- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം ഇന്നേവരെ കണ്ട ഏറ്റവും മാരകമായ രോഗം ടാന്‍സാനിയയില്‍ കണ്ടെത്തി; കണ്ണിലൂടെ രക്തം വന്ന് ജീവന് എടുക്കുന്ന മഹാ രോഗം ബാധിച്ച ഒന്‍പത് പേരില്‍ എട്ടുപേരും കൊല്ലപ്പെട്ടു; ലോകത്തെ ഭയപ്പെടുത്തുന്ന മാര്‍ബര്‍ഗ് രോഗത്തിന്റെ കഥ
ലോകം ഇന്നേ വരെ കണ്ട ഏറ്റവും മാരകമായ ഒരു രോഗം ടാന്‍സാനിയയില്‍ കണ്ടെത്തിയിരിക്കുന്നു. കണ്ണിലൂടെ രക്തം വന്ന് മനുഷ്യജീവനൈടുക്കുന്ന ഈ രോഗം ബാധിച്ച ഒമ്പത് പേരില്‍ എട്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മാര്‍ബഗ് എന്ന് പേരിട്ടിരിക്കുന്ന ഈ രോഗത്തെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മാരക രോഗമായ ഇബോളയെ പോലെ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത ഒരു രോഗം തന്നെയാണ് മാര്‍ബഗും എന്നാണ് പറയപ്പെടുന്നത്.
നിലവില്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയോ പ്രതിരോധ സംവിധാനങ്ങളോ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്നം. ആരോഗ്യ പ്രവര്‍ത്തകകര്‍ക്കും ഈ രോഗം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. നിലവില്‍ ടാന്‍സാനിയയിലെ വടക്ക് കിഴക്കന്‍ മേഖലയായ കഗേരയിലാണ് ഈ രോഗം ഏറ്റവുമധികം കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഈ മേഖലയിലേക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ടാന്‍സാനിയയുടെ അയല്‍ രാജ്യങ്ങളായ റുവാണ്ടയിലും ബറൂണ്ടിയിലും ഈ രോഗം സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇവിടങ്ങളിലും കഴിഞ്ഞയാഴ്ച അജ്ഞാത രോഗം ബാധിച്ച് അഞ്ച് പേര്‍ മരിച്ചതും മാര്‍ബഗ് കാരണമാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ശരീരത്തിലെ അവയവങ്ങളേയും രക്തക്കുഴലുകളേയും ബാധിക്കുന്ന ഈ രോഗം ആന്തരിക രക്തസ്രാവത്തിനും കൂടാതെ കണ്ണ് ,ചെവി, വായ് എന്നിവിടങ്ങളിലൂടെ രക്തം വാര്‍ന്ന്പോകാനും ഇടയാക്കും. രോഗം ബാധിച്ച വ്യക്തിയെ സ്പര്‍ശിക്കുകയോ രോഗിയുടെ ശരീര സ്രവങ്ങള്‍ കൈകാര്യം ചെയ്യുകയോ ചെയ്താല്‍ വളരെ പെട്ടെന്ന് തന്നെ ആ വ്യക്തിയിലേക്ക് ഈ രോഗം പകരുന്നതാണ് രീതി. വാവലുകള്‍ താമസിച്ചിരുന്ന ഗുഹകളിലോ ഖനികളിലോ ദീര്‍ഘകാലം താമസിച്ചവര്‍ക്കും ഈ രോഗം പെട്ടെന്ന് തന്നെ പിടികൂടും.
കടുത്ത തലവേദന, വയറിളക്കം, ഛര്‍ദ്ദില്‍, വയറുവേദന, പനി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ പലപ്പോഴും ഇബോളയോ മലമ്പനിയോ ആണെന്നായിരിക്കും പലരും കരുതുന്നത്. ചിലരുടെ ശരീരം തടിച്ചു വീര്‍ക്കുകയും മുഖം വികാരരഹിതമായി തീരുകയും ചെയ്യും. രോഗം ബാധിക്കുന്ന പത്ത് പേരില്‍ ഒമ്പത് പേരും മരിക്കാനാണ് സാധ്യതയെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
നേരത്തേ റുവാണ്ടയിലും ഈ രോഗം കണ്ടെത്തിയിരുന്നു. പിന്നീട് രോഗബാധിതരായി ആരും അവശേഷിക്കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവില്‍ 66 ഓളം പേര്‍ക്കാണ് റുവാണ്ടയില്‍ മാര്‍ബഗ് രോഗം പിടിപെട്ടത്. ഇവരില്‍ 15 പേരാണ് മരിച്ചത്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണ് എന്ന കാര്യം ഇനിയും വ്യക്തമല്ല എന്നാണ് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്റോസ് അഥാനം ഗബ്രീസിയൂസ് വ്യക്തമാക്കി.