- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടി നിര്‍ത്തലില്‍ ഹമാസ് വിട്ടയക്കുന്നത് 69 സ്ത്രീകളെയും 21 കൗമാരക്കാരെയും; പകരം ഇസ്രായേല്‍ വിട്ടയക്കുന്നത് അതിക്രൂരമായ കൊലപാതകങ്ങള്‍ വരെ ചെയ്ത് ഇരട്ടജീവപര്യന്തം അനുഭവിക്കുന്ന ഹമാസ് ഭീകരരെ വരെ; ഇസ്രായേലില്‍ ഭിന്നത രൂക്ഷം
വെടി നിര്‍ത്തലില്‍ ഹമാസ് വിട്ടയക്കുന്നത് 69 സ്ത്രീകളെയും 21 കൗമാരക്കാരെയും; പകരം ഇസ്രായേല്‍ വിട്ടയക്കുന്നത് അതിക്രൂരമായ കൊലപാതകങ്ങള്‍ വരെ ചെയ്ത് ഇരട്ടജീവപര്യന്തം അനുഭവിക്കുന്ന ഹമാസ് ഭീകരരെ വരെ; ഇസ്രായേലില്‍ ഭിന്നത രൂക്ഷംമാസുമായുളള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രയേലുകാരെ ബന്ധികളെ വിട്ടു നല്‍കുന്നതിനൊപ്പം തന്നെ ഫലസ്തീന്‍കാരായ തടവുകാരെ ഇസ്രയേലും വിട്ടയ്ക്കുകയാണ്. 471 ദിവസം ഹമാസ് തടവില്‍ കഴിഞ്ഞതിന് ശേഷമാണ് ഇസിരയേലുകാര്‍ ഇപ്പോള്‍ മോചിക്കപ്പെടുന്നത്. ഹമാസ് തങ്ങളുടെ കൈവശമുള്ള 69 സ്ത്രീകളേയും 21 കൗമാരക്കാരേയുമാണ് വിട്ടയ്ക്കുന്നത് എങ്കില്‍ പകരമായി ഇസ്രയേല്‍ വിട്ടയക്കുന്നത് അതിക്രൂരമായ കൊലപാതകങ്ങള്‍ വരെ ചെയ്ത് ഇരട്ട ജിവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഹമാസ് ഭീകരരെ വരെയാണ്.
ബന്ദികളെ വിട്ടയ്ക്കുന്നതിന്റെ ഭാഗായി ഇന്നലെ മൂന്ന് പേരെയാണ് മോചിപ്പിച്ചത്. ഇസ്രയേല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ജയിലുകളില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന ഫലസ്തീന്‍ തടവുകാര്‍ക്കായി നിരവധി ബസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നേരത്തേ തീരുമാനിച്ചിരുന്നതില്‍ നിന്്ന വ്യത്യസ്തമായി മൂന്ന് മണിക്കൂര്‍ വൈകിയാണ് ഹമാസ് തടവിലുള്ള ഇസ്രയേലുകാരെ മോചിപ്പിച്ചത്. അതിന്മ തൊട്ടു മുമ്പ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ ശക്തമായ തോതില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഫലസ്തീന്‍ ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.
2019 ല്‍ വെസ്റ്റ് ബാങ്കിന് സമീപം നടന്ന തീവ്രവാദി ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്ന സക്കറിയാ സുബൈദിയും വിട്ടയ്ക്കപ്പെടുന്ന ഹമാസ് തീവ്രവാദികളില്‍ ഉള്‍പ്പെടുന്നു. 2002 ല്‍ വെസ്റ്റ്ബാങ്കില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ട കേസിലും ഇയാള്‍ മുഖ്യ പ്രതിയായിരുന്നു. 20121 ല്‍ ഗില്‍ബാവോയിലെ ജയില്‍ തകര്‍ത്ത് അഞ്ച് ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ച സംഭവത്തിന് പിന്നിലും സക്കറിയ സുബൈദിയായിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് പിടിയിലായിരുന്നു. 1996 ല്‍ ഇസ്രയേലില്‍ രണ്ട് ബസുകളിലായി നടന്ന ബോംബാക്രമണങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ട കേസില്‍ 48 ജീവപര്യന്ത ശിക്ഷകള്‍ ഒരുമിച്ച് ലഭിച്ച മഹമ്മൂദ് അബു വാര്‍ധയും മോചിപ്പിക്കപ്പെടും.
2002 ല്‍ ജെറുസലേമില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ വിസാം അബ്ബാസി, മുഹമ്മദ് ഔധേ, വെയില്‍ ക്വാസിം എന്നീ കൊടും ഭീകരരരും ജയില്‍ മോചിതരാകും. തീവ്രവാദ സംഘടനയായ പി.എഫ്.എല്‍.പി നേതാവായ ഖാലീദാ ജെറാരും വിട്ടയക്കുന്നവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ ബ്ന്ദികലെ വിട്ടയക്കുന്നതിന് പകരം കൊടും തീവ്രവാദികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെ ഇസ്രയേലില്‍ പ്രതിഷേധവും ശക്തമാണ്.
ഇസ്രയേലിലെ ദേശീയ സുരക്ഷാ മന്ത്രിയായിരുന്ന ഇത്താമര്‍ ബെന്‍ ഗിവര്‍ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചിരുന്നു. എന്നാല്‍ സര്‍്ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് നിയുക്ത അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വോള്‍ട്സും വ്യക്തമാക്കിയിട്ടുണ്ട്.