്നനായത്. ഏറെക്കാലം ലോകസമ്പന്നനായിരുന്ന ബില്‍ ഗേറ്റ്സിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മസ്‌കിന്റെ കുതിച്ചുചാട്ടം. എന്നാല്‍ നിലവില്‍ ചരിത്രത്തിലേറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്തമാക്കിയിരിക്കുകയാണ് മസ്‌ക്. 400 ബില്യണ്‍ എന്ന കണക്ക് കടക്കുന്ന ആദ്യത്തെ വ്യക്തിയായാണ് മസ്‌ക് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. നിലവില്‍ 447 ബില്യണ്‍ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിന്റെ സമ്പത്ത്.
ആഗോള സാമ്പത്തിക കണക്കുകള്‍ നിരീക്ഷിക്കുന്ന ബ്ലൂംബെര്‍ഗ് സൂചിക പ്രകാരമാണ് മസ്‌കിന്റെ പുതിയ റെക്കോഡ് ലോകമറിയുന്നത്. ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ ആമസോണിന്റെ ഉടമയായ ജെഫ് ബേസോസാണ്. 246 ബില്യണ്‍ ഡോളര്‍ ആസ്തി. നവംബര്‍ മാസം തൊട്ട് 136 ബില്ല്യണ്‍ ഡോളറാണ് മസ്‌ക് തന്റെ ആസ്തിയിലേക്ക് കുട്ടിച്ചേര്‍ത്തിരിക്കുന്നത്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 219 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്.
ഏറ്റവും പുതിയ പ്രതിദിന ശതകോടീശ്വരന്‍മാരുടെ റാങ്കിംഗ് ലോകത്തെ ഏറ്റവും മികച്ച പത്ത് സമ്പന്നരില്‍ എട്ട് പേരും ടെക് വ്യവസായികളാണെന്ന് വെളിപ്പെടുത്തി. ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ 194 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി നാലാം സ്ഥാനത്താണ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സും മുന്‍ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മറും പോലെ ഗൂഗിള്‍ സഹസ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരും പട്ടികയില്‍ ഇടം നേടി.
2024 ലെ പ്രചാരണ പാതയില്‍ ഡൊണാള്‍ഡ് ട്രംപിനെയും മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളെയും പിന്തുണച്ച് 277 മില്യണ്‍ ഡോളര്‍ ചെലവഴിച്ച ടെക് വ്യവസായി, തിരഞ്ഞെടുപ്പ് ദിവസം മുതല്‍ അദ്ദേഹത്തിന്റെ സമ്പത്ത് 170 ബില്യണ്‍ ഡോളറിലധികം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ നയ അജണ്ട രൂപപ്പെടുത്തുന്നതില്‍ ശതകോടീശ്വരന്റെ പങ്ക് വാഹന നിര്‍മ്മാതാക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച്, ടെസ്ല നിക്ഷേപകര്‍ ഒപ്പം നല്‍ക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മസ്‌കിന്റെ ആസ്തി 400 ബില്യണ്‍ ഡോളര്‍ കടന്നതായി തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക കാണിക്കുന്നു. തിങ്കളാഴ്ച വരെ ഇത് 455 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. തിങ്കളാഴ്ച രാവിലെ വരെ, ടെസ്ല ഒരു ഷെയറിന് 436.23 ഡോളറായിരുന്നു.
14ാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി സാമ്രാജ്യം ഭരിച്ചിരുന്ന മന്‍സ മൂസ എന്ന ചക്രവര്‍ത്തിയായിരുന്നു ഇതുവരെ ചരിത്രത്തിലേറ്റവും സമ്പന്നനായി കണക്കാക്കിയിരുന്ന വ്യക്തി. 400 ബില്യണ്‍ ആയിരുന്നു മൂസയുടെ സമ്പത്തിന്റെ ഏകദേശ കണക്ക്. എന്നാല്‍ ഇതിനെ മസ്‌ക് പിന്നിലാക്കി എന്നാണ് നിഗമനം. മന്‍സ മൂസയുടെ പതിനാലാം നൂറ്റാണ്ടിലെ ചിത്രം- മാലി സാമ്രാജ്യത്തിന്റെ ഒമ്പതാമത്തെ മന്‍സയായിരുന്നു മന്‍സ മൂസ.
മസ്‌കിന്റെ ബഹിരാകാശ നിരീക്ഷണ കമ്പനിയായ സ്പേസ് എക്സിന് ഓഹരിയില്‍ ലഭിച്ച നേട്ടമാണ് സമ്പത്ത് പൊടുന്നനെ കൂടാന്‍ കാരണം. 50 ബില്ല്യണാണ് മസ്‌കിന് ഈ വര്‍ഷം മാത്രം സ്പേസ് എക്സില്‍ നിന്ന് നേട്ടമുണ്ടാക്കാനായത്. ഇതോടെ സ്പേസ് എക്സിന്റെ ആകെ മൂല്യം 350 ബില്ല്യണായാണ് കണക്കാക്കുന്നത്. ഇത് സ്പേസ് എക്സിനെ ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്വകാര്യ കമ്പനി എന്ന പദവിക്ക് കൂടുതല്‍ ബലം നല്‍കുന്നു.
സ്പേസ് എക്സിന് പുറമെ മസ്‌കിന്റെ വൈദ്യുത കാര്‍ കമ്പനിയായ ടെസ്ലയും ഓഹരിയില്‍ വന്‍ നേട്ടമാണുണ്ടാക്കിയത്. 415 ഡോളറാണ് നിലവില്‍ കമ്പനിയുടെ ഒരു ഓഹരിയുടെ വില. ഇത് ഏക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. നിക്ഷേപകര്‍ക്ക് ശുദ്ധമായ ഊര്‍ജം, മികച്ച വൈദ്യുത വാഹനങ്ങള്‍ എന്നിവയില്‍ ഊന്നുന്ന കമ്പനിയുടെ ഭാവിയില്‍ ഉയര്‍ന്ന പ്രതീക്ഷയാണുള്ളത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് മസ്‌കിന്റെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്. യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സന്തതസഹചാരിയായിരുന്നു മസ്‌ക്. ഇത് മസ്‌കിന്റെ ഓഹരിമൂല്യം കൂട്ടുന്നതിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ട്രംപ് വിജയിച്ചത് ടെസ്ലയുടെ ഓഹരി മൂല്യം 65 ശതമാനം ഉയര്‍ത്തുന്നതിന് കാരണമായി. ഇതും മസ്‌കിന് വളരെ ഗുണം ചെയ്തു.
പുതിയ ട്രംപ് ഭരണകൂടത്തിന് കീഴില്‍ മസ്‌കിന്റെ വൈദ്യുതവാഹനങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ സ്വയം ഓടുന്ന വാഹനങ്ങള്‍ എന്ന മേഖലയില്‍ ടെസ്ല നടത്തുന്ന പരീക്ഷണങ്ങള്‍ നിക്ഷേപങ്ങള്‍ കുത്തനെ ഉയരുന്നതിന് കാരണമായി.
സ്പേസ് എക്സിനും ടെസ്ലയ്ക്കും പുറമെ മസ്‌കിന്റെ നിര്‍മിത ബുദ്ധി കമ്പനിയായ എക്സ് എഐയും മികച്ച നേട്ടമാണ് ഈയടുത്ത് കരസ്ഥമാക്കിയത്. മെയ് മാസം 25 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന കമ്പനി നിലവില്‍ 50 ബില്ല്യണ്‍ ഡോളര്‍ ആസ്തിയിലെത്തിയിരിക്കുകയാണ്. എഐ മേഖലയിലുണ്ടായ ആഗോള വളര്‍ച്ച മസ്‌കിന്റെ കമ്പനിയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. മസ്‌ക് ഏറ്റെടുത്തതോടെ എക്‌സും വളരുകയാണ്.
എന്നാല്‍ മസ്‌കിന്റെ വളര്‍ച്ച വെല്ലുവിളികള്‍ നിറഞ്ഞത് തന്നെയാണ്. 100 ബില്ല്യണ്‍ വിലമതിക്കുന്ന മസ്‌കിന്റ പുതിയ പദ്ധതിയായ ടെസ്ല പേയ്ക്കെതിരെ അമേരിക്കയിലെ ഡെലവെയര്‍ കോടതി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അപൂര്‍വമായ ഈ നിയമനടപടി ലോകസമ്പന്നന്‍ എന്ന മസ്‌കിന്റെ നേട്ടത്തിന് തിരിച്ചടിയാവില്ല എന്നാണ് നിരീക്ഷണം.
തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളില്‍ ഒന്നായിരുന്നു മസ്‌ക്. വിപണിയില്‍ മസ്‌കിന്റെ എതിരാളികള്‍ക്ക് സഹായകമായ ടാക്‌സ് ക്രെഡിറ്റ് ട്രംപ് എടുത്തു കളഞ്ഞേക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ മസ്‌കിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ദ്ധനവ് അടുത്ത കാലത്തൊന്നും നില്‍ക്കുമെന്ന സൂചനയുമില്ല. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ മസ്‌കിന്റെ ഓഹരി മൂല്യം 420 ഡോളര്‍ (35,637 രൂപ) എന്ന റെക്കോര്‍ഡ് മൂല്യത്തില്‍ എത്തിയിരുന്നു.
ടെസ്‌കിന്റെ പ്രധാന ആസ്തി ഇപ്പോഴും ടെസ്ല തന്നെയാണ്. മൊത്തം ആസ്തിയുടെ 12.8 ശതമാനം വരുന്ന ടെസ്ലയുടെ മൊത്തം മൂല്യം ഏതാണ്ട് 172 ബില്യന്‍ (ഏകദേശം 14 ലക്ഷം കോടി രൂപ) വരും. അതിനുപുറമെ ഇപ്പോള്‍ മസ്‌കിനെ സര്‍ക്കാര്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് ട്രംപ്. ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് അദ്ദേഹം തനിക്ക് അനുകൂലമായ പല മാറ്റങ്ങളും വരുത്തിയേക്കുമെന്നാണ് കരുതുന്നത്.
ഇതും അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരിമൂല്യം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. മസ്‌കിന് അനുകൂലമായി ഈ ആഴ്ച സംഭവിച്ച മറ്റൊരു കാര്യം, അദ്ദേഹത്തിന്റെ സംരംഭമായ സ്‌പേസ് എക്‌സിലെ 1.25 ബില്യന്‍ ഡോളര്‍ ( ഏകദേശം 1 ലക്ഷം കോടി രൂപ) മൂല്യം വരുന്ന ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറായി എന്നതാണ്. ഇതോടെ അദ്ദേഹത്തിന്റെ ഈ ബഹിരാകാശ ഉദ്യമ സംരംഭത്തിന്റെ മൂല്യം 29 ലക്ഷം കോടി രൂപയിലേറെയായി വര്‍ദ്ധിച്ചു. ഇതോടെ മസ്‌കിന്റെ വ്യക്തിഗത ആസ്തി 34 ലക്ഷം കോടി രൂപയായി.