- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയുടെ സൈനിക ശക്തിയെ ഒന്നാകെ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിച്ചത് അസദ് കൈമാറിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍! ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തി രക്ഷപ്പെട്ട പ്രസിഡന്റ്; ബാഷര്‍ അല്‍ അസദ് മോസ്‌കോയില്‍ എത്തും വരെ കാത്തിരുന്ന ഇസ്രയേല്‍; ആ രക്ഷപ്പെടല്‍ വിമാന യാത്രയില്‍ ശത്രു സഹായവും
മോസ്‌കോ: സിറിയന്‍ പ്രസിഡന്റായിരുന്ന ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് രക്ഷപ്പെട്ടത് ഇസ്രയേലിന് രാജ്യത്തിന്റെ സുപ്രധാന സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിട്ടെന്ന് റിപ്പോര്‍ട്ട്. റഷ്യയിലേക്ക് അസദിന് രക്ഷപ്പെടാന്‍ ഇസ്രയേലും ഇതിന് പകരമായി സഹായം നല്‍കി എന്നാണ് വാര്‍ത്ത. സിറിയയുടെ ആയുധശേഖരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍ ലോഞ്ചറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളാണ് അസദ് ഇസ്രയേലിന് കൈമാറിയത്.
ഒരു പക്ഷെ ഇക്കാര്യങ്ങളില്‍ എല്ലാ രേഖകളും കൈവശപ്പെടുത്തിയ ഇസ്രയേലിന് സിറിയയില്‍ ആഞ്ഞടിക്കാനും അവരുടെ ആയുധ സംഭരണ കേന്ദ്രങ്ങളും നാവിക
താവളങ്ങളും എല്ലാം വളരെ കൃത്യമായി തകര്‍ക്കാനും കഴിഞ്ഞതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയിലെ ലതാക്യയിലുള്ള
ഹെമിം വിമാനത്താവളത്തില്‍ നിന്ന് റഷ്യയുടെ വിമാനത്തിലാണ് അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത്. ഈ വിമാനത്തെ ആക്രമിക്കാതെ അസദിന്
സുരക്ഷിതമായി റഷ്യയില്‍ എത്താന്‍ ഇസ്രയേല്‍ സൈന്യം സഹായിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിനെ ശത്രു പക്ഷത്ത് നിര്‍ത്തിയ നേതാവായിരുന്നു അസദ്. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഇസ്രയേലിന്റെ കൂടി സഹായം വാങ്ങിയാണ് അസദ് രക്ഷപ്പെടുന്നത്.
അസദ് മോസ്‌ക്കോയില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്ന് എന്ന് ഉറപ്പായതിന് ശേഷമാണ് ഇസ്രയേല്‍ സൈന്യം സിറിയയില്‍ ശക്തമായ തോതില്‍ ആക്രമണം നടത്തിയത്. സിറിയയുടെ സൈനിക ശക്തിയെ ഒന്നാകെ തകര്‍ക്കാന്‍ ഇസ്രയേലിന് സാധിച്ചത് അസദ് കൈമാറിയ രഹസ്യ രേഖകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് തുര്‍ക്കിയിലെ പ്രമുഖ മാധ്യമ പ്രവവര്‍ത്തകനായ അബ്ദുല്‍ ഖാദിര്‍ സെല്‍വിയാണ് ഇക്കാര്യം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. വളരെ വിശ്വസ്തമായ ഒരിടത്ത് നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സിറിയയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസമാണ് അസദ് ആദ്യമായി പ്രസ്താവന നടത്തിയത്. തന്നെ ചുറ്റും നിന്നവര്‍ പല കാര്യങ്ങളെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു എന്നാണ് അസദിന്റെ വിശദീകരണം.
റഷ്യയിലേക്ക് ഒളിച്ചോടാന്‍ താന്‍ നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നില്ലെന്ന് അസദ് സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെ വ്യക്തമാക്കി. റഷ്യയില്‍ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിര്‍ദേശവും തനിക്ക് മുന്നില്‍ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മോസ്‌കോയില്‍ അഭയം തേടി ഒന്‍പത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരിലാണ് പ്രസ്താവന.
തീവ്രവാദികള്‍ക്കെതിരെ പൊരുതുക തന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. രാജ്യം തീവ്രവാദികളുടെ കൈയില്‍ പെട്ടുകഴിഞ്ഞാല്‍ പദവിയില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണ്. എന്നാല്‍ സിറിയന്‍ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അസദ് പറയുന്നു. സിറിയ വീണ്ടും സ്വതന്ത്രമാകും എന്നും അസദ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേ സമയം അസദിനെ മോസ്‌കോയിലെത്തിക്കാന്‍ ചെലവായത് ഏതാണ്ട് 250 മില്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാറിന്റെ ചെലവിലാണ് അസദ് രാജ്യം വിട്ടതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്‌ചെയ്തു.
രണ്ടുവര്‍ഷം കൊണ്ടാണ് ഇത്രയും തുകയുടെ ഇടപാടുകള്‍ നടന്നത്. അസദിന്റെ ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് ഏകദേശം 2120 കോടി രൂപ പണമായി അയച്ചതായും റിപ്പോര്‍ട്ടിലുണ്ട്.