മോസ്‌കോ: യുക്രെയ്‌നെതിരായ യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്നും ഇത് സംബന്ധിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുട്ടിന്‍, നിലപാട് മയപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പുട്ടിന്‍ വ്യക്തമാക്കി.

റഷ്യക്കാരുമായുള്ള വാര്‍ഷിക ചോദ്യോത്തര വേളയില്‍ സ്റ്റേറ്റ് ടിവിയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് പുട്ടിന്‍ നിലപാട് അറിയിച്ചത്. യുക്രെയ്ന്‍ യുദ്ധത്തിലടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയാറാണെന്നും പുട്ടിന്‍ പറഞ്ഞു. നാല് വര്‍ഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുട്ടിന്‍, ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുന്നതോടെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.

നേരത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്രംപ്, പുട്ടിനുമായി ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അതേ സമയം ഏറെ നാളായി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിഹാരമാര്‍ഗമാണ് പുട്ടിന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. റഷ്യയും യുക്രൈനും വര്‍ഷങ്ങള്‍ നീണ്ട വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് അന്ത്യമാകുന്നുവെന്ന സൂചനയാണ് പുട്ടിന്റെ വാക്കുകള്‍. ആക്രമണവും പ്രത്യാക്രമണവുമായി ഇരുപക്ഷവും ഉറച്ചുനിന്നപ്പോള്‍ ചോരക്കളത്തിനാണ് ലോകം പലപ്പോഴും സാക്ഷ്യം വഹിച്ചത്. യുദ്ധത്തിന് പരിഹാരമാകാനുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് മടങ്ങിയെത്തുന്നതിലെ സന്തോഷവും പുട്ടിന്‍ പ്രകടമാക്കി. നാല് വര്‍ഷത്തോളമായി ട്രംപുമായി സംസാരിച്ചിട്ടെന്ന് പറഞ്ഞ പുട്ടിന്‍, ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റാകുന്നതോടെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ യുദ്ധത്തിലടക്കം ട്രംപുമായി ചര്‍ച്ചക്ക് റഷ്യ തയ്യാറാണെന്നും പുട്ടിന്‍ വിവരിച്ചു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രചാരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ്, പുട്ടിനുമായി ഫോണില്‍ സംസാരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ട്രംപുമായി നാല് വര്‍ഷത്തോളമായി സംസാരിച്ചിട്ടെന്ന പുട്ടിന്റെ വെളിപ്പെടുത്തല്‍ ഇത് തള്ളിക്കളയുന്നതാണ്. എന്തായാലും യുദ്ധത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന പുട്ടിന്റെ പ്രഖ്യാപനം ലോകത്തെ സംബന്ധിച്ചടുത്തോളം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ട്രംപുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് യുദ്ധം അവസാനിക്കുന്നതെങ്കില്‍ അത് ട്രംപിനെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയമായ വലിയ നേട്ടമാകുകയും ചെയ്യും.