- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്താന്‍ ഒരുങ്ങി റിഫോംസ് യുകെ; ലേബര്‍ പാര്‍ട്ടി ജനവിരുദ്ധമായെങ്കിലും കണ്‍സര്‍വേറ്റിവ് വോട്ട് ഭിന്നിച്ചതോടെ ലേബര്‍ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാകും; ബ്രിട്ടണിലെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
ലണ്ടന്‍: ബ്രിട്ടണിലെ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേ പറയുന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിച്ച പല സീറ്റുകളും നഷ്ടപ്പെടും എന്നാണ്. അതേസമയം, അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന റിഫോം യു കെ പാര്‍ട്ടി 67 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേഫലം പറയുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം തന്നെ നഷ്ടപ്പെടും. ഇത്തവണ ലഭിച്ച സീറ്റുകളില്‍ 87 എണ്ണം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരികെ പിടിക്കും. 67 എണ്ണം റിഫോം യു കെയ്ക്ക് ലഭിക്കുമ്പോള്‍ എസ് എന്‍ പി 26 സീറ്റുകള്‍ പിടിച്ചെടുക്കും. ടൈംസാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചുവപ്പു കൊട്ടകളില്‍ ഇത്തവണ ലേബര്‍ നേടിയ വിജയം അടുത്ത തവണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായിരിക്കും ലഭിക്കുക. ഒക്ടോബര്‍ 31 നും ഡിസംബര്‍ 16 നും ഇടയിലായി, 11,000 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് ബൗദ്ധിക കൂട്ടായ്മയായ മോര്‍ ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വേയുടെതാണ് ഈ ഫലം. ഈ ഫലം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കൂയാണെങ്കില്‍, ഒരു കക്ഷിക്കും പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും.
ലേബര്‍ പാര്‍ട്ടിക്ക് 228 സീറ്റുകള്‍ വരെ ലഭിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരും. ആറു സീറ്റ് മാത്രം കുറഞ്ഞ്, 222 സീറ്റുകളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍, 72 സീറ്റുകളുമായി റിഫോം യു കെ മൂന്നാം സ്ഥാനം കൈയടക്കും. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 58 സീറ്റുകളും സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് 376 സീറ്റുകളും ലഭിക്കും.
അഞ്ച് പാര്‍ട്ടികള്‍ക്ക് 30 ല്‍ അധികം സീറ്റു ലഭിക്കുന്ന സാഹചര്യത്തില്‍, മന്ത്രിസഭയുണ്ടാക്കുവാന്‍ ഒന്നിലധികം കക്ഷികള്‍ തമ്മിലുള്ള സഖ്യം ആവശ്യമായി വരും. നിലവിലെ മന്ത്രിസഭയിലെ ഏഴ് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും സര്‍വ്വേഫലം പറയുന്നു. അതില്‍ ആറു പേര്‍ തോല്‍ക്കുക റിഫോം യു കെയോടായിരിക്കും ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ഇല്‍ഫോര്‍ഡ് നോര്‍ത്തില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് തോല്‍ക്കുമെന്നും സര്‍വ്വേഫലം പറയുന്നു.
ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്‌നാര്‍, ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ എന്നിവരും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പരാജയം മണക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കാതലായ മാറ്റം വന്നു എന്നാണ് സര്‍വ്വേഫലം പറയുന്നത്. കൂടുതല്‍ ആളുകള്‍ രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളില്‍ നിന്നും അകലാന്‍ തുടങ്ങിയിരിക്കുന്നു. ഏതാണ്ട് മുന്നോറോളം സീറ്റുകളില്‍ 5 ശതമാനത്തില്‍ താഴെ ഭൂരിപക്ഷത്തിനായിരിക്കും ജയം ഉണ്ടാവുക എന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മാത്രമല്ല, അഞ്ചില്‍ രണ്ട് സീറ്റിലും, ജയിക്കുന്ന കക്ഷിക്ക് മൊത്തം വോട്ടിന്റെ മൂന്നിലൊരു ഭാഗത്തേക്കാള്‍ കുറവ് വോട്ട് മാത്രമായിരിക്കും ലഭിക്കുക. മാത്രമല്ല, രാജ്യവ്യാപകമായി തന്നെ കണ്‍സര്‍വേറ്റീവുകള്‍ക്കും, ലേബറിനും റിഫോം യു കെയ്ക്കും ഇടയില്‍ കടുത്ത ത്രികോണ മത്സരത്തിനുള്ള സാധ്യതയുമുണ്ട്. സ്‌കോട്ട്‌ലാന്‍ഡില്‍ ഇത് എസ് എന്‍ പിയുമായി ആയിരിക്കും. സര്‍വ്വേഫലം അനുസരിച്ച് തെക്കന്‍ യോര്‍ക്ക്ഷയര്‍, ടൈനിസൈഡ് എന്നിവിടങ്ങളില്‍ മുന്‍കൈ നേടുന്ന റിഫോം യു കെ നോട്ടിംഗ്ഹാംഷയറിലും മുന്നേറ്റം നടത്തും മാത്രമല്ല, ഇത്തവണ അവര്‍ ആദ്യമായി വെയ്ല്‍സില്‍ നിന്നും ഒരു സീറ്റ് നേടുകയും ചെയ്യും.
അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളെ മറികടക്കാന്‍, വരുന്ന മെയ് മാസത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നെയ്ജല്‍ ഫരാജ് ഉപക്രണമാക്കും. അതേസമയം, കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടമായിരിക്കും നേരിടേണ്ടി വരിക. എന്നിരുന്നാല്‍ പോലും, വലതു വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുന്നതിനാല്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരാന്‍ അവര്‍ക്കാകും. ലേബര്‍ പാര്‍ട്ടിക്ക് ഒപ്പമെത്താന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടതായി വരും.