- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്റ്റീന്‍ പതാക നെക്ലേസ് ആയി ഉപയോഗിക്കേണ്ടി വന്നു; ബാഗില്‍ ഫലസ്റ്റീന്റെ പേരും; മോചിതരായ മൂന്ന് ബന്ദികളെയും പ്രൊപ്പഗാണ്ടക്കായി ഉപയോഗിച്ച് ഹമാസ്; സമ്മാനമായി തടവ് ജീവിത കാല ചിത്രങ്ങളും; രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ എല്ലാത്തിനും വഴങ്ങി ബന്ദികള്‍
ഹമാസ് തടവില്‍ കഴിഞ്ഞിരുന്ന ബന്ദികള്‍ രക്ഷപ്പെടാനുളള വ്യഗ്രതയില്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. യാതൊരു മാനുഷിക പരിഗണനകളും ഇല്ലാത്ത ഹമാസ് ഭീകരര്‍ തങ്ങളെ കൊല്ലുമെന്ന് ഭയന്ന് അവര്‍ ഭീകരരുടെ പ്രോപ്പഗന്‍ഡക്ക് വേണ്ടി നിന്നു കൊടുക്കേണ്ടി വന്നു. ഇതിന്റെ ഭാഗമായി തീവ്രവാദികള്‍ നല്‍കിയ ഫലസ്തീന്‍ പതാക നെക്ലേസായി അവര്‍ക്ക് ഉപയോഗിക്കണ്ടി വന്നു.
കൂടാതെ അവര്‍ക്ക് നല്‍കിയ ബാഗുകളില്‍ ഫലസ്തീന്റെ പേരും ഉണ്ടായിരുന്നു. കൂടാതെ ഹമാസ് അവര്‍ക്ക് സമ്മാനങ്ങള്‍ എന്ന പേരില്‍ ബാഗിനുള്ളില്‍ വെച്ചിരുന്നത് അവരുടെ തടവുകാല ജീവിതത്തിലെ ചിത്രങ്ങളും ആയിരുന്നു. ഇത് സംബന്ധിച്ച വീഡിയോ ഹമാസ് ഭീകരര്‍ പുറത്തു വിട്ടിരിക്കുകയാണ്. ഒരു വശത്ത് ഫലസ്തീന്‍ പതാകയും അതിന്‍രെ കൂടെ ഫലസ്തീന്‍ എന്നും എഴുതിയിട്ടുള്ള നെക്ലേസുകളാണ് ഭീകരര്‍ ഇവരുടെ കഴുത്തില്‍ അണിയിച്ചിരുന്നത്. തടവില്‍ നിന്്ന മോചിപ്പിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ പുറത്തേയ്ക്ക് ഇറങ്ങുന്ന ഇവരുടെ കൈകളിലേക്ക് ഹമാസിന്റെ പേരും ലോഗോയും ആലേഖനം ചെയ്തിട്ടുള്ള കവറുകള്‍ തീവ്രവാദികള്‍ ബന്ദികള്‍ക്ക്് നല്‍കുന്നതായും പെട്ടെന്ന് തന്നെ ബന്ദികളുടെ മുഖത്തെ സന്തോഷം ഇല്ലാതാകുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ന്് ഇവരെ കവറുകള്‍ കൈയ്യില്‍ വെച്ച് കൊണ്ട് ക്യാമറക്ക് മുന്നില്‍ ബലമായി തീവ്രവാദികള്‍ പോസ് ചെയ്യിക്കുകയാണ്. റെഡ്ക്രോസിന്റെ വാഹനത്തിലേക്ക് കയറുന്നതിനായി ഇവര്‍ എത്തുമ്പോള്‍ നൂറു കണക്കിന് ഹമാസ് ഭീകരര്‍ ഇവര്‍ക്ക് ചുറ്റും കൂടി നിന്ന് ആര്‍പ്പു വിളിക്കുന്നതായും വീഡിയോയില്‍ കാണാം. ചിലര്‍ വാഹനത്തിന്റെ മുകളില്‍ കയറി നിന്നും മുദ്രാവാക്യം വിളിക്കുകയായിരുന്നു. വാഹനത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ കാണുന്നത് മൂന്ന് ബന്ദികളും ഭയത്തോടെ വാഹനത്തിനുള്ളില്‍ ഇരിക്കുന്നതായിട്ടാണ്. പിന്നീട് ഇവരുടെകൈവശം ഉണ്ടായിരുന്ന ബാഗുകള്‍ തുറക്കുമ്പോള്‍ കണ്ടത് ഇവര്‍ ബന്ദികളായിരുന്ന കാലഘട്ടത്തിലെ ചിത്രങ്ങളും ഒരു സര്‍ട്ടിഫിക്കറ്റുമാണ്. ബന്ദികളെ കൈമാറുന്നതിന് മുമ്പ് റെഡ്ക്രോസ് ഉദ്യോഗസ്ഥര്‍ ചില രേഖകളില്‍ ഒപ്പിടുന്നതും കാണാം.
മോചിപ്പിക്കപ്പെട്ടവരിലെ ബ്രിട്ടീഷ്-ഇസ്രയേല്‍ പൗരത്വമുള്ള എമിലി ഡമാരിയെ ഒക്ടോബര്‍ ഏഴിന് അവരുടെ ഇസ്രയേലിലെ വീട്ടില്‍ നിന്നാണ് ഹമാസ് തട്ടിക്കൊണ്ട് പോയത്. അവരുടെ കൈയ്യില്‍ വെടി വെച്ചതിന് ശേഷമാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. ഇസ്രയേലിലെ ആശുപത്രിയില്‍ അമ്മക്കൊപ്പം എമിലി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. റോമി ഗോനന്‍,ഡൊറോണ്‍ സ്റ്റീന്‍ബെക്കര്‍ എന്നിവരും മോചിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളും ആഹ്ലാദം പങ്കിടാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
അതേ സമയം ബന്ദികളെ കൈമാറുന്നതില്‍ കഴിഞ്ഞ ദിവസം ഉണ്ടായ താമസത്തിന് കാരണം ഹമാസാണെന്നാണ് ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിന് മുമ്പും ഇസ്രയേല്‍ സൈന്യം ഗാസയില്‍ ആക്രമണം നടത്തിയിരുന്നു. മോചിപ്പിക്കപ്പെട്ട ബന്ദികളെ ഹെലികോപ്ടറിലാണ് ഇസ്രയേലിലെ ആശുപത്രിയിലേക്ക് കൊണ്ട് വന്നത്.