- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ ഇരിക്കുന്ന ടെഡ്രോസ്; പൊടുന്നനെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ കൈകളില്‍ പിടിച്ച് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടുന്നു; സനായിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ ലോകാരോഗ്യ സംഘടനാ തലവന്‍ രക്ഷപ്പെട്ടത് എങ്ങനെ; സിസിടിവി പറയുന്നത്
വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ ഇരിക്കുന്ന ടെഡ്രോസ്; പൊടുന്നനെ കസേരയില്‍ നിന്ന് എഴുന്നേറ്റ് ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ കൈകളില്‍ പിടിച്ച് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടുന്നു; സനായിലെ ഇസ്രയേല്‍ വ്യോമാക്രമണത്തെ ലോകാരോഗ്യ സംഘടനാ തലവന്‍ രക്ഷപ്പെട്ടത് എങ്ങനെ; സിസിടിവി പറയുന്നത്
ഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യോമസേന ഹൂത്തികളുടെ ശക്തികേന്ദ്രമായ യെമനിലെ സനായില്‍ നടത്തിയ വ്യോമാക്രണത്തില്‍നിന്ന് ലോകാരോഗ്യ സംഘടനാ തലവനായ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. സനാ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇപ്പോള്‍ ടെഡ്രോസ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ ഇരിക്കുന്ന ടെഡ്രോസിന്റെ ദൃശ്യങ്ങളാണ് ആദ്യം നമ്മള്‍ കാണുന്നത്. പൊടുന്നനെയാണ് അദ്ദേഹം കസേരയില്‍ നിന്ന് എഴുന്നേറ്റ് ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെ കൈകളില്‍ പിടിച്ച് കൊണ്ട് മുറിയില്‍ നിന്ന് പുറത്തേക്ക് ഓടുന്നതായി കാണുന്നത്. ഒരു കരാണവശാലും ഇസ്രയേല്‍ ഇത്തരത്തില്‍ ഒരു സിവിലിയന്‍ വിമാനത്താവളം ആക്രമിക്കാന്‍ പാടില്ലായിരുന്നു എന്നാണ് ടെഡ്രോസ് പറയുന്നത്. ഹൂതി കേന്ദ്രങ്ങള്‍ക്കു നേരേ നടത്തിയ ആക്രമണങ്ങളുടെ ഭാഗമായി ആണ് വിമാനത്താവളവും ഇസ്രയേല്‍ ആക്രമിച്ചത്.
ടെഡ്രോസ് അദാനോം വിമാനത്തില്‍ കയറാനായി തയ്യാറെടുത്ത് നില്‍ക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തലനാരിഴയ്ക്ക് ആണ് അദ്ദേഹം രക്ഷപെട്ടത്. ആക്രമണത്തില്‍ വിമാനത്തിലെ ഒരു ജീവനക്കാരന് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന കാര്യം ടെഡ്രോസ് തന്നെ സോഷ്യല്‍ മീഡിയ വഴി സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന് വിധേയനായപ്പോള്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ കയറാന്‍ പോകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന് പരുക്കേറ്റതായും രണ്ട് പേരെങ്കിലും വിമാനത്താവളത്തില്‍ മരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
ഹൂതികള്‍ തടവിലാക്കിയ യുഎന്‍ ജീവനക്കാരെ മോചിപ്പിക്കുന്നതിനും മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനുമാണ് താന്‍ യെമനിലെത്തിയതെന്നാണ് ടെഡ്രോസ് പറഞ്ഞത്. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരേ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത് അറിഞ്ഞുകൊണ്ടാണോ ആക്രമണമെന്ന ചോദ്യത്തിനോട് ഇസ്രലേല്‍ സൈനിക വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആക്രമണത്തില്‍ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവറും ഡിപ്പാര്‍ച്ചര്‍ ലോഞ്ചും പൂര്‍ണമായി തകര്‍ന്നിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഐക്യരാഷ്ട്രസഭയുടെ ജീവനക്കാരന്‍ ജോര്‍ദ്ദാനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൂത്തി വിമതര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്രയേലിലേക്ക് നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് യെമനിലെ സനായില്‍ ആക്രമണം നടത്തിയത്.
സനയിലെ അന്താരാഷ്ട്ര വിമാനത്താവളവും പ്രധാനപ്പെട്ട മൂന്ന് തുറമുഖങ്ങളും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ ഹൂത്തികള്‍ പ്രധാനപ്പെട്ട വിമാനത്താവളങ്ങളും തുറമുഖങ്ങളും എല്ലാം പിടിച്ചെടുത്ത് അവരുടെ ആയുധസംഭരണ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു.