- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജര്‍മന്‍ മാര്‍ക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒന്‍പതു വയസ്സുകാരിയടക്കം അഞ്ചുപേര്‍; മൂന്നു തവണ സൗദി മുന്നറിയിപ്പ് നല്‍കിയിട്ടും ജര്‍മനിക്ക് വീഴ്ച പറ്റി; ഇസ്ലാമിക വിരോധം തലയ്ക്കു പിടിച്ച ഡോക്ടര്‍ ഒപ്പിച്ച പണിയില്‍ കുടുങ്ങി കുടിയേറ്റക്കാര്‍
ബെര്‍ലിന്‍: ഒന്‍പത് വയസ്സുള്ള ഒരു കുട്ടിയടക്കം ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ജര്‍മ്മനിയിലെ ക്രിസ്ത്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ 20 ന്, മാഗ്‌ഡെബര്‍ഗിലെ തിരക്കേറിയ ഒരു ക്രിസ്ത്മസ് വിപണിയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം. ഇതില്‍ ചുരുങ്ങിയത് 250 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുമുണ്ട്. ആക്രമണം നടത്തിയ സൗദി പൗരനായ ഡോക്ടര്‍ അറസ്റ്റിലായിട്ടുണ്ട്.
അന്‍പതുകാരനായ ഡോക്ടറെ ചോദ്യം ചെയ്തുവരികയാണെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. തലേബ് എ എന്നാണ് ഇയാളുടെ പേരെന്ന് പല ജര്‍മ്മന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടുന്നതിനാലാണ് ഇയാളുടെ പേരിന്റെ അവസാന ഭാഗം പുറത്തു വിടാത്തത്. മനശ്ശാസ്ത്രത്തിലും ഫിസിയോതെറാപിയിലും സ്പെഷലൈസ് ചെയ്ത വ്യക്തിയാണ് ഇയാള്‍ എന്നും പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.
സൗദി അറേബ്യയില്‍ നിന്നും ഒരു അഭയാര്‍ത്ഥിയായി 2006 ല്‍ ജര്‍മ്മനിയിലെത്തിയ ഇയാള്‍, അന്നു മുതല്‍ മാഗ്‌ഡെബര്‍ഗില്‍ നിന്നും 25 മൈല്‍ തെക്ക് മാറിയുള്ള ബേണ്‍ബര്‍ഗില്‍ താമസിച്ച് മെഡിസിന്‍ പ്രാക്റ്റീസ് ചെയ്ത് വരിക്യായിരുന്നു. 2013 ല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്ന് ഭീഷണി മുഴക്കി പൊതു സമാധാനം തകര്‍ത്തതിന് ഇയാള്‍ വിചാരണ ചെയ്യപ്പെട്ടിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാല്‍ അഭയത്തിനായി അപേക്ഷിക്കുകയും നാല് മാസം കഴിഞ്ഞപ്പോള്‍ അഭയാര്‍ത്ഥി പദവി ലഭിക്കുകയും ചെയ്തു.
സൗദി അറേബ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളോടുള്ള ജര്‍മ്മനിയുടെ സമീപനത്തിലുള്ള അതൃപ്തിയാകാം കാരണമെന്ന് അധികൃതര്‍ പറയുമ്പോഴും, ആക്രമണത്തിനുള്ള യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. ഒരു മുന്‍ മുസ്ലീം എന്നവകാശപ്പെടുന്ന ഇയാള്‍, സ്ഥിരമായി ഇസ്ലാമിക വിരുദ്ധ ട്വീറ്റുകള്‍ ഫോര്‍ഡേഡ് ചെയ്യാറുണ്ട്. മതത്തെ നിശിതമായി വിമര്‍ശിച്ചും മതം വിടുന്ന വിശ്വാസികളെ അഭിനന്ദിച്ചും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ ഇടാറുണ്ട്. യൂറോപ്പിലെ ഇസ്ലാമികവത്കരണം തടയുന്നതില്‍ പരാജയപ്പെടുന്നു എന്ന് ഇയാള്‍ ജര്‍മ്മന്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാറുമുണ്ട്.
ജര്‍മ്മന്‍ അധികൃതരുമായി തന്റെ സഹപ്രവര്‍ത്തകര്‍ നിരന്തര സമ്പര്‍ക്കം പൂലര്‍ത്തുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ അറിയിച്ചു. ഏതായാലും ഈ ആക്രമണം ജര്‍മ്മനിയെ ആകെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പല പട്ടണങ്ങളിലും ഈ വാരാന്ത്യത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ക്രിസ്ത്മസ് വിപണികള്‍ റദ്ദാക്കിയിട്ടുമുണ്ട്.